India vs West Indies 1st ODI: തിരുവനന്തപുരത്ത് പിറക്കുമോ ചരിത്രം; കോലിക്കും രോഹിത്തിനും മുന്നിൽ അപൂർവ നേട്ടങ്ങൾ
Virat Kohli 15000 Runs Rohit Sharma 12000 Milestone in Sight: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇരുതാരങ്ങളും മികച്ച റെക്കോര്‍ഡാണ് സ്വന്തമാക്കിയിട്ടുള്ളത്. 37 മത്സരങ്ങളില്‍ 35 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത രോഹിത് 1,613 റണ്‍സ് നേടിയിട്ടുണ്ട്. 57.60 ആണ് ശരാശരി. മൂന്ന് സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന റണ്‍സെന്ന നേട്ടവും രോഹിതിന്റെ പേരിലാണ്.

രോഹിത് ശര്‍മ, വിരാട് കോലി
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകരുടെ ശ്രദ്ധ രണ്ട് താരങ്ങളിലേക്കാണ്. രോഹിത് ശര്‍മയും വിരാട് കോലിയുമാണത്, രണ്ട് റെക്കോഡുകളുടെ വക്കിലാണ് ഇരുവരും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഇരുവര്‍ക്കും കരിയറിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇരുതാരങ്ങളും മികച്ച റെക്കോര്‍ഡാണ് സ്വന്തമാക്കിയിട്ടുള്ളത്. 37 മത്സരങ്ങളില്‍ 35 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത രോഹിത് 1,613 റണ്‍സ് നേടിയിട്ടുണ്ട്. 57.60 ആണ് ശരാശരി. മൂന്ന് സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന റണ്‍സെന്ന നേട്ടവും രോഹിതിന്റെ പേരിലാണ്.
വിരാട് കോലി വെസ്റ്റ് ഇന്‍ഡീസിനെതിരെ 43 മത്സരങ്ങളില്‍ 41 ഇന്നിങ്‌സുകളില്‍ നിന്ന് 2,261 റണ്‍സ് നേടിയിട്ടുണ്ട്. 66.50 ആണ് ശരാശരി. ഒമ്പത് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും വിരാടിന്റെ പേരിലുണ്ട്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ കോഹ്ലിയുടെ ബാറ്റിങ്ങിലും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
15,000 ഏകദിന റണ്‍സിലേക്ക് വിരാട്
വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡാണ്. ഏകദിനത്തില്‍ 15,000 റണ്‍സ് തികയ്ക്കാന്‍ ഇനി വെറും 59 റണ്‍സ് മാത്രമാണ് ആവശ്യം. 314 മത്സരങ്ങളില്‍ 302 ഇന്നിങ്‌സുകളില്‍ നിന്ന് താരം ഇതുവരെ 14,941 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ 15,000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. ഈ പരമ്പരയില്‍ തന്നെ നേട്ടത്തിലെത്തിയാല്‍ അതിവേഗം 15,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റിലെ 100 സെഞ്ചുറിയെന്ന വലിയ നാഴികക്കല്ലിലേക്കുള്ള വിരാടിന്റെ യാത്രയും തുടരുകയാണ്. നിലവില്‍ 85 അന്താരാഷ്ട്ര സെഞ്ചുറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതിനകം ഒമ്പത് ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുള്ളതിനാല്‍ പരമ്പരയില്‍ വീണ്ടും വലിയ ഇന്നിങ്‌സ് പിറക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും കോലിക്ക് മികച്ച റെക്കോര്‍ഡുണ്ട്. ഇവിടെ കളിച്ച രണ്ട് ഏകദിനങ്ങളില്‍ പുറത്താകാതെ 199 റണ്‍സാണ് താരം നേടിയത്. ശ്രീലങ്കയ്ക്കെതിരെ 2023ല്‍ നേടിയ പുറത്താകാത്ത 166 റണ്‍സാണ് ഇതില്‍ പ്രധാനപ്പെട്ടത്.
Also Read: Sanju Samson: സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി; തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗംഭീര്‍
രോഹിതിനും നേട്ടങ്ങളുടെ അവസരം
രോഹിത് ശര്‍മയ്ക്കും ഈ പരമ്പര നിര്‍ണായകമാണ്. ഏകദിനത്തില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിന് ഇനി 105 റണ്‍സ് മാത്രം മതി. 288 മത്സരങ്ങളില്‍ നിന്ന് 11,895 റണ്‍സാണ് രോഹിതിന്റെ നിലവിലെ സമ്പാദ്യം. ഓപ്പണറായി 10,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരവും രോഹിതിന് മുന്നിലുണ്ട്. ഈ നേട്ടത്തിലെത്താന്‍ 135 റണ്‍സ് കൂടി വേണം. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ ഓപ്പണറായി 10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും ഇതിലൂടെ രോഹിതിന് സാധിക്കും.
English Summary
Virat Kohli and Rohit Sharma are closing in on major ODI milestones as India face West Indies in the first ODI in Thiruvananthapuram. Kohli needs 59 runs to reach 15,000 ODI runs, while Rohit is 105 runs away from 12,000.