Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ പുരസ്‌കാരം കണ്ട് സിറാജ് ഞെട്ടി; താരം എയറില്‍

Sanju Samson presents tissue box to Mohammed Siraj: സഞ്ജു സാംസണ്‍ നല്‍കിയ അവാര്‍ഡ് കണ്ട് മുഹമ്മദ് സിറാജ് ഞെട്ടി. ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അനുമോദിക്കുന്നതിനായി ബിസിസിഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഇന്ത്യന്‍ ടീമിലെ കരച്ചിലുകാരനായി സിറാജിനെ തിരഞ്ഞെടുത്ത സഞ്ജു, അദ്ദേഹത്തിന് ടിഷ്യൂ ബോക്‌സ് സമ്മാനിക്കുകയായിരുന്നു.

Sanju Samson: സഞ്ജു സാംസണ്‍ നല്‍കിയ പുരസ്‌കാരം കണ്ട് സിറാജ് ഞെട്ടി; താരം എയറില്‍

Mohammed Siraj And Sanju Samson (Screengrab)

Updated On: 

25 Mar 2026 | 09:02 AM

സഞ്ജു സാംസണ്‍ തനിക്ക് നല്‍കിയ അവാര്‍ഡ് കണ്ട് അമ്പരന്ന് മുഹമ്മദ് സിറാജ്. ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അനുമോദിക്കുന്നതിനായി ബിസിസിഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. പരിപാടിയുടെ ഇടവേളയില്‍ സഞ്ജുവിനെ വിളിച്ച അവതാരകന്‍, അവിടെ ബോക്‌സിലുണ്ടായിരുന്ന വസ്തുക്കള്‍ തിരഞ്ഞെടുക്കാനും, അത് അര്‍ഹിക്കുന്ന സഹതാരത്തിന് നല്‍കാനും ആവശ്യപ്പെടുകയായിരുന്നു.

ആദ്യം ഒരു ബോക്‌സ് ബദാമാണ് സഞ്ജു തിരഞ്ഞെടുത്തത്. ഇത് ആര്‍ക്ക് കൊടുക്കാനാണ് ആഗ്രഹമെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, താന്‍ തന്നെ അത് എടുക്കുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. താന്‍ ഒരുപാട് കാര്യങ്ങള്‍ മറക്കുന്നുണ്ടെന്നും, അതുകൊണ്ട് ബദാം ഉപകാരപ്പെട്ടേക്കാമെന്നും സഞ്ജു തമാശ രൂപേണ പറഞ്ഞു.

എന്തൊക്കെ മറന്നാലും, ടി20 ലോകകപ്പിലെ സഞ്ജുവിന്റെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ ആരും മറക്കില്ലെന്നായിരുന്നു അവതാരകന്റെ തിരിച്ചുള്ള കൗണ്ടര്‍. അടുത്തതായി ഒരു സ്ലീപ്പിങ്‌ പില്ലോയാണ് സഞ്ജു തിരഞ്ഞെടുത്തത്.

Also Read: Sanju-Dhoni: സഞ്ജുവും ധോണിയും ഇപ്പോള്‍ കട്ടച്ചങ്കുകള്‍; ധുരന്ധര്‍ കാണാന്‍ പോയത് ഒരുമിച്ച്?

ടീമിലെ ഏറ്റവും ‘ഉറക്കക്കാരനെ’ തിരഞ്ഞെടുക്കാനായിരുന്നു അവതാരകന്റെ ആവശ്യം. കൂടുതലൊന്നും ആലോചിക്കാതെ സഞ്ജു റിങ്കുവിന്റെ പേര് പറഞ്ഞു. ഫ്ലൈറ്റിൽ കാണുമ്പോഴൊക്കെ റിങ്കു ഉറക്കത്തിലായിരിക്കുമെന്നും, അതുകൊണ്ട് ഈ അവാര്‍ഡ് അദ്ദേഹത്തിന് കൊടുക്കുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

അടുത്ത അവാര്‍ഡായിരുന്നു ഏറെ രസകരം. ഒരു ബോക്‌സ് നിറയെ ടിഷ്യൂ പേപ്പറായിരുന്നു സഞ്ജുവിന് മുന്നില്‍ നിരത്തിയത്. ടീമിലെ ‘കരച്ചിലു’കാരനെ തിരഞ്ഞെടുക്കുകയായിരുന്നു സഞ്ജുവിനെ മുന്നിലുള്ള ടാസ്‌ക്.

തെല്ലൊന്ന് ആലോചിച്ച ശേഷം, സഞ്ജു മുഹമ്മദ് സിറാജിനെ ചൂണ്ടിക്കാണിച്ചു. ഉടന്‍ തന്നെ അവതാരകന്‍ സിറാജിനെ അങ്ങോട്ട് വിളിച്ചു. ‘സഞ്ജു സാംസൺ നിങ്ങൾക്ക് ക്രയർ ഓഫ് ദി ടീം അവാർഡ് നൽകി’ എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ സിറാജ് ചെറുതായൊന്ന് ഞെട്ടി. തുടര്‍ന്ന് ആ അവാര്‍ഡ് സന്തോഷപൂര്‍വം സ്വീകരിച്ച സിറാജ്, ഒരു ടിഷ്യൂ സഞ്ജുവിനും നല്‍കി.

തുടര്‍ന്ന് സിറാജിന്റേതായിരുന്നു ഊഴം. കൂളിങ് ഗ്ലാസ് ആര്‍ക്ക് കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അഭിഷേക് ശര്‍മയുടെ പേരാണ് സിറാജ് പറഞ്ഞത്. അവിടെയുണ്ടായിരുന്ന അലാറം ക്ലോക്ക് ഇഷാന്‍ കിഷനാണ് കൊടുക്കേണ്ടതെന്നും സിറാജ് പറഞ്ഞു. അത് ശരിയാണെന്ന് സഞ്ജുവും വ്യക്തമാക്കി.

എന്തായാലും, സഞ്ജു നല്‍കിയ അവാര്‍ഡ് സിറാജിനെ എയറില്‍ കയറ്റിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സിറാജിനെ ട്രോളി നിരവധി കമന്റുകളാണ് വരുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോ ഇപ്പോള്‍ വൈറലാണ്.

വീഡിയോ കാണാം

Follow Us
രണ്ടി കിലോയിൽ അധികം കഞ്ചാവുമായി യുവാവ് കായംകളുത്ത് പിടിയിൽ
ക്യൂ തെറ്റിച്ചു! കൊച്ചി വണ്ടർലായിൽ നടന്ന കൂട്ടയടി
മാങ്കുളത്ത് അയാൾ വീണില്ല, കുട്ടികൾ രക്ഷകരായി
മരണത്തെ കണ്ട ജവാൻ, ജീവൻ നൽകി പോലീസുകാരൻ