AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sanju Samson: സഞ്ജു ഇനി പ്രതീക്ഷിക്കണ്ട? ബിസിസിഐയുടെ മനസിലിരുപ്പ് പുറത്ത്! ഇനി എല്ലാ പരിഗണനയും വൈഭവിന്‌

Sanju Samson vs Vaibhav Sooryavanshi - Who will BCCI support: ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നിട്ടും, അയര്‍ലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ പിന്നീട് നടന്ന പല മത്സരങ്ങളിലും സഞ്ജു സാംസണ്‌ വഴിമാറേണ്ടി വന്നു. സഞ്ജുവിന് പകരം വൈഭവ് സൂര്യവംശി പ്ലേയങ് ഇലവനിലെത്തി.

Sanju Samson: സഞ്ജു ഇനി പ്രതീക്ഷിക്കണ്ട? ബിസിസിഐയുടെ മനസിലിരുപ്പ് പുറത്ത്! ഇനി എല്ലാ പരിഗണനയും വൈഭവിന്‌
Sanju Samson vs Vaibhav Sooryavanshi BCCIImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 04 Sep 2026 | 03:16 PM

പ്രതിഭാധാരാളിത്തമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്ത്. ഒരേ സമയത്ത് രണ്ടോ മൂന്നോ ടീമുകളെ സജ്ജമാക്കാന്‍ ബിസിസിഐക്ക് സാധിക്കും. പതിനഞ്ചംഗ സ്‌ക്വാഡിലും, പ്ലേയിങ് ഇലവനിലും ഇടം നേടുക താരങ്ങള്‍ക്ക് ഇപ്പോള്‍ അത്ര എളുപ്പമല്ല. ടി20 ടീമിലെ ഓപ്പണിങ് സ്ഥാനം തന്നെയാണ് ഉദാഹരണം. ഓപ്പണിങ് സ്ഥാനത്തേക്ക് മൂന്ന് താരങ്ങളാണ് മത്സരിക്കുന്നത്; സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ. ആരെയും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ.

ഈ മൂന്ന് താരങ്ങളില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കുന്നത് അഭിഷേകിനും വൈഭവിനുമാണ്. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നിട്ടും, അയര്‍ലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ പിന്നീട് നടന്ന പല മത്സരങ്ങളിലും സഞ്ജുവിന് വഴിമാറേണ്ടി വന്നു.

സഞ്ജുവിന് പകരം വൈഭവ് സൂര്യവംശി പ്ലേയങ് ഇലവനിലെത്തി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും, സിംബാബ്‌വെ പര്യടനത്തില്‍ വൈഭവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മറുവശത്ത്, അഭിഷേകാകട്ടെ, തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. എത്ര നിരാശപ്പെടുത്തിയാലും അഭിഷേകിന് തുടര്‍ന്നും അവസരം നല്‍കുന്നതാണ് മാനേജ്‌മെന്റിന്റെ രീതി. പലപ്പോഴും ബലിയാടാകുന്നത് സഞ്ജുവും.

ഇനി വൈഭവിന്റെ കാലം!

വൈഭവ് സൂര്യവംശിക്ക് കൂടുതല്‍ പരിഗണന ഇനി ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈഭവിന് മികച്ച കരിയര്‍ ഉറപ്പാക്കാന്‍ താരത്തെ നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു.

Also Read: Sanju Samson: സഞ്ജുവും വൈഭവും ഓപ്പണര്‍മാര്‍; അഭിഷേക് പുറത്ത്? അഫ്ഗാന്‍ പരമ്പരയിലെ സാധ്യതാ ഇലവന്‍

മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ നിര്‍ണായക യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന് വൈഭവ് സൂര്യവംശിയായിരുന്നു. വളരെ ശ്രദ്ധയോടെ വൈഭവിന്റെ ഭാവി കൈകാര്യം ചെയ്യാനാണ് ബിസിസിഐയുടെ തീരുമാനം. ഇതിഹാസതുല്യനായി വൈഭവിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര കരിയറില്‍ വൈഭവ് മുന്നോട്ടു വെക്കുന്ന ഓരോ ചുവടും എല്ലാ കോണുകളില്‍ നിന്നും നിരീക്ഷിക്കുന്നുണ്ടെന്നും, താരത്തിന്റെ ഭാവി ബിസിസിഐ വളരെ സൂക്ഷമമായാണ് നിരീക്ഷിക്കുന്നതെന്നും ദേവജിത് സൈകിയ വെളിപ്പെടുത്തി.

ദീര്‍ഘമായ കരിയര്‍ വൈഭവിനുണ്ടാകണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഒറ്റ പരമ്പരയിലെയോ, അല്ലെങ്കില്‍ ഒരു വര്‍ഷത്തെ മാത്രം അത്ഭുതമായോ വൈഭവ് മാറാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, തന്നെ താരത്തിന് കഴിയുന്നത്രയും ഉറച്ച പിന്തുണ നല്‍കുകയാണ് നയം. 15 വയസ് മാത്രമാണ് പ്രായമെന്നതും അനുകൂലഘടകമാണ്. സഞ്ജു അല്ലെങ്കില്‍ വൈഭവ് എന്ന രണ്ട് ഓപ്ഷനുകള്‍ മുന്നില്‍ വന്നാല്‍ ഉറപ്പായും പതിനഞ്ചുകാരനെയാകും ബിസിസിഐ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.

English Summary

Competition for India’s T20 opening slot is extremely tough among Sanju Samson, Vaibhav Sooryavanshi, and Abhishek Sharma. Sanju Samson is increasingly sidelined as team management prefers other options. The BCCI is heavily focusing on 15-year-old prodigy Vaibhav Sooryavanshi to build his long-term career. If forced to choose, the board will prioritize Suryavanshi over Sanju Samson for the future

Follow Us