AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2026: ഇതെന്തൊരു നാണക്കേട്!; ഛണ്ഡീഗഡിനെതിരെ ഇന്നിംഗ്സ് തോൽവി വഴങ്ങി കേരളം

Kerala Lost Against Chandigrah: രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും ഇന്നിംഗ്സ് തോൽവി. ഛണ്ഡീഗഡിനോടാണ് കേരളം തോറ്റത്.

Ranji Trophy 2026: ഇതെന്തൊരു നാണക്കേട്!; ഛണ്ഡീഗഡിനെതിരെ ഇന്നിംഗ്സ് തോൽവി വഴങ്ങി കേരളം
കേരള ക്രിക്കറ്റ്Image Credit source: Social Media
Abdul Basith
Abdul Basith | Published: 24 Jan 2026 | 05:22 PM

ഛണ്ഡീഗഡിനെതിരെ ഇന്നിംഗ്സ് തോൽവി വഴങ്ങി കേരളം. എലീറ്റ് ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഇന്നിംഗ്സിനും 92 റൺസിനുമാണ് കേരളത്തിൻ്റെ തോൽവി. ഇതോടെ കേരളം തരം താഴ്ത്തൽ ഭീഷണിയിലാണ്. സീസണിൽ ഇതുവരെ ഒരു കളി പോലും വിജയിക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല.

ആദ്യ ഇന്നിംഗ്സിൽ കേരളം 139 റൺസിന് മുട്ടുമടക്കി. 49 റൺസ് നേടിയ ബാബ അപരാജിതായിരുന്നു ടോപ്പ് സ്കോറർ. 41 റൺസ് നേടിയ സച്ചിൻ ബേബിയും തിളങ്ങി. കേരള നിരയിൽ ഏഴ് താരങ്ങൾ ഒറ്റയക്കത്തിന് പുറത്തായി. ഛണ്ഡീഗഡിനായി നിഷുങ്ക് ബിർല നാല് വിക്കറ്റും രോഹിത് ധന്ദ മൂന്ന് വിക്കറ്റും വീഴ്ത്തി.

Also Read: WPL 2026: കാൽകുലേറ്ററെടുക്കാതെ ആർസിബി; ബാക്കിയുള്ള സ്ഥാനത്തിനായി ടീമുകൾ തമ്മിൽ പോര്

മറുപടിയായി ഛണ്ഡീഗഡ് 416 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ക്യാപ്റ്റൻ മനൻ വോഹ്റയും (113) അർജുൻ ആസാദും (102) സെഞ്ചുറികൾ നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ഈദൻ ആപ്പിൾ ടോമാണ് ബൗളർമാരിൽ മികച്ചുനിന്നത്. രണ്ടാം ഇന്നിംഗ്സിൽ വിഷ്ണു വിനോദും (56) സൽമാൻ നിസാറുമാണ് (53) കേരളത്തിനായി തിളങ്ങിയത്. ഛണ്ഡീഗഡിനായി രോഹിത് ധന്ദ നാല് വിക്കറ്റ് വീഴ്ത്തി. 185 റൺസെടുക്കുന്നതിനിടെ കേരളം ഓളൗട്ട്.

ഗ്രൂപ്പിൽ മഹാരാഷ്ട്ര, പഞ്ചാബ്, സൗരാഷ്ട്ര, മധ്യപ്രദേശ് എന്നീ ടീമുകൾക്കെതിരെ സമനില വഴങ്ങിയ കേരളം കർണാടക, ഛണ്ഡീഗഡ് എന്നിവർക്കെതിരെ ഇന്നിംഗ്സിന് തോറ്റു. ഇതിൽ മധ്യപ്രദേശിനെതിരെ മാത്രമാണ് കേരളം കളി നിയന്ത്രിച്ചത്. മത്സരത്തിൽ ആദ്യ ഇന്നിംഗ്സ് ലീഡെടുക്കാനും കേരളത്തിന് സാധിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ഇനി ഒരു മത്സരം കൂടിയാണ് അവശേഷിക്കുന്നത്. ഗോവയ്ക്കെതിരായ ആ കളി കൂടി തോറ്റാൽ കേരളം അടുത്ത സീസണിൽ പ്ലേറ്റ് ഘട്ടത്തിൽ കളിക്കും. നിലവിലെ രഞ്ജി റണ്ണേഴ്സ് അപ്പാണ് കേരളം.