AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പരീക്ഷ എഴുതാൻ അനുവദിക്കണം; സസ്പെൻഷനിലായ കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ

Suspended Kalady University students approach the Supreme Court: ഹർജി നൽകിയ 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കും. ഈ സാഹചര്യത്തിൽ അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ വിദ്യാർഥികളുടെ ഹർജി ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.

പരീക്ഷ എഴുതാൻ അനുവദിക്കണം; സസ്പെൻഷനിലായ കാലടി സർവകലാശാല വിദ്യാർഥികൾ സുപ്രീംകോടതിയിൽ
Suspended Kalady University Students Approach Supreme CourtImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 04 Nov 2026 | 07:43 AM

ന്യൂഡൽഹി: പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പരീക്ഷ എഴുതാൻ അ‌നുമതി തേടി കാലടി സർവകലാശാല സസ്പെൻഡ് ചെയ്ത 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ. പരീക്ഷ എഴുതാൻ അ‌നുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഇന്നലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് വിദ്യാർഥികൾ അ‌ടിയന്തര ഹർജിയുമായി എത്തിയത്. ഹർജിയിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ ഇന്ന് ആവശ്യപ്പെടും. ഡിവിഷൻ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീംകോടതിയിൽ അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ മുഖേന ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി നൽകിയ 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കും. ഈ സാഹചര്യത്തിൽ അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ വിദ്യാർഥികളുടെ ഹർജി ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും.

ALSO READ: 14 വയസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ നോക്കിയ പോക്സോ കേസ് പ്രതി ​കോടതിയുടെ ​ഒന്നാം നിലയിൽ നിന്ന് ചാടി

സുപ്രീംകോടതിയിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങളുടെ ഒരു വർഷം നഷ്ടമാകും എന്ന് ഹർജിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ​വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിന്‍റെ പേരിൽ ആണ് വിദ്യാർഥികൾ സസ്പെൻഷനിൽ ആയത്. ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ നേരത്തെ ​ഹൈക്കോടതി സിംഗിൾ ബഞ്ച് അ‌നുമതി നൽകിയിരുന്നതാണ്.

എന്നാൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനെതിരേ സർവകലാശാല അ‌പ്പീൽ നൽകി. ഇത് പരിഗണിച്ച ഡിവിഷൻ ബഞ്ച് സിംഗിൾ ​ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിര്‍ദേശിക്കാൻ കോടതികൾക്ക് ആവില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വിലയിരുത്തിയായിരുന്നു ഡിവിഷൻ ബഞ്ച് ഉത്തരവ്.

അ‌തേസമയം പരീക്ഷ എഴുതാൻ അ‌നുവദിക്കാതിരുന്ന ഡിവിഷൻ ​ബഞ്ച് നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു സസ്പെൻഷനിലായ വിദ്യാർഥികളുടെ പ്രതികരണം. ചില വിദ്യാർഥികൾക്ക് ആവശ്യമായ അറ്റൻഡൻസ് ഉൾപ്പെടെ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സസ്‌പെൻഷനിൽ ആയതിനാൽ ആയിരുന്നു അറ്റൻഡൻസ് ഇല്ലാതെ പോയത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.

English Summary

Sixteen students suspended by Kalady University have approached the Supreme Court, seeking permission to appear for their examinations. A division bench of the High Court had rejected their request to be allowed to take the exams just yesterday. Following this, the students filed an urgent petition with the Supreme Court. Their lawyers are set to request urgent intervention from the Supreme Court today.

Follow Us