National Highway Inauguration: ദേശീയപാത ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
National Highway Inauguration: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ ഇടപെടൽ നടത്തിയത് സംസ്ഥാന സർക്കാരാണ് എന്നും ഭൂമി ഏറ്റെടുക്കൽ ആവശ്യമായ നടപടികൾ എല്ലാം തന്നെ സ്വീകരിച്ചിട്ടും...
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. സംസ്ഥാനത്തിന് അർഹമായ പരിഗണന ഉദ്ഘാടനച്ചടങ്ങിൽ ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ ഇടപെടൽ നടത്തിയത് സംസ്ഥാന സർക്കാരാണ് എന്നും ഭൂമി ഏറ്റെടുക്കൽ ആവശ്യമായ നടപടികൾ എല്ലാം തന്നെ സ്വീകരിച്ചിട്ടും ഉദ്ഘാടന ചടങ്ങിൽ അർഹമായ പരിഗണന ലഭിച്ചില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ ആക്ഷേപം.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ദേശീയപാതയുടെ വികസനത്തിനുവേണ്ടി കേരള സർക്കാർ 5580 കോടി രൂപയാണ് നൽകിയിരുന്നത്. സംസ്ഥാനത്ത് ആദ്യമായി നിർമ്മാണം പൂർത്തിയാക്കിയ റീച്ച് ആണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത്.
ദേശീയപാത 66-ൻ്റെ ഭാഗമായി 2,650 കോടി രൂപ ചെലവിൽ നിർമിച്ച തലപ്പാടി – ചെങ്കള ആറുവരിപ്പാത നാടിന് സമർപ്പിക്കുന്നു. മുംബൈ – കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ റോഡ് കണ്ണൂർ, കാസർകോട് ജില്ലകളെയും മുഴപ്പിലങ്ങാട്, മംഗലാപുരം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 39 കിലോമീറ്റർ നീളമുള്ള ഈ പാതയുടെ നിർമാണം 2021 നവംബറിൽ ആരംഭിച്ച് 2025 ഓഗസ്റ്റ് 25-നാണ് പൂർത്തിയാക്കിയത്.