Kerala Gold Rate: പൊന്ന് പിടിതരില്ലേ…. നവംബർ 4-ലെ സ്വർണവില
Kerala Gold Rate Today: ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെയാണ് സ്വർണം കരുത്ത് പ്രാപിച്ചത്. ഉപഭോക്താക്കൾക്ക് ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും കൊടുക്കേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. നിലവിൽ പവന് 1,02,400 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 12,800 രൂപയാണ് നൽകേണ്ടത്. ഒക്ടോബർ അവസാന ദിവസങ്ങളിൽ വില ഇടിഞ്ഞ് സാധാരണക്കാർക്ക് പ്രതീക്ഷ നൽകിയെങ്കിലും, നവംബറിൽ സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. ദീപാവലി, വിവാഹ സീസൺ ഡിമാൻഡുകളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും വരുംദിവസങ്ങളിലെ വിലയിൽ നിർണായകമാകും.
ഇന്ന് ആകെ എത്ര രൂപ കൊടുക്കേണ്ടിവരും?
നിലവിൽ പവന് 1,02,400 രൂപ, ഗ്രാമിന് 12,800 രൂപ നിരക്കിലാണ് വിപണി വില. എന്നാൽ, ഇതിനോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും കൊടുക്കേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. ഇതനുസരിച്ച്, ഏകദേശം 1,10,799 രൂപയാണ് നൽകേണ്ടി വരിക.
ALSO READ: പൊന്നല്‍പം ഗമയിലാണ്! നിരക്കില്‍ മാറ്റം: നവംബര്‍ മൂന്നിലെ സ്വര്‍ണവില
വില കുതിക്കാൻ കാരണം
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെയാണ് സ്വർണം കരുത്ത് പ്രാപിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സമാധാന നീക്കങ്ങൾ ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വില താഴ്ന്നു. ഇതോടെ യു.എസ് ഡോളറും ഇടിഞ്ഞു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് ,കൂട്ടി. ഡോളറിന്റെ മൂല്യം താഴ്ന്നതോടെ സ്വർണം വാങ്ങൽച്ചെലവ് കുറയും. ഇതാണ് പൊന്നിന്റെ ഡിമാൻഡ് ഉയർത്തിയത്. ഇതോടെ വിലയും കൂടും.
യു.എസ് – സ്വർണവിലയിൽ നിർണയാകം
- സ്വർണവിലയിൽ ശക്തമായ മുന്നേറ്റത്തിന് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
- യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പ് നിർണായകമാകും. ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടായാൽ താരിഫ് അടക്കമുള്ള വിഷയങ്ങളിൽ ട്രംപ് നിലപാട് കടുപ്പിച്ചേക്കും.
- സ്വർണം, ഓഹരി, കടപ്പത്രം, കറൻസി വിപണികളിൽ ഇത് വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചേക്കും.
- അതുപോലെ, വരുന്ന വെള്ളിയാഴ്ച പുറത്ത് വരുന്ന യു.എസിലെ തൊഴിൽ കണക്കുകളും സ്വർണവിലയെ സ്വാധീനിക്കും.
നവംബർ മാസത്തിലെ സ്വർണവില
| തീയതി | പവൻ വില | ഗ്രാം വില |
| നവംബർ 1 | 1,01,840 | 12,730 |
| നവംബർ 2 | 102200 | 12,775 |
| നവംബർ 3 | 1,02,400 | 12,800 |
| നവംബർ 4 |