AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മുടക്കിയത് 13 കോടി, നേടിയത് 15 റൺസ്; സൺറൈസേഴ്സ് ഹൈദരാബാദ് താരത്തെ ടീമിലെത്തിക്കാൻ CSK നീക്കം

CSK making moves to acquire Liam Livingstone from SRH: 2019-ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ലിയാം ലിവിംഗ്സ്റ്റൺ ഐപിഎല്ലിൽ അരങ്ങേറിയത്, 50 ലക്ഷം രൂപയായിരുന്നു അ‌ന്ന് അ‌ദ്ദേഹത്തിന്റെ മൂല്യം. പിന്നീട് 2022-ലെ ലേലത്തിൽ പഞ്ചാബ് കിംഗ്സ് 11.5 കോടി രൂപ മുടക്കി ലിവിംഗ്സ്റ്റണെ ടീമിലെത്തിച്ചു. 2025-ലെ ഐപിഎല്ലിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് ഒഴിവാക്കിയപ്പോൾ, 8.75 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ലിവിംഗ്സ്റ്റണെ സ്വന്തമാക്കി.

മുടക്കിയത് 13 കോടി, നേടിയത് 15 റൺസ്; സൺറൈസേഴ്സ് ഹൈദരാബാദ് താരത്തെ ടീമിലെത്തിക്കാൻ CSK നീക്കം
Csk Making Moves To Acquire Liam Livingstone From SrhImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 04 Nov 2026 | 08:29 AM

2027 ഐപിഎൽ സീസണിനായി ടീമുകൾ വമ്പൻ ഒരുക്കങ്ങൾ നടത്തുന്നത് തുടരുകയാണ്. മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള സജീവമായ നീക്കങ്ങൾക്കിടയിൽ, ഇപ്പോൾ ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺന്റെ പേരും ട്രേഡ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നു. നിലവിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ (SRH) താരമാണ് ലിയാം ലിവിങ്സ്റ്റൺ. അ‌ടുത്ത ഐപിഎൽ ലക്ഷ്യമിട്ട് ടീമിൽ അ‌ടിമുടി വമ്പൻ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെ​ന്നൈ സൂപ്പർ കിങ്സ് (CSK) ഇപ്പോൾ ഒരു വലിയ നീക്കത്തിലൂടെ, ലിയാം ലിവിങ്സ്റ്റണെ ട്രേഡ് വഴി തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

2026ൽ 13 കോടി രൂപയ്ക്ക് സൺ​റൈസേഴ്സ് ​​ഹൈദരാബാദ് സ്വന്തമാക്കിയ താരമാണ് ലിയാം ലിവിംഗ്സ്റ്റൺ. എന്നാൽ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ച ലിവിംഗ്സ്റ്റൺ ആകെ 15 റൺസ് മാത്രമാണ് നേടിയത്. മോശം ഫോമിനെത്തുടർന്ന്, സീസണിലെ ബാക്കി മത്സരങ്ങളിൽ അദ്ദേഹത്തിന് പ്ലെയിംഗ് ഇലവനിൽ (ഇംപാക്ട് പ്ലെയർ ഉൾപ്പെടെ) ഇടം ലഭിച്ചിരുന്നില്ല.

Also Read: മോഹൻലാലിന്റെ ഡയലോഗ് കടമെടുത്ത് സച്ചിൻ; സഞ്ജുവിന്റെ കാര്യത്തിൽ കൂടുതൽ ചോദിക്കേണ്ട!

മോശം ഫോമിനെത്തുടർന്ന് ​സൺ​റൈസേഴ്സ് തഴഞ്ഞ ഒരു താരത്തെ ഇപ്പോൾ ചെ​ന്നൈ നോട്ടമിട്ടിരിക്കുന്നു എന്ന റിപ്പോർട്ട് ഐപിഎൽ ട്രേഡ് വാർത്തകൾക്കിടയിൽ പ്രത്യേകം ശ്രദ്ധ നേടിയിട്ടുണ്ട്. ലിവിങ്സ്റ്റണെ സ്വന്തമാക്കി പകരം ഇടംകൈയ്യൻ പേസർ ഖലീൽ അഹമ്മദിനെ ട്രേഡ് ചെയ്യാൻ സിഎസ്‌കെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ക്രിക്ക്ബസ് (Cricbuzz) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നോർത്ത് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു ഫ്രാഞ്ചൈസിയും ലിയാം ലിവിംഗ്സ്റ്റണിൽ താൽപ്പര്യം പ്രകടിപ്പിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, താരത്തെ ​കൈമാറുന്ന കാര്യത്തിൽ SRH ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2019-ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ലിവിംഗ്സ്റ്റൺ ഐപിഎല്ലിൽ അരങ്ങേറിയത്, 50 ലക്ഷം രൂപയായിരുന്നു അ‌ന്ന് അ‌ദ്ദേഹത്തിന്റെ മൂല്യം.

പിന്നീട് 2022-ലെ ലേലത്തിൽ പഞ്ചാബ് കിംഗ്സ് 11.5 കോടി രൂപ മുടക്കി ലിവിംഗ്സ്റ്റണെ ടീമിലെത്തിച്ചു. 2025-ലെ ഐപിഎല്ലിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് ഒഴിവാക്കിയപ്പോൾ, 8.75 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ലിവിംഗ്സ്റ്റണെ സ്വന്തമാക്കി. പിന്നീടാണ് പിറ്റേവർഷം 13 കോടി രൂപ​യ്ക്ക് SRH-ൽ എത്തിയത്.

English Summary

Reports suggest that Chennai Super Kings (CSK) are attempting to acquire English all-rounder Liam Livingstone from Sunrisers Hyderabad (SRH). According to a report by Cricbuzz, CSK has expressed a willingness to trade left-arm pacer Khaleel Ahmed in exchange for Livingstone. However, SRH has yet to reach a final decision regarding the transfer, and discussions are currently in the preliminary stages.

Follow Us