Ranji Trophy 2025: സഞ്ജു ഇല്ല, ജലജിന് പകരക്കാരനെ കണ്ടെത്തിയില്ല, സൽമാൻ നിസാർ കളിക്കുന്നുമില്ല; രഞ്ജിയിൽ കിതച്ച് കേരളം

Kerala In Ranji Trophy: രഞ്ജി ട്രോഫിയിൽ കേരളത്തിൻ്റെ നില പരിതാപകരം. മൂന്ന് കളിയിൽ ഒരു ഇന്നിംഗ്സ് തോൽവിയും രണ്ട് ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങലുമാണ് പ്രകടനങ്ങൾ.

Ranji Trophy 2025: സഞ്ജു ഇല്ല, ജലജിന് പകരക്കാരനെ കണ്ടെത്തിയില്ല, സൽമാൻ നിസാർ കളിക്കുന്നുമില്ല; രഞ്ജിയിൽ കിതച്ച് കേരളം

രഞ്ജി ട്രോഫി

Published: 

05 Nov 2025 06:31 AM

കഴിഞ്ഞ സീസൺ റണ്ണറപ്പായ കേരളം ഇത്തവണ രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. താൻ ടീം വിട്ടത് കേരളത്തെ ഇത്ര സാരമായി ബാധിക്കുമെന്ന് ജലജ് പോലും കരുതിക്കാണില്ല. ഇതിനൊപ്പം സഞ്ജു ദേശീയ ടീമിൽ കളിക്കാൻ പോയതും എന്തുകൊണ്ടോ സൽമാൻ നിസാർ കളിക്കാത്തതും വിചിത്രമായ ബാറ്റിംഗ് തന്ത്രങ്ങളുമൊക്കെച്ചേർന്ന് കേരളം വലയുകയാണ്.

മൂന്ന് കളി അവസാനിച്ചപ്പോൾ ഒറ്റ കളി പോലും ടോസ് നേടാൻ കേരളത്തിന് സാധിച്ചില്ല. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ കളി കേവലം 20 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. മഹാരാഷ്ട്ര 239 റൺസിന് ഓൾ ഔട്ടായപ്പോൾ കേരളം 219 റൺസിൽ വീണു. ഈ കളി സഞ്ജു സാംസൺ (54), സൽമാൻ നിസാർ (49) എന്നിവരാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർമാർ ആയത്.

Also Read: Ranji Trophy: കർണാടകയോട് നാണംകെട്ട് കേരളം, തോറ്റത് ഇന്നിങ്‌സിനും 164 റൺസിനും

പഞ്ചാബിനെതിരെ വീണ്ടും ടോസ് നഷ്ടം. ഈ കളി സഞ്ജുവും സൽമാനും കളിച്ചില്ല. നൈറ്റ് വാച്ച്മാനായി എൻപി ബേസിലും അങ്കിത് ശർമ്മയും ഇറങ്ങി. അതുകൊണ്ട് തന്നെ ഓപ്പണറായ രോഹൻ കുന്നുമ്മൽ ഇറങ്ങിയത് നാലാമത്. അഹമ്മദ് ഇമ്രാൻ (86) ടോപ്പ് സ്കോറർ ആയപ്പോൾ ഈ കളി കേരളം 65 റൺസിൻ്റെ ലീഡ് വഴങ്ങി.

കഴിഞ്ഞ കളി കർണാടകയ്ക്കെതിരെ. വീണ്ടും ടോസ് കിട്ടിയില്ല. വീണ്ടും സൽമാൻ നിസാർ ഇല്ല. രോഹൻ കുന്നുമ്മൽ ഇല്ല. വത്സൽ ഗോവിന്ദും ടീമിലില്ല. എൻപി ബേസിൽ, നിഥീഷ് എംഡി, വൈശാഖ് ചന്ദ്രൻ എന്നീ മൂന്ന് പേരാണ് ആദ്യ ഇന്നിംഗ്സിൽ നൈറ്റ് വാച്ച്മാന്മാരായി എത്തിയത്. ബാബ അപരാജിത് (88) പൊരുതിയെങ്കിലും കേരളം ഫോളോ ഓൺ വഴങ്ങി ഇന്നിംഗ്സ് പരാജയവും വഴങ്ങി. മൂന്ന് കളിയിൽ നിന്ന് രണ്ട് പോയിൻ്റുമായി ഗ്രൂപ്പ് ബിയിൽ ഏഴാമതാണ് കേരളം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും