ആദ്യ ദിനം മോശമാക്കാതെ ആതിഥേയര്‍; നിക്കോള്‍സിന് സെഞ്ചുറി; ബുംറയ്ക്ക് 3 വിക്കറ്റ്‌

India vs New Zealand 1st Test Day 1 Stumps: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ദിനം മോശമാക്കാതെ ന്യൂസിലന്‍ഡ്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റിന് 243 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സും, മൂന്നക്ക സംഖ്യയുടെ തൊട്ടരികില്‍ നില്‍ക്കുന്ന ഗ്ലെന്‍ ഫിലിപ്‌സുമാണ് കീവിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യ ദിനം മോശമാക്കാതെ ആതിഥേയര്‍; നിക്കോള്‍സിന് സെഞ്ചുറി; ബുംറയ്ക്ക് 3 വിക്കറ്റ്‌

ഹെൻറി നിക്കോൾസിന്റെ സെഞ്ച്വറി

Updated On: 

19 Nov 2026 | 03:42 PM

വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ദിനം മോശമാക്കാതെ ന്യൂസിലന്‍ഡ്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റിന് 243 എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സും, മൂന്നക്ക സംഖ്യയുടെ തൊട്ടരികില്‍ നില്‍ക്കുന്ന ഗ്ലെന്‍ ഫിലിപ്‌സുമാണ് കീവിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിക്കോള്‍സ് 221 പന്തില്‍ 113 റണ്‍സ് നേടി. 182 പന്തില്‍ 94 റണ്‍സാണ് ഫിലിപ്‌സിന്റെ സമ്പാദ്യം. ഇരുവരും പുറത്താകാതെ നില്‍ക്കുന്നു. ഇന്ത്യയ്ക്കായി ആദ്യ ദിനം ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗില്ലിന്റെ തീരുമാനം ശരിയായി എന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറില്‍ ബുംറയുടെ ബൗളിങ്. കീവിസ് ക്യാപ്റ്റന്‍ ടോം ലഥാമിനെ (രണ്ട് പന്തില്‍ പൂജ്യം) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

നാലാം ഓവറിലെ രണ്ടാം പന്തില്‍ മറ്റൊരു ഓപ്പണറായ ഡെവോണ്‍ കോണ്‍വെയെ (13 പന്തില്‍ നാല്) അന്‍ഷുല്‍ കാംബോജ് പുറത്താക്കി. ഓപ്പണര്‍മാരെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലായിരുന്ന കീവിസിന് ഇന്ത്യ വീണ്ടും തുടര്‍ പ്രഹരങ്ങള്‍ ഏല്‍പിച്ചു.

50 പന്തില്‍ 15 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെ വിക്കറ്റാണ് കീവിസിന് മൂന്നാമത് നഷ്ടമായത്. ആകാശ് ദീപാണ് രവീന്ദ്രയെ വീഴ്ത്തിയത്. എട്ട് പന്തില്‍ ഒരു റണ്‍സെടുത്ത ഡാരില്‍ മിച്ചലിനെയും, 22 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ടോം ബ്ലന്‍ഡലിനെയും ബുംറ വീഴ്ത്തിയതോടെ അഞ്ച് വിക്കറ്റിന് 70 എന്ന നിലയില്‍ ന്യൂസിലന്‍ഡ് പതറി.

Also Read: MS Dhoni: ഐപിഎൽ വിരമിക്കലിന് ശേഷം ധോണിക്ക് പെൻഷൻ കിട്ടുമോ? ബിസിസിഐ നൽകുന്ന തുക ഇത്ര

173 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ്‌

ആറാം വിക്കറ്റില്‍ നിക്കോള്‍സും, ഫിലിപ്‌സും നടത്തിയ പോരാട്ടം കളി മാറ്റിമറിച്ചു. ഇരുവരും 173 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. 14 ഫോറുകള്‍ അടങ്ങുന്നതായിരുന്നു നിക്കോള്‍സിന്റെ പ്രകടനം. ഫിലിപ്‌സ് 13 ഫോറുകള്‍ പായിച്ചു.

തുടക്കത്തില്‍ പതറിയ ന്യൂസിലന്‍ഡിനെ, ഇരുവരുടെയും തകര്‍പ്പന്‍ ബാറ്റിങ് മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തിച്ചു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇരുവരെയും പുറത്താക്കുകയാകും ഇന്ത്യന്‍ ബൗളര്‍മാരുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

English Summary

New Zealand reached 243/5 at stumps on Day 1 in Wellington. Jasprit Bumrah struck early to leave hosts reeling at 70/5. Henry Nicholls (113*) and Glenn Phillips (94*) shared a 173-run stand. India needs a strong series for WTC hopes.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ