Sanju Samson: മോഹൻലാലിന്റെ ഡയലോഗ് കടമെടുത്ത് സച്ചിൻ; സഞ്ജുവിന്റെ കാര്യത്തിൽ കൂടുതൽ ചോദിക്കേണ്ട!

Sachin Tendulkar Wins Malayali Fans With Mohanlal's Iconic Movie Dialogue: 2026ലെ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി മോശം ഫോമിലൂടെ കടന്നുപോയ സമയത്താണ് സഞ്ജു സാംസണ്‍ സച്ചിന്റെ ഉപദേശം തേടിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 46 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന് നേടാനായത്. ഇതോടെ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായി.

Sanju Samson: മോഹൻലാലിന്റെ ഡയലോഗ് കടമെടുത്ത് സച്ചിൻ; സഞ്ജുവിന്റെ കാര്യത്തിൽ കൂടുതൽ ചോദിക്കേണ്ട!

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഞ്ജു സാംസണ്‍

Published: 

04 Nov 2026 | 06:27 AM

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ഡയലോഗുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സഞ്ജു സാംസണെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് ഡയലോഗ് ഉപയോഗിച്ചായിരുന്നു സച്ചിന്റെ മറുപടി. ഇതോടെ സച്ചിന്റെ പ്രതികരണം മലയാളികള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

റെഡ്ഡിറ്റില്‍ ആരാധകന്റെ ചോദ്യം

റെഡ്ഡിറ്റില്‍ നടന്ന ആസ്‌ക് മീ എനിതിങ് (എഎംഎ) പരിപാടിയിലാണ് രസകരമായ സംഭവം. ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരാള്‍ സഞ്ജു സാംസണെക്കുറിച്ച് സച്ചിനോട് ചോദ്യം ഉന്നയിച്ചു. സച്ചിനുമായി മാസങ്ങളായി സംസാരിച്ചിരുന്നുവെന്നും ട്വന്റി20 ലോകകപ്പ് സമയത്ത് ഇരുവരും ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്നും സഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണങ്ങളില്‍ സച്ചിന്‍ നല്‍കിയ ഉപദേശങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇതിന് സച്ചിന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. മോഹന്‍ലാലിന്റെ പ്രശസ്തമായ നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് കടമെടുത്തായിരുന്നു താരത്തിന്റെ പ്രതികരണം. ‘നീ പോ മോനേ ദിനേശാ! അതിന്റെ അര്‍ഥം സഞ്ജു തന്നെ നിങ്ങള്‍ക്ക് പറഞ്ഞുതരും’, എന്നായിരുന്നു സച്ചിന്റെ മറുപടി. ചിരിക്കുന്ന ഇമോജിയും ഇതിനൊപ്പം ചേര്‍ത്തിരുന്നു.

നരസിംഹത്തിലെ എക്കാലത്തെയും ഹിറ്റ് ഡയലോഗ്

മോഹന്‍ലാലിന്റെ 2000ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിലെ പ്രശസ്തമായ സംഭാഷണമാണിത്. ചിത്രത്തില്‍ പൂവള്ളി ഇന്ദുചൂഡന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രിയമാണ്.

Also Read: Sanju Samson: ഫോം വീണ്ടെടുക്കാന്‍ സഞ്ജു സാംസണ്‍; കേരളത്തിനായി കളിച്ചേക്കും

സച്ചിന്റെ ഉപദേശം തേടി സഞ്ജു

2026ലെ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി മോശം ഫോമിലൂടെ കടന്നുപോയ സമയത്താണ് സഞ്ജു സാംസണ്‍ സച്ചിന്റെ ഉപദേശം തേടിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 46 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന് നേടാനായത്. ഇതോടെ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായി.

ഈ ഘട്ടത്തില്‍ മാനസികമായി ഏറെ പ്രയാസം നേരിട്ടിരുന്നതായി സഞ്ജു വെളിപ്പെടുത്തിയിരുന്നു. തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നുപോകുന്നതുപോലെ തോന്നിയ സമയത്ത് സച്ചിന്റെ മാര്‍ഗനിര്‍ദേശം വലിയ സഹായമായെന്നും താരം പറഞ്ഞിരുന്നു. തയാറെടുപ്പ്, മാനസികാവസ്ഥ, കളിയിലെ വ്യക്തത തുടങ്ങിയ കാര്യങ്ങളില്‍ സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പുള്ള രാത്രിയില്‍ പോലും അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തിയിരുന്നു.

English Summary

Sachin Tendulkar went viral after using Mohanlal’s iconic ‘Nee Po Mone Dinesha’ dialogue while answering a fan’s question about Sanju Samson during a Reddit AMA session. His witty response has caught the attention of Malayali fans on social media.

Loading...
Unable to load recommendations.
Follow Us
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു