AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകില്ല, ഫീല്‍ഡര്‍ മാത്രം? സൂചനകള്‍ ഇങ്ങനെ

Sanju Samson's role in CSK: സിഎസ്‌കെയുടെ ജഴ്‌സിയില്‍ സഞ്ജു സാംസണ് ഇത് ആദ്യ സീസണാണ്. സഞ്ജു ഓപ്പണറാകുമോ, ടീമിന്റെ വിക്കറ്റ് കീപ്പറാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ നിരവധിയാണ്. ധോണിയുടെ സാന്നിധ്യമാണ് സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ റോളില്‍ അവ്യക്തത സൃഷ്ടിക്കുന്നത്. സഞ്ജു ഫീല്‍ഡറുടെ റോളിലായിരിക്കുമെന്ന സൂചനകള്‍ പുറത്ത്‌.

Sanju Samson: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകില്ല, ഫീല്‍ഡര്‍ മാത്രം? സൂചനകള്‍ ഇങ്ങനെ
സഞ്ജു സാംസണ്‍ പരിശീലിക്കുന്നു Image Credit source: facebook.com/TheChennaiSuperKings
Jayadevan AM
Jayadevan AM | Published: 22 Mar 2026 | 03:06 PM

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ സഞ്ജു സാംസണ് ഇത് ആദ്യ സീസണാണ്. സഞ്ജു ഓപ്പണറാകുമോ, ടീമിന്റെ വിക്കറ്റ് കീപ്പറാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ നിരവധിയാണ്. എംഎസ് ധോണിയുടെ സാന്നിധ്യമാണ് സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ റോളില്‍ അവ്യക്തത സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ, സഞ്ജു ഫീല്‍ഡറുടെ റോളിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കീപ്പിംഗ് ഗ്ലൗസുകൾ ഇല്ലാതെ ഔട്ട്‌ഫീൽഡിൽ സഞ്ജു ഹൈ ക്യാച്ചുകള്‍ പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൗണ്ടറിന് ലൈനിന് അരികിലായിരുന്നു പരിശീലനം. സഞ്ജു ചെന്നൈയുടെ കുറച്ചു മത്സരങ്ങളിലെങ്കിലും ഫീല്‍ഡറായിരിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

സഞ്ജുവിന്റെ ഈ പരിശീലന ദൃശ്യങ്ങള്‍ മുന്‍ താരം രവിചന്ദ്രന്‍ അശ്വിനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സഞ്ജു ഫീല്‍ഡിങ് പ്രാക്ടീസ് നടത്തുന്നത് ഒരു സൂചനയല്ലേയെന്നായിരുന്നു അശ്വിന്റെ ചോദ്യം.

ധോണിയില്‍ നിന്ന് വിക്കറ്റ് കീപ്പിങ് ചുമതലകള്‍ സഞ്ജു ഏറ്റെടുക്കുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന വിലയിരുത്തല്‍. ധോണി ഇമ്പാക്ട് പ്ലെയറായി മാത്രമാകും കളിക്കുകയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധോണി തന്നെ വിക്കറ്റ് കീപ്പറായി തുടര്‍ന്നേക്കുമെന്നാണ് സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഐപിഎല്ലില്‍ ഇത് ധോണിയുടെ അവസാനത്തെ സീസണാകാനാണ് സാധ്യത.

Also Read: Sanju Samson: ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവും ഏകദിന ലോകകപ്പില്‍? ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ

സഞ്ജുവിന്റെ റോള്‍

നിലവില്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ് ക്യാപ്റ്റനെങ്കിലും, സഞ്ജുവിനും ചെന്നൈയില്‍ ലീഡര്‍ഷിപ്പ് റോളാണുള്ളത്. റുതുരാജിന് പകരം സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ ഈ സീസണില്‍ സാധ്യതയില്ല. നിലവില്‍ റുതുരാജ് തന്നെ ക്യാപ്റ്റനായി തുടരുന്നതാണ് നല്ലതെന്ന് മുന്‍ താരങ്ങളായ മുഹമ്മദ് കൈഫ്, റോബിന്‍ ഉത്തപ്പ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ കുംബ്ലെ രംഗത്തെത്തിയിരുന്നു.

ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ സാന്നിധ്യം സിഎസ്‌കെയെക്ക് കരുത്താണ്. ഒപ്പം, ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബെ കൂടി ചേരുമ്പോള്‍ സിഎസ്‌കെയുടെ കരുത്ത് വര്‍ധിക്കുമെന്നുറപ്പ്.

Follow Us