Sanju Samson: ചുരുങ്ങിയ നാളുകള്‍കൊണ്ട് സിഎസ്‌കെയുടെ എല്ലാമായി; ഗാലറിയുടെ കൈയ്യടി മുഴുവന്‍ സഞ്ജുവിന്

Sanju Samson becomes fan favorite in CSK: ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. 'സിഎസ്‌കെ റോര്‍ 2026'ല്‍ ഏറ്റവും കൈയ്യടികള്‍ നേടിയ താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു. പരിപാടിക്കിടെ സഞ്ജുവിന്റെ പേര് ആദ്യം വിളിച്ചപ്പോള്‍ ഗാലറി ഉച്ചസ്ഥായിയിലെത്തി.

Sanju Samson: ചുരുങ്ങിയ നാളുകള്‍കൊണ്ട് സിഎസ്‌കെയുടെ എല്ലാമായി; ഗാലറിയുടെ കൈയ്യടി മുഴുവന്‍ സഞ്ജുവിന്

സഞ്ജു സാംസണ്‍

Published: 

23 Mar 2026 | 03:17 PM

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിട്ട് അധികം നാളുകളായിട്ടില്ലെങ്കിലും, സിഎസ്‌കെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. സിഎസ്‌കെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ രവീന്ദ്ര ജഡേജയെയും, സാം കറനെയും രാജസ്ഥാന്‍ റോയല്‍സിലേക്ക് ട്രേഡ് ചെയ്താണ്, പകരം സഞ്ജുവിനെ ചെന്നൈ ടീമിലെത്തിച്ചത്. ജഡേജയെ ഒഴിവാക്കിയതില്‍ ആരാധകര്‍ അമര്‍ഷത്തിലായിരുന്നു.

ഒരുപക്ഷേ, ജഡേജയ്ക്ക് പകരം മറ്റേതെങ്കിലും താരത്തെയാണ് ടീമിലെത്തിച്ചിരുന്നതെങ്കില്‍ വലിയൊരു ആരാധക രോക്ഷത്തിന് സിഎസ്‌കെ സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ടീമിലെത്തിയത് സഞ്ജുവായതുകൊണ്ടാകണം ആരാധകര്‍ വലിയ പ്രതിഷേധത്തിലേക്ക് കടക്കാതിരുന്നത്.

ആര്‍പ്പുവിളിച്ച് ആരാധകര്‍

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘സിഎസ്‌കെ റോര്‍ 2026’ല്‍ ഏറ്റവും കൈയ്യടികള്‍ നേടിയ താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു. സഞ്ജുവിന്റെ പേര് ഗ്രൗണ്ടില്‍ മുഴങ്ങിയപ്പോഴെല്ലാം ആരാധകര്‍ ആവേശഭരിതരായി.

Also Read: Sanju Samson: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകില്ല, ഫീല്‍ഡര്‍ മാത്രം? സൂചനകള്‍ ഇങ്ങനെ

തട്രോം തൂക്രോം

എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ സഞ്ജുവിന്റെ പേര് ആദ്യം വിളിച്ചപ്പോള്‍ ഗാലറി ഉച്ചസ്ഥായിയിലെത്തി. ഇത്തവണ കളിയോടുള്ള സമീപനം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന്, അടിച്ചുപറത്തുകയാണ് നയമെന്ന് സഞ്ജു വ്യക്തമാക്കി. ‘തട്രോം, തൂക്രോം’ എന്ന് സഞ്ജു തമിഴില്‍ പറഞ്ഞത് ആരാധകരെ ആവേശത്തിലാഴ്ത്തി. പരമാവധി സിക്‌സുകള്‍ അടിക്കുകയാണ് ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു.

മുരളീധരനെ പറപ്പിച്ചു

സിഎസ്‌കെയുടെ മുന്‍ താരങ്ങളും, നിലവിലെ താരങ്ങളും ഉള്‍പ്പെടുന്ന ചെറിയൊരു സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു. ഈ മത്സരത്തിനിടെ, ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ പന്ത് സഞ്ജു സിക്‌സറിന് പറത്തിയത് ആരാധകരെ ത്രസിപ്പിച്ചു. എംഎസ് ധോണിയായിരുന്നു വിക്കറ്റ് കീപ്പര്‍.

ശിവകാര്‍ത്തികേയന്റെ പ്രശംസ

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നടന്‍ ശിവകാര്‍ത്തികേയനും എത്തിയിരുന്നു. ഇതില്‍ സഞ്ജുവിന്റെ പേര് ശിവകാര്‍ത്തികേയന്‍ പറഞ്ഞപ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ‘ചേട്ടാ’ എന്നാണ് ശിവകാര്‍ത്തികേയന്‍ സഞ്ജുവിനെ അഭിസംബോധന ചെയ്തത്. മലയാള സിനിമകളും, നടിമാരും തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റാണെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഇപ്പോള്‍ സഞ്ജു ബ്ലോക്ബസ്റ്റര്‍ ആയെന്നും ശിവകാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്