AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: ഫോം വീണ്ടെടുക്കാന്‍ സഞ്ജു സാംസണ്‍; കേരളത്തിനായി കളിച്ചേക്കും

Sanju Samson Likely To Return To Kerala Cricket: ഒരിടവേളയ്ക്ക് ശേഷം സഞ്ജു സാംസണ്‍ കേരളത്തിനായി കളിക്കാനുള്ള സാധ്യതകള്‍ ശക്തമാകുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരളത്തിനായി കളിച്ചേക്കും. ഒരു മാസത്തേക്ക് ദേശീയ ടീമുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ സഞ്ജുവിനുണ്ടാകില്ല. ഇതാണ് കേരള ടീമിനായി കളിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്.

Sanju Samson: ഫോം വീണ്ടെടുക്കാന്‍ സഞ്ജു സാംസണ്‍; കേരളത്തിനായി കളിച്ചേക്കും
സഞ്ജു സാംസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചേക്കും Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Nov 2026 | 01:46 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍ കേരളത്തിനായി കളിച്ചേക്കും. ദേശീയ ടീമിനൊപ്പം വിവിധ പരമ്പരകളുടെ ഭാഗമായതിനാല്‍ രഞ്ജി ട്രോഫിയിലടക്കം സഞ്ജുവിന് കേരളത്തിനായി കളിക്കാന്‍ സാധിച്ചിരുന്നില്ല. കേരള ക്രിക്കറ്റ് ലീഗില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷം താരം കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകള്‍ ശക്തമായിരിക്കുകയാണ്. ഇനി ഒരു മാസത്തോളം ഇന്ത്യന്‍ ടി20 ടീമിന് മത്സരങ്ങളില്ല. ഡിസംബര്‍ 22-ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയാണ് അടുത്ത മത്സരം. അതുകൊണ്ട് തന്നെ ഒരു മാസത്തേക്ക് ദേശീയ ടീമുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ സഞ്ജുവിനുണ്ടാകില്ല. ഇതാണ് കേരള ടീമിനായി കളിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്.

നവംബര്‍ 14-നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. സഞ്ജു ടീമിലുണ്ടെങ്കില്‍ അത് കേരളത്തിന് കരുത്താകും.

എന്തുകൊണ്ട് സഞ്ജു കളിക്കണം?

1. ഫോം വീണ്ടെടുക്കാന്‍

അടുത്തിടെ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ സഞ്ജു നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തിരുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 33 പന്തില്‍ 67 റണ്‍സ് നേടിയ സഞ്ജുവായിരുന്നു കളിയിലെ താരം. എന്നാല്‍ മറ്റ് നാലു മത്സരങ്ങളിലും താരം നിരാശപ്പെടുത്തി.

17 പന്തില്‍ 14, 13 പന്തില്‍ 18, രണ്ട് പന്തില്‍ നാല്, 10 പന്തില്‍ നാല് എന്നിങ്ങനെയായിരുന്നു മറ്റ് നാല് മത്സരങ്ങളിലെ സ്‌കോറുകള്‍. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് സഞ്ജുവിന് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി.

2. കേരളത്തിന് കരുത്ത് പകരാന്‍

2024-25 സീസണില്‍ രഞ്ജി ട്രോഫിയില്‍ ഫൈനലില്‍ എത്തിയതിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കേരളത്തിന് സാധിച്ചില്ല. പല ടൂര്‍ണമെന്റുകളിലും കേരളത്തിനായി കളിക്കാന്‍ സഞ്ജുവിനും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാല്‍ അത് കേരളത്തിന് ശക്തി പകരുമെന്നതില്‍ സംശയമില്ല.

Also Read: Sanju Samson: സഞ്ജുവിന് വില്ലനാകുന്നത് സ്വന്തം ബാറ്റിങ് ശൈലി; തിരുത്തേണ്ടത് ഈ പിഴവുകൾ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ ഷെഡ്യൂള്‍

  • നവംബര്‍ 14-ന് മധ്യപ്രദേശിനെതിരെ
  • നവംബര്‍ 16-ന് മഹാരാഷ്ട്രയ്‌ക്കെതിരെ
  • നവംബര്‍ 18-ന് ആന്ധ്രാപ്രദേശിനെതിരെ
  • നവംബര്‍ 20-ന് ത്രിപുരയ്‌ക്കെതിരെ
  • നവംബര്‍ 22-ന് പുതുച്ചേരിക്കെതിരെ
  • നവംബര്‍ 24-ന് അസമിനെതിരെ
  • നവംബര്‍ 26-ന് ഹിമാചല്‍ പ്രദേശിനെതിരെ

ഗ്രൂപ്പ് ഘട്ടത്തിനു ശേഷമുള്ള സൂപ്പര്‍ ലീഗ് നവംബര്‍ 30, ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍ നടക്കും. ഡിസംബര്‍ ആറിന് ഫൈനല്‍.

സഞ്ജു നയിക്കുമോ?

കഴിഞ്ഞ വര്‍ഷം സഞ്ജുവാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത്. ഇത്തവണയും താരം നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഡിസംബര്‍ ആറിനാണ് ഫൈനല്‍. അതുവരെ ഇന്ത്യയുടെ ടി20 ടീമിന് മത്സരങ്ങളില്ലാത്തതിനാല്‍ സഞ്ജുവിന് എല്ലാ മത്സരങ്ങളിലും കളിക്കാനുമാകും. അതേസമയം, തുടര്‍ച്ചയായി ഇന്ത്യയ്ക്കായി ടി20 കളിക്കുന്ന സഞ്ജുവിന് വിശ്രമം അനുവദിച്ചാല്‍ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ പൊലിയും.

English Summary

Sanju Samson is likely to return to Kerala’s team for the upcoming Syed Mushtaq Ali Trophy. National team commitments previously kept him away from recent domestic matches, including the Ranji Trophy. With a one-month gap before India’s next T20 series, this tournament offers him a great opportunity to regain his form. His potential inclusion will significantly strengthen Kerala’s squad, and he may also lead the team again.

Follow Us