AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson-Yuzvendra Chahal: അവതാരകന്റെ വേഷത്തില്‍ ചഹല്‍; ഡ്രസിങ് റൂമില്‍ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് സഞ്ജു

Sanju Samson’s heartwarming message to Yuzvendra Chahal: അന്തരീക്ഷം എപ്പോഴും സന്തോഷകരമായി നിലനിർത്താൻ കഴിയുന്ന ഒരാളാണ് യുസ്‌വേന്ദ്ര ചഹലെന്നും, ഡ്രസിങ് റൂമില്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും സഞ്ജു സാംസണ്‍. സൗഹൃദം പുതുക്കിയതിന് ശേഷം മറ്റ് വിഷയങ്ങളിലേക്കും ഇവരുടെ സംഭാഷണം കടന്നു. ചഹലിന്റെ ചോദ്യങ്ങള്‍ക്കെല്ലാം സഞ്ജു കൃത്യമായി മറുപടി നല്‍കി.

Sanju Samson-Yuzvendra Chahal: അവതാരകന്റെ വേഷത്തില്‍ ചഹല്‍; ഡ്രസിങ് റൂമില്‍ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് സഞ്ജു
Sanju Samson and Yuzvendra ChahalImage Credit source: PTI
Jayadevan AM
Jayadevan AM | Published: 18 Oct 2026 | 09:33 AM

സഞ്ജു സാംസണുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരമാണ് യുസ്‌വേന്ദ്ര ചഹല്‍. രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ചഹലിന് സാധിച്ചിരുന്നു. ചഹലിനെ ‘ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ്’ ആക്കിയ സഞ്ജുവിന്റെ തന്ത്രം വലിയ വിജയവുമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് പലവട്ടം ചഹല്‍ മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കിടെ ഇരുവരും ഒരിക്കല്‍ കൂടി കണ്ടുമുട്ടി.

എന്നാല്‍ ഇത്തവണ അവതാരകന്റെ വേഷത്തിലായിരുന്നു ചഹല്‍. തന്റെ അഭിമുഖം നടത്താനെത്തിയത് ചഹലാണെന്ന് കണ്ട് സഞ്ജു ആശ്ചര്യപൂര്‍വം നോക്കി. മഴ മൂലം അഞ്ചാം ടി20യിലെ ടോസ് വൈകുന്നതിനിടെയാണ് ചഹല്‍ സഞ്ജുവിനെ ചാനലിനു വേണ്ടി അഭിമുഖം നടത്തിയത്.

ഡ്രസിങ് റൂമില്‍ മിസ് ചെയ്യുന്നു!

സൗഹൃദസംഭാഷണത്തോടെയാണ് അഭിമുഖം ആരംഭിച്ചത്. എത്രത്തോളം സൗഹൃദം ഇരുവരും തമ്മിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ അഭിമുഖം. അന്തരീക്ഷം എപ്പോഴും സന്തോഷകരമായി നിലനിർത്താൻ കഴിയുന്ന ഒരാളാണ് ചഹലെന്നും, ഡ്രസിങ് റൂമില്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

സൗഹൃദം പുതുക്കിയതിന് ശേഷം മറ്റ് വിഷയങ്ങളിലേക്കും ഇവരുടെ സംഭാഷണം കടന്നു. ചഹലിന്റെ ചോദ്യങ്ങള്‍ക്കെല്ലാം സഞ്ജു കൃത്യമായി മറുപടി നല്‍കി. ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും, അത് തന്റെ കളിശൈലിയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിച്ചുവെന്നും സഞ്ജു വ്യക്തമാക്കി.

Also Read: Sanju Samson: ഏകദിനത്തില്‍ വീണ്ടും തഴഞ്ഞു! സഞ്ജുവിനോട് എന്തിന് ഈ അനീതി?

പേടിയില്ലാതെ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 22-ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയെക്കുറിച്ചും സഞ്ജു സംസാരിച്ചു. തിരക്കുപിടിച്ച ഷെഡ്യൂള്‍ കാരണം തയ്യാറെടുപ്പുകള്‍ക്ക് വലിയ സമയമില്ലെന്നും അവിടെ അനുഭവസമ്പത്തായിരിക്കും വിടവ് നികത്തുകയെന്നും സഞ്ജു അഭിപ്രായപ്പെട്ടു.

“സത്യം പറഞ്ഞാൽ, ഇപ്പോഴത്തെ മത്സരക്രമം അനുസരിച്ച് പരിശീലനത്തിനോ തയ്യാറെടുപ്പുകൾക്കോ ​​കാര്യമായ സമയം ലഭിക്കുന്നില്ല. അത്തരം സാഹചര്യങ്ങളിലാണ് നിങ്ങളുടെ അനുഭവസമ്പത്ത് തുണയാകുന്നത്. മാനസികമായി നല്ലൊരു അവസ്ഥയിൽ തുടരാനും, ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കുകയാണ് വേണ്ടത്”-സഞ്ജു വ്യക്തമാക്കി.

ബാറ്റിങ്‌ പരിശീലനത്തിനായി തങ്ങള്‍ക്ക്‌ ഒരു ദിവസം മാത്രമേയുള്ളൂ. 20-ാം തീയതി അവിടെയെത്തും, 21-ന് പരിശീലനം നടത്തും, 22-ന് മത്സരം കളിക്കും. അതിനാൽ, ഇവിടെ ചെയ്ത നല്ല കാര്യങ്ങൾ അവിടെയും തുടരാൻ തങ്ങൾ ശ്രമിക്കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അല്‍പ്പം സമയമെടുക്കും. പിച്ചും സാഹചര്യങ്ങളും മനസ്സിലാക്കാൻ ആദ്യത്തെ രണ്ടോ മൂന്നോ പന്തുകൾ ശ്രദ്ധയോടെ നേരിടും. അനുഭവസമ്പത്തിലൂടെ പഠിച്ച കാര്യങ്ങൾ പിന്തുടർന്നും, സാഹചര്യങ്ങളെ മാനിച്ചുകൊണ്ടും കളിക്കുമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

English Summary

Sanju Samson credits his T20 World Cup success for helping him understand his game better. During a rain delay, he jokingly told Yuzvendra Chahal that the team misses his lively presence in the dressing room. He noted that a packed cricket calendar leaves little time for practice ahead of the New Zealand series.

Follow Us