Indian Cricket Team: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പേര് മാറ്റണമെന്ന് ഹർജി; ബിസിസിഐ ഇന്ത്യയെ പ്രതിനിധീകരിക്കില്ലെന്ന് പറയാനാവില്ലെന്ന് കോടതി

Court Dismissed PIL Seeking Name Of Indian Cricket Team: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പേര് മാറ്റണമെന്ന ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്.

Indian Cricket Team: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പേര് മാറ്റണമെന്ന് ഹർജി; ബിസിസിഐ ഇന്ത്യയെ പ്രതിനിധീകരിക്കില്ലെന്ന് പറയാനാവില്ലെന്ന് കോടതി

ഇന്ത്യൻ ക്രിക്കറ്റ് ടീം

Published: 

09 Oct 2025 | 11:57 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പേര് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. റീപക് കൻസാൽ എന്ന അഭിഭാഷകനാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ബിസിസിഐ ഇന്ത്യ എന്ന പേരും ദേശീയപതാകയും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിൽ നിന്ന് ബിസിസിഐയെ തടയണമെന്നുമായിരുന്നു ഹർജി. എന്നാൽ, ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

സർക്കാരിൻ്റെ പ്രക്ഷേപണ മാധ്യമങ്ങളായ ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും ബിസിസിയുടെ ടീമിനെ ഇന്ത്യൻ ദേശീയ ടീമെന്ന് വിളിക്കുന്നത് തടയണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം. ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും ഈ ടീമിനെ ഇന്ത്യൻ ടീം എന്ന് വിശേഷിപ്പിക്കുന്നതും ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇതൊരു സ്വകാര്യ ടീമാണ്. അതിനെ ഇന്ത്യൻ ദേശീയ ടീമെന്ന് വിശേഷിപ്പിക്കുന്ന പ്രസാർ ഭാരതിയുടെ നടപടി തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബിസിസിഐ തമിഴ്നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെതിട്ടുള്ള സ്വകാര്യ സ്ഥാപനമാണ്. ദേശീയ കായിക ഫെഡറേഷനായി ബിസിസിഐയെ അംഗീകരിച്ചിട്ടില്ലെന്നും സാമ്പത്തികമായി പിന്തുണക്കുന്നില്ലെന്നും വിവരാവകാശ നിയമത്തിലൂടെ കേന്ദ്ര സർക്കാർ മറുപടി നൽകിയെന്നും ഹർജിയിൽ റീപക് കൻസാൽ വാദിച്ചു.

Also Read: Womens ODI World Sup 2025: ഇനിയെല്ലാം വലിയ കളികൾ; ഇന്ത്യൻ വനിതാ ടീം ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

എന്നാൽ, ഹർജി കോടതിയുടെ സമയം കളയുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായും ജസ്റ്റിസ് തുഷാർ റാവു ഗഡേലയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് താങ്കൾ പറയുന്നതെന്ന് കോടതി ചോദിച്ചു. ഇന്ന് ആർക്കും പതാക ഉയർത്താം. വീട്ടിൽ പതാക ഉയർത്തുന്നതിന് തടസമുണ്ടോ? എല്ലായിടത്തും പോയി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമാണ് ഇത്. ഇത് ഇന്ത്യൻ ടീം അല്ലെന്നാണോ നിങ്ങൾ പറയുന്നത്? എന്തുകൊണ്ടാണ് ഇത് ഇന്ത്യൻ ടീം അല്ലാതാവുന്നതെന്ന് കൂടി പറയൂ. കോമൺവെൽത്ത് ഗെയിംസ്, ഒളിമ്പിക്സ് തുടങ്ങിയ കായിക മേളകളിലേക്ക് ടീം തിരഞ്ഞെടുക്കുന്നത് സർക്കാർ സ്ഥാപനമാണോ എന്നും കോടതി ചോദിച്ചു.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്