AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: കര്‍ണാടകയോട് നാണംകെട്ട് കേരളം, തോറ്റത് ഇന്നിങ്‌സിനും 164 റണ്‍സിനും

Ranji Trophy Kerala vs Karnataka: രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് തോല്‍വി. ഇന്നിങ്‌സിലും 164 റണ്‍സിനുമാണ് കര്‍ണാടക തകര്‍ത്തെറിഞ്ഞത്. ആറു വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിന്‍ ഖാനാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ വീഴ്ത്തിയത്

Ranji Trophy: കര്‍ണാടകയോട് നാണംകെട്ട് കേരളം, തോറ്റത് ഇന്നിങ്‌സിനും 164 റണ്‍സിനും
Kerala vs KarnatakaImage Credit source: facebook.com/KeralaCricketAssociation
jayadevan-am
Jayadevan AM | Published: 04 Nov 2025 18:22 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി. ഇന്നിങ്‌സിലും 164 റണ്‍സിനുമാണ് കര്‍ണാടക കേരളത്തെ തകര്‍ത്തെറിഞ്ഞത്. സ്‌കോര്‍: കേരളം 238, 184, കര്‍ണാടക ആറു വിക്കറ്റിന് 586 ഡിക്ലയേര്‍ഡ്. ആറു വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിന്‍ ഖാനാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ എറിഞ്ഞുവീഴ്ത്തിയത്. വിദ്വത്ത് കവീരപ്പ രണ്ടും, ശിഖര്‍ ഷെട്ടിയും, ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഒരു കേരള ബാറ്റര്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാനായില്ല. 11-ാമനായ ഈഡന്‍ ആപ്പിള്‍ ടോമാണ് ടോപ് സ്‌കോററെന്നതാണ് മറ്റൊരു പ്രത്യേകത. പുറത്താകാതെ 68 പന്തില്‍ 39 റണ്‍സാണ് ഈഡന്‍ നേടിയത്.

87 പന്തില്‍ 33 റണ്‍സെടുത്ത കൃഷ്ണ പ്രസാദാണ് ’30 കടന്ന’ മറ്റൊരു താരം. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍-15, സച്ചിന്‍ ബേബി-12 എന്നിവര്‍ക്കും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അക്ഷയ് ചന്ദ്രന്‍-0, അഹമ്മദ് ഇമ്രാന്‍-23, ഷോണ്‍ റോജര്‍-0, ബാബ അപരാജിത്-19, ഹരികൃഷ്ണന്‍-6, വൈശാഖ് ചന്ദ്രന്‍-4, എംഡി നിധീഷ്-9 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവരുടെ അഭാവം കേരളത്തിന് തിരിച്ചടിയായി.

Also Read: Rising Stars Asia Cup: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചു, ജിതേഷ് ശര്‍മ ക്യാപ്റ്റന്‍

ആദ്യ ഇന്നിങ്‌സിലും കേരള ബാറ്റര്‍മാരുടെ പ്രകടനം നിരാശജനകമായിരുന്നു. 88 റണ്‍സെടുത്ത ബാബ അപരാജിത്ത് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റെടുത്ത കവീരപ്പയാണ് ആദ്യ ഇന്നിങ്‌സില്‍ കേരളത്തെ നിഷ്പ്രഭമാക്കിയത്. വി വൈശാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഇരട്ട സെഞ്ചുറികള്‍ നേടിയ കരുണ്‍ നായരുടെയും, ആര്‍ സ്മരണിന്റെയും ബാറ്റിങാണ് കര്‍ണാടകയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കരുണ്‍ 233 റണ്‍സെടുത്തു. സ്മരണ്‍ 220 റണ്‍സുമായി പുറത്താകാതെ നിന്നു. 65 റണ്‍സെടുത്ത ശ്രീജിത്തും തിളങ്ങി. കഴിഞ്ഞ സീസണില്‍ റണ്ണേഴ്‌സ് അപ്പായ കേരളത്തിന്റെ നില ഇത്തവണ പരുങ്ങലിലാണ്.