Sanju Samson: സാഹചര്യങ്ങള്‍ സഞ്ജുവിന് അനുകൂലം; വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഉറപ്പിച്ചു

Sanju Samson CSK Wiket Keeper: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പറായേക്കും. രണ്ടാഴ്ചത്തേക്ക് ധോണിയുടെ സേവനം സിഎസ്‌കെയ്ക്ക് ലഭിക്കില്ല. ധോണിയെ കൂടാതെ, സഞ്ജു സാംസണ്‍, ഉര്‍വിള്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ് സിഎസ്‌കെ സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍.

Sanju Samson: സാഹചര്യങ്ങള്‍ സഞ്ജുവിന് അനുകൂലം; വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഉറപ്പിച്ചു

സഞ്ജു സാംസണ്‍

Updated On: 

28 Mar 2026 | 02:33 PM

എംഎസ് ധോണിയുടെ അസാന്നിധ്യത്തില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പറായേക്കും. കാല്‍ വേദന മൂലം രണ്ടാഴ്ചത്തേക്ക് ധോണിയുടെ സേവനം സിഎസ്‌കെയ്ക്ക് ലഭിക്കില്ല. താരം നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണിയില്ലാത്തത് സീസണിലെ തുടക്കത്തിലെ മത്സരങ്ങളില്‍ സിഎസ്‌കെയ്ക്ക് തിരിച്ചടിയാണെങ്കിലും, സ്‌ക്വാഡില്‍ പകരക്കാരായി മൂന്നു പേരുണ്ടെന്നത് ആശ്വാസകരമാണ്.

ധോണിയെ കൂടാതെ, സഞ്ജു സാംസണ്‍, ഉര്‍വിള്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ് സിഎസ്‌കെ സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ സീനിയര്‍ താരമായ സഞ്ജുവിന് തന്നെയാണ് സാധ്യത കൂടുതല്‍. ഓപ്പണറായും സഞ്ജു കളിക്കും. സഞ്ജുവും താനുമായിരിക്കും സിഎസ്‌കെയ്ക്കായി ഓപ്പണ്‍ ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ധോണിക്ക് പകരം ആര്?

അതേസമയം, പ്ലേയിങ് ഇലവനില്‍ ധോണിക്ക് പകരം ആരു കളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. കാര്‍ത്തിക് ശര്‍മ, ഉര്‍വിള്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ഓപ്ഷനുകള്‍ സിഎസ്‌കെയ്ക്കുണ്ട്. ഇവരില്‍ ആരെങ്കിലും ധോണിക്ക് പകരം പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത.

Also Read: Sanju Samson: ഉറപ്പിച്ചു; സിഎസ്‌കെയില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍; കൂട്ടിന് ക്യാപ്റ്റനും

അശ്വിന്റെ പ്ലേയിങ് ഇലവന്‍

അതേസമയം, സിഎസ്‌കെയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ പ്രവചിച്ച് മുന്‍താരം ആര്‍ അശ്വിന്‍ രംഗത്തെത്തി. സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ്, ഉർവിൽ പട്ടേൽ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, സർഫറാസ് ഖാൻ/ആയുഷ് മാത്രെ, കാർത്തിക് ശർമ്മ, അകേൽ ഹൊസൈൻ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ് എന്നീ പേരുകളാണ് അശ്വിന്‍ നിര്‍ദ്ദേശിക്കുന്നത്. അൻഷുൽ കംബോജ്, ശ്രേയസ് ഗോപാൽ, രാമകൃഷ്ണ ഘോഷ്, രാഹുൽ ചാഹർ എന്നിവരില്‍ ആരെങ്കിലും ഇംപാക്ട് പ്ലയറാകണമെന്നും അശ്വിന്‍ നിര്‍ദ്ദേശിക്കുന്നു.

Loading...
Unable to load recommendations.
Follow Us
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ