AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: കാൽകുലേറ്ററെടുക്കാതെ ആർസിബി; ബാക്കിയുള്ള സ്ഥാനത്തിനായി ടീമുകൾ തമ്മിൽ പോര്

RCB Confirms Top 3 In WPL: വനിതാ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിച്ച് ബെംഗളൂരു. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ഒരേയൊരു ടീമും ആർസിബിയാണ്.

Abdul Basith
Abdul Basith | Published: 24 Jan 2026 | 03:46 PM
വനിതാ പ്രീമിയർ ലീഗ് അതിൻ്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് ഉറപ്പിച്ച ഒരേയൊരു ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ്. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ആർസിബി 10 പോയിൻ്റുമായി ടോപ്പ് ത്രീ ഉറപ്പിച്ചു. ബാക്കി രണ്ട് സ്ഥാനങ്ങൾക്കായാണ് ഇപ്പോൾ പോര്. (Image Credits- PTI)

1 / 5
ഒരു കളി കൂടി വിജയിക്കാനായാ ആർസിബി ഫൈനൽ ഉറപ്പിക്കും. മൂന്ന് കളി തോറ്റാലും നെറ്റ് റൺ റേറ്റിൻ്റെ ബലത്തിൽ ആർസിബിയ്ക്ക് നേരിട്ട് ഫൈനലിലെത്താം. ആദ്യ മൂന്നിലേക്ക് നേരിട്ട് സാധ്യതയില്ലാത്ത ടീം യുപി വാരിയേഴ്സാണ്. ആറ് കളിയിൽ നാല് പോയിൻ്റും ഏറ്റവും മോശം നെറ്റ് റൺ റേറ്റും.

2 / 5
ഗുജറാത്ത് ജയൻ്റ്സിന് അടുത്ത രണ്ട് കളി ജയിച്ചാൽ എലിമിനേറ്ററിലെത്താം. നിലവിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. ആറ് കളിയിൽ ആറ് പോയിൻ്റ്. രണ്ട് കളി തോറ്റാലും ഗുജറാത്തിന് പ്ലേ ഓഫ് കളിക്കാൻ മറ്റ് സാധ്യതകളുണ്ട്. മുംബൈ ആണ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

3 / 5
ആറ് കളിയിൽ നാല് പോയിൻ്റുള്ള മുംബൈക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കാൻ അടുത്ത രണ്ട് കളിയും ജയിക്കണം. ഒപ്പം മറ്റ് ടീമുകൾക്ക് ആറ് പോയിൻ്റിലധികം ഉണ്ടാവാനും പാടില്ല. അഞ്ച് കളിയിൽ നിന്ന് നാല് പോയിൻ്റുള്ള ഡൽഹി ക്യാപിറ്റൽസ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

4 / 5
ഡൽഹിയ്ക്ക് മൂന്ന് മത്സരങ്ങൾ ബാക്കി. ഇതിൽ വിജയിച്ചാൽ പ്ലേ ഓഫ് കളിക്കാം. രണ്ട് കളി വിജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ പരിഗണിച്ച് ഡൽഹിയ്ക്ക് പ്ലേ ഓഫിലെത്താൻ അവസരമുണ്ട്. ഇതിൽ ആർസിബി ഒഴികെ മറ്റ് ടീമുകൾക്ക് നേരിട്ട് ഫൈനലിലെത്തുക ഏറെക്കുറെ അസാധ്യമാണ്.

5 / 5