AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി; തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗംഭീര്‍

Sanju Samson’s Removal Was Toughest Decision Says Gautam Gambhir: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെയാണ് സഞ്ജുവിനെ ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയത്. ആ സമയത്ത് വൈഭവ് മികച്ച ഫോമിലായിരുന്നുവെന്നും ടീമിന്റെ ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്നും ഗംഭീര്‍ പറയുന്നു.

Sanju Samson: സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി; തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗംഭീര്‍
സഞ്ജു സാംസണ്‍ Image Credit source: PTI
Shiji M K
Shiji M K | Published: 27 Sep 2026 | 07:04 AM

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനം തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകന്‍ ഗൗതം ഗംഭീര്‍. സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയ ദിവസം രാത്രി തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ടി20യിലെ പരിശീലക കാലയളവിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു അതെന്നും ഗംഭീര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെയാണ് സഞ്ജുവിനെ ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയത്. ആ സമയത്ത് വൈഭവ് മികച്ച ഫോമിലായിരുന്നുവെന്നും ടീമിന്റെ ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്നും ഗംഭീര്‍ പറയുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം ഒഴിവാക്കേണ്ടി വന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയിക്കേണ്ട സാഹചര്യവും വൈഭവിന്റെ മികച്ച ഫോമും പരിഗണിച്ചാണ് അന്ന് അത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം.

സഞ്ജുവിനോട് നേരിട്ട് സംസാരിച്ച ശേഷമാണ് തീരുമാനം അറിയിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം സഞ്ജുവിനോട് തുറന്ന് വിശദീകരിച്ചെന്നും അദ്ദേഹം അത് മനസിലാക്കി അംഗീകരിച്ചെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

അതേസമയം, സഞ്ജുവിനെ ദീര്‍ഘകാല മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനല്ല തീരുമാനം എന്ന സൂചനയും ഗംഭീര്‍ നല്‍കി. ഏറെക്കാലമായി ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള വിമര്‍ശനങ്ങളോ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളോ പ്ലേയിങ് ഇലവന്‍ തീരുമാനിക്കുന്നതില്‍ സ്വാധീനം ചെലുത്തില്ലെന്നും ഗംഭീര്‍ പറയുന്നുണ്ട്.

Also Read: Sanju Samson: ജപ്പാനെതിരായ പ്രകടനം തിരിച്ചടിയാകുമോ? സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ തുടരുമോ?

വൈഭവ് സൂര്യവംശിക്ക് മികച്ച ഫോം തുടരാനായാലും, സഞ്ജുവിനെയും അഭിഷേക് ശര്‍മയെയും പോലുള്ള താരങ്ങളെ പിന്തുണച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമാണ് ടീം മാനേജ്‌മെന്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രിയമായ തീരുമാനങ്ങള്‍ എടുക്കുന്നതിനേക്കാള്‍ ശരിയായ തീരുമാനം എടുക്കുന്നതാണ് പ്രധാനമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം തന്റെ പരിശീലക കാലയളവിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്ന ഗംഭീറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളിലേക്കുള്ള സഞ്ജുവിന്റെ പ്രവേശനവും ഇതോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

English Summary

Gautam Gambhir has opened up about the difficult decision to leave Sanju Samson out of the Indian team. Gambhir revealed that the decision was so difficult that he could not sleep that night and explained the circumstances behind the selection call.

Follow Us