AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2025: സെഞ്ചുറിയ്ക്ക് രണ്ട് റൺസ് അകലെ വീണ് ബാബ അപരാജിത്; മധ്യപ്രദേശിനെതിരെ കേരളം ഓൾ ഔട്ട്

Kerala All Out Against Madhya Pradesh: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ഒന്നാം ഇന്നിംഗ്സിൽ കേരളം 281 റൺസിന് ഓൾ ഔട്ട്. ബാബ അപരാജിത് 8 റൺസ് നേടി.

Ranji Trophy 2025: സെഞ്ചുറിയ്ക്ക് രണ്ട് റൺസ് അകലെ വീണ് ബാബ അപരാജിത്; മധ്യപ്രദേശിനെതിരെ കേരളം ഓൾ ഔട്ട്
കേരള, മധ്യപ്രദേശ്Image Credit source: Social Media
abdul-basith
Abdul Basith | Published: 17 Nov 2025 12:10 PM

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിൽ മധ്യപ്രദേശിനെതിരെ കേരളം 281 റൺസിന് ഓൾ ഔട്ട്. 98 റൺസ് നേടിയ ബാബ അപരാജിത് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. നാല് വിക്കറ്റ് വീഴ്ത്തിയ അർഷദ് ഖാൻ കേരളത്തിൻ്റെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചു. സീസണിൽ ഒരു കളി പോലും ജയിക്കാനാവാതെ കേരളം കടുത്ത പ്രതിസന്ധിയിലാണ്.

ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ പ്രതിസന്ധിയിലായ കേരളത്തെ അപരാജിതും അഭിജിത് പ്രവീണും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഓപ്പണർ അഭിഷേജ് ജെ നായർ 47 റൺസും അങ്കിത് ശർമ്മ 20 റൺസും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും കേരളത്തിൻ്റെ അവസ്ഥ മോശമായിരുന്നു. ഇതിന് പിന്നാലെയാണ് അപരാജിതും അഭിജിതും ഒത്തുചേർന്നത്.

Also Read: Ranji Trophy: വീണ്ടും കേരളത്തെ തോളിലേറ്റി ബാബ അപരാജിത്, ആദ്യ ദിനം ഏഴ് വിക്കറ്റുകള്‍ നഷ്ടം

മധ്യപ്രദേശ് ബൗളർമാരെ ഫലപ്രദമായി നേരിട്ട സഖ്യം കേർളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി. 122 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിനൊടുവിൽ അഭിജിത് പ്രവീൺ വീണു. 60 റൺസാണ് താരം നേടിയത്. വാലറ്റത്തിനൊപ്പം ചേർന്ന് അപരാജിത് തൻ്റെ സെഞ്ചുറിയിലേക്ക് നീങ്ങിയെങ്കിലും 98 റൺസിൽ താരം പുറത്താവുകയായിരുന്നു.

മധ്യപ്രദേശിനായി അർഷദ് ഖാൻ നാല് വിക്കറ്റും സരാൻഷ് ജെയിൻ മൂന്ന് വിക്കറ്റും വീഴ്ത്തി. കുമാർ കാർത്തികേയ, ആര്യൻ പാണ്ഡെ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ ഒരു തോൽവിയും മൂന്ന് സമനിലയുമാണ് കേരളത്തിൻ്റെ സമ്പാദ്യം. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ ടീമുകൾക്കെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളം കഴിഞ്ഞ കളി, സൗരാഷ്ട്രക്കെതിരെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. കർണാടകയ്ക്കെതിരെ ഇന്നിംഗ്സ് തോൽവിയാണ് കേരളം നേരിട്ടത്.