Israel-Iran Conflict: യുദ്ധം നടത്താന്‍ ദുബായിക്ക് പണമില്ല; എരിതീയില്‍ എണ്ണയൊഴിച്ച് ഇറാന്‍
Dubai Iran Conflict Economic Impact: യുഎഇയുടെ ജിഡിപിയുടെ 90 ശതമാനവും എണ്ണ ഇതര മേഖലകളില്‍ നിന്നുള്ളതാണ്. 2026 ജനുവരിയില്‍ പുറത്തുവന്ന ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ശം യുഇഎ സമ്പദ്‌വ്യവസ്ഥ 5 ശതമാനം വളര്‍ച്ച നേടാനാണ് സാധ്യത.
ഇസ്രായേല്‍-യുഎസ്-ഇറാന്‍ എന്നിവര്‍ തമ്മിലുള്ള യുദ്ധത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. യുഎസിനെതിരെ ഇറാന്‍ ആക്രമണം ശക്തമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഇറാന്റെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് ദുബായ്. എന്നാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ ദുബായിക്ക് സാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് അറിയാമോ?
യുഎഇയുടെ ജിഡിപിയുടെ 90 ശതമാനവും എണ്ണ ഇതര മേഖലകളില്‍ നിന്നുള്ളതാണ്. 2026 ജനുവരിയില്‍ പുറത്തുവന്ന ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ശം യുഇഎ സമ്പദ്‌വ്യവസ്ഥ 5 ശതമാനം വളര്‍ച്ച നേടാനാണ് സാധ്യത. 2027ല്‍ 5.1 ശതമാാനം ഇത് വളരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ക്രൗ യുഎഇ പറയുന്നത് അനുസരിച്ച് 2026ല്‍ ഉപഭോക്തൃ വില 1.6 ശതമാനത്തിനും 1.8 ശതമാനത്തിനും ഇടിയിലായേക്കാം. പണപ്പെരുപ്പം നിലവില്‍ നിയന്ത്രണവിധേയമാണ്.
ഇരട്ട എഞ്ചിന്‍ മാതൃകയിലാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ. ടൂറിസം, വ്യാപാരം, ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ബിസിനസ് വളര്‍ത്തുന്നതിനും രാജ്യത്തെ സഹായിക്കുന്നത്.
എണ്ണയില്‍ നിന്ന് വലിയ വരുമാനമില്ലാത്ത രാജ്യമെന്ന നിലയ്ക്ക് ഒരു യുദ്ധത്തിലേക്ക് ഇറങ്ങുന്നത് ദുബായിക്ക് ക്ഷീണം ചെയ്യും. വാണിജ്യം, വ്യവസായം, എയര്‍പോര്‍ട്ട്, ടൂറിസം തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപങ്ങളും വരുമാനവും യുദ്ധമോ സൈനിക സംഘര്‍ഷങ്ങളോ ഉണ്ടാകുകയാണെങ്കില്‍ ഞൊടിയിടയില്‍ തകരും.
മാത്രമല്ല, സായുധ സേനയുടെ കാര്യത്തിലും ദുബായ് അത്ര മുന്നിലല്ല. വലിയ തോതിലുള്ള ആക്രമണം ഉണ്ടാകുകയാണെങ്കില്‍ അതിനെ ചെറുക്കാന്‍ ദുബായിക്ക് സാധിക്കില്ല. എണ്ണയൊഴിച്ചുള്ള ആഗോള വ്യാപാര, ആസ്തി നിക്ഷേപ, ഫിനാന്‍ഷ്യല്‍ സെന്ററുകളില്‍ അധിഷ്ഠിതമായ ദുബായിയുടെ വളര്‍ച്ച ഇറാന്റെ നിലവിലുള്ള ആക്രമണങ്ങളില്‍ പോലും തകര്‍ന്ന് തരിപ്പണമാകാന്‍ സാധ്യതയുള്ളതാണ്.
ദുബായ് കേന്ദ്രീകരിച്ച് ഇറാന്‍ ആക്രമണം നടത്തുന്നത് ഇന്‍ഷുറന്‍സ്, സുരക്ഷാ ചെലവുകള്‍, ഷിപ്പിങ് ഫീസ് എന്നിവ വര്‍ധിപ്പിക്കാനിടയുണ്ട്. കൂടാതെ വിദേശ നിക്ഷേപകര്‍ കുറയുന്നതിനും, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ് മേഖലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനും കാരണമാകും. മാത്രമല്ല, രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നതിനും യുദ്ധം വഴിവെക്കും, ഇത് രാജ്യത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തും.