AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson: പഞ്ചാബിനെതിരെയും രക്ഷയില്ല; രണ്ടക്കം കാണാനാകാതെ സഞ്ജു പുറത്ത്‌

Sanju Samson form out in IPL 2026: ഐപിഎല്ലില്‍ മോശം ഫോം തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ താരം ഏഴു റണ്‍സിന് പുറത്തായി. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു ആറു റണ്‍സ് മാത്രമാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു മങ്ങിയ പ്രകടനം തുടരുന്നത് ആരാധകര്‍ക്ക് നിരാശയായി.

Sanju Samson: പഞ്ചാബിനെതിരെയും രക്ഷയില്ല; രണ്ടക്കം കാണാനാകാതെ സഞ്ജു പുറത്ത്‌
സി‌എസ്‌കെയ്ക്കായി സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നുImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 27 Apr 2026 | 09:48 PM

ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍ (Sanju Samson). പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഏഴു റണ്‍സ് മാത്രം നേടാനെ സഞ്ജുവിന് സാധിച്ചുള്ളൂ. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയ സഞ്ജു സേവിയര്‍ ബാര്‍ട്ട്‌ലെറ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിലാണ് സഞ്ജു പുറത്തായത്. ഔട്ടാകുന്നതിന് തൊട്ടുമുമ്പ് നേരിട്ട പന്തില്‍ സഞ്ജു ബൗണ്ടറി നേടിയിരുന്നു. ഇതോടെ സഞ്ജു ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും തൊട്ടടുത്ത പന്തില്‍ താരം ഔട്ടായി. ടോസ് നേടിയ പഞ്ചാബ് ചെന്നൈ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു.

സിഎസ്‌കെ കുപ്പായത്തില്‍ ചെപ്പോക്കില്‍ സഞ്ജു കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. ചെപ്പോക്കില്‍ സഞ്ജുവിന്റെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതല്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആദ്യ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. സഞ്ജുവിൻ്റെ മുൻ ടീമായ രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആറു റണ്‍സ് മാത്രമായിരുന്നു താരത്തിൻ്റെ സമ്പാദ്യം.

Also Read: IPL Milestone: ഇതുവരെ ആ നേട്ടം കൈവരിച്ചത് 10 താരങ്ങള്‍ മാത്രം! ഇത്തവണ എലൈറ്റ് പട്ടികയില്‍ ഇടം നേടുമോ സഞ്ജു സാംസണ്‍?

ഇതോടെ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും 13 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ഐപിഎല്ലിലും അതേ ഫോം ആവര്‍ത്തിക്കുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ പ്രതീക്ഷ. പക്ഷേ കാത്ത് സൂക്ഷിക്കാൻ ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജുവിനായില്ല.

ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഏപ്രിൽ അഞ്ചാം തീയതി ഞായറാഴ്ച ആര്‍സിബിക്കെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്നാണ് ചെന്നൈ ആരാധകര്‍ വിശ്വസിക്കുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍സിബിക്കെതിരായ സിഎസ്കെയുടെ അടുത്ത മത്സരം. ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

Follow Us