കാലത്തിനൊപ്പം വളരുന്ന താരം; ഇന്ത്യൻ താരത്തെ പുകഴ്ത്തി ഹർഭജൻ സിങ്, പക്ഷേ വൈഭവിനെ അല്ല!
Harbhajan Singh praises Indian captain Shubman Gill: ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ശുഭ്മാൻ ഗില്ലിനുണ്ടായ വളർച്ചയെ ഹർഭജൻ സിങ് പ്രശംസിച്ചു. അനുഭവസമ്പത്തിനൊപ്പം അദ്ദേഹത്തിന്റെ കളി കൂടുതൽ മെച്ചപ്പെട്ടുവെന്ന് ഹർഭജൻ പറഞ്ഞു. ടീമിനായി അവൻ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഗില്ലിനും അവന്റെ പിതാവിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, കാരണം ശുഭ്മാൻ നേടിയ ഈ റൺസിൽ ഏറ്റവും സന്തോഷിക്കുന്നത് ശുഭ്മാൻ ആയിരിക്കില്ല, മറിച്ച് അദ്ദേഹത്തിന്റെ പിതാവായിരിക്കും," എന്ന് ഹർഭജൻ സിങ് പറഞ്ഞു.

Harbhajan Singh Praises Indian Captain Shubman Gill
കാലത്തിനൊപ്പം വളർന്നു കൊണ്ടിരിക്കുന്ന താരമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വിശേഷിപ്പിച്ച് ഹർഭജൻ സിങ്. ഇന്ത്യയുടെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശിയെക്കുറിച്ചല്ല, കഴിഞ്ഞ ദിവസത്തെ കളിയിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റെക്കോഡ് കുറിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ പുകഴ്ത്തിയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ് രംഗത്തെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ, 406 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഗിൽ ഇരട്ട സെഞ്ച്വറി കുറിച്ചിരുന്നു. രോഹിത് ശർമ്മയ്‌ക്കൊപ്പം 255 റൺസിന്റെ കൂറ്റൻ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ട് ഗിൽ വിജയലക്ഷ്യം തേടിയുള്ള ഇന്ത്യൻ റൺവേട്ടയുടെ അടിത്തറപാകി.
ഗില്ലിന്റെ ഈ മാസ്മരിക ബാറ്റിങ്ങിന് പിന്നാലെയാണ് അദ്ദേഹവുമായുള്ള ഓർമകൾ പങ്കുവച്ചും പുകഴ്ത്തിയും ഹർഭജൻ രംഗത്തെത്തിയത്. എഎൻഐയോട് (ANI) സംസാരിക്കവെ, ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ശുഭ്മാൻ ഗില്ലിനുണ്ടായ വളർച്ചയെ ഹർഭജൻ സിങ് പ്രശംസിച്ചു. അനുഭവസമ്പത്തിനൊപ്പം അദ്ദേഹത്തിന്റെ കളി കൂടുതൽ മെച്ചപ്പെട്ടുവെന്ന് ഹർഭജൻ പറഞ്ഞു.
Also Raed: സമയം വൈകിച്ചാൽ ബാറ്റർമാർക്ക് പണി കിട്ടും! പകൽ ടെസ്റ്റിലും പിങ്ക് ബോൾ; മാറ്റങ്ങളുമായി ഐസിസി
ഹർഭജൻ സിംഗിന്റെ വാക്കുകൾ:
“ഷുഭ്മൻ ഗിൽ കാലത്തിനൊപ്പം വളർന്നു കൊണ്ടിരിക്കുകയാണ്. അണ്ടർ-19 കാലഘട്ടം മുതൽ അവൻ മികച്ച രീതിയിൽ കളിക്കുന്നത് ഞാൻ കാണുന്നുണ്ട്. കളിയിൽ കൂടുതൽ അനുഭവസമ്പത്ത് നേടുന്തോറും അവന്റെ ബാറ്റിംഗ് മികവും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അവൻ ഇന്ന് എത്തിനിൽക്കുന്ന ഉയരം കാണുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നു. ഇതിൽ അവന്റെ അച്ഛന്റെ പങ്കും കഠിനാധ്വാനവും വളരെ വലുതാണ്.”
“ഏകദിനത്തിൽ ഇത്രയും വേഗത്തിൽ മറ്റൊരു താരവും 200 റൺസ് നേടിയിട്ടില്ല. ടീമിനായി അവൻ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഗില്ലിനും അവന്റെ പിതാവിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, കാരണം ശുഭ്മാൻ നേടിയ ഈ റൺസിൽ ഏറ്റവും സന്തോഷിക്കുന്നത് ശുഭ്മാൻ ആയിരിക്കില്ല, മറിച്ച് അദ്ദേഹത്തിന്റെ പിതാവായിരിക്കും,” എന്ന് ഹർഭജൻ സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഗില്ലിന്റെ ബാറ്റിങ് വെടിക്കെട്ട് നിരവധി താരങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. സെക്കൻഡ് ബാറ്റിങ്ങിൽ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി ഗിൽ മാറി. 2023-ലെ ഏകദിന ലോകകപ്പിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ 201 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
വെസ്റ്റ് ഇൻഡീസിന്റെ 405/7 എന്ന കൂറ്റൻ സ്കോർ ഇന്ത്യ 8 വിക്കറ്റ് ബാക്കിനിൽക്കെ മറികടന്നു. രോഹിത് ശർമ്മ (101) – ഷുഭ്മൻ ഗിൽ കൂട്ടുകെട്ട് ഓപ്പണിംഗിൽ 255 റൺസ് കൂട്ടിച്ചേർത്തു. 117 പന്തിൽ നിന്ന് ഇരട്ട സെഞ്ചുറി തികച്ച ഗിൽ, ഇഷാൻ കിഷന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ (126 പന്ത്) റെക്കോർഡ് തകർത്തു. കൂടാതെ ഏകദിനത്തിൽ ഒന്നിലധികം ഇരട്ട സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഗിൽ മാറി. രോഹിത് ശർമ്മയാണ് ഈ നേട്ടത്തിൽ ഗില്ലിന് മുന്നിലുള്ളത്.
English Summary
Harbhajan Singh praised Shubman Gill’s growth as both a player and a captain, noting that his game has improved alongside his growing experience. “His contributions to the team are unparalleled. I extend my heartfelt best wishes to Gill and his father; after all, it is likely his father – not Shubman himself, who is happiest about the runs Shubman has scored,” Harbhajan Singh said.