Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Afghanistan 1st T20I, Sanju Samson Likely to Replace Vaibhav Sooryavanshi: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജുവിന് പകരം വൈഭവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 13ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആരൊക്കെയുണ്ടാകും എന്നതിലാണ് ആരാധകരുടെ ശ്രദ്ധ. മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയും ശക്തമാണ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജുവിന് പകരം വൈഭവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.
സഞ്ജുവിന് പിന്തുണയുമായി രഹാനെ
സഞ്ജുവിനെ മത്സരത്തിനിറക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാകുന്നതിനിടെ മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയും സഞ്ജുവിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരെ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരായി നിലനിര്‍ത്തണമെന്നാണ് രഹാനെയുടെ അഭിപ്രായം. ഏതാനും മോശം പ്രകടനങ്ങളുടെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഇനിയും നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും രഹാനെ വ്യക്തമാക്കി.
സഞ്ജു ഇറങ്ങുമോ?
സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും ബാറ്റിങ് ഓര്‍ഡറിലുമുള്ള ടീമിന്റെ ക്രമീകരണങ്ങളില്‍ വലിയ മാറ്റമുണ്ടാകും. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ആരൊക്കെ ഇറങ്ങുമെന്നതും ശ്രദ്ധേയമാണ്. ടി20 മത്സരങ്ങളില്‍ തുടക്കം മുതല്‍ ആക്രമണാത്മകമായി കളിക്കാന്‍ കഴിയുന്ന താരങ്ങളെ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ അനുഭവവും ഷോട്ട് മേക്കിങ് കഴിവും ടീമിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
Also Read: IND vs AFG: അഫ്ഗാനിസ്ഥാനെതിരായ പരമ്പര നിസാരമല്ല; സഞ്ജുവടക്കം മൂന്ന് താരങ്ങള്‍ക്ക് അതിനിര്‍ണായകം
അതേസമയം, കളിക്കളത്തിലെ വൈഭവിന്റെ മിടുക്ക് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചെറുപ്രായത്തില്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലും ടി20യിലും ശ്രദ്ധേയമായ പ്രകടനങ്ങളാണ് താരം നടത്തിയത്. ഐപിഎല്ലിലും വൈഭവിന്റെ ആക്രമണാത്മക ബാറ്റിങ് വലിയ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമോ എന്നതും ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ആദ്യ ടി20യില്‍ അദ്ദേഹത്തെ പുറത്തിരുത്തി സഞ്ജുവിന് അവസരം നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
English Summary
Sanju Samson is likely to return to India’s playing XI for the first T20I against Afghanistan. Former India batter Ajinkya Rahane has backed Samson ahead of the match, while young Vaibhav Sooryavanshi could miss out.