AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ

Abu Dhabi Cuts E311 Speed Limit Starting September 14: മുൻപ് 2026 ഏപ്രിലിൽ E311 പാതയിലെ ഏറ്റവും കുറഞ്ഞ വേഗപരിധി കുറച്ചിരുന്നു. മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നു ഈ പാതയിലെ ഏറ്റവും കുറഞ്ഞ വേഗ പരിധി. എന്നാൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കണ്ടെയ്നർ ട്രക്കുകൾ ഉൾപ്പടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനുമായി കുറഞ്ഞ വേഗപരിധി 120 കിലോമീറ്റർ പെർ ഹവർ എന്നത് പിൻവലിക്കുകയായിരുന്നു

അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Sep 2026 | 08:09 AM

അബുദാബിയിലെ പ്രധാന ഹൈവേകളിൽ ഒന്നായ E311 ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും റോഡിലെ വേഗപരിധി കുറച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു. സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. റോഡിൽ ഇരു ദിശകളിലേക്കുമുള്ള പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്.

ദുബായിലും മറ്റു എമിറേറ്റുകളിലും ഷെയ്ഖ് മുഹമ്മദ് ബിസ് സായിദ് റോഡ് എന്നാണ് ഈ റോഡ് അറിയപ്പെടുന്നത്. അബുദാബി പുറത്തുവിട്ട മാപ്പ് അനുസരിച്ച് അൽ ഷാംഖയ്ക്കും മദീനത്ത് അൽറിയാദിനും ഇടയിലുള്ള പ്രധാന ഭാഗത്താണ് പുതിയ വേഗപരിധി ബാധകമാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഭാഗത്ത് അൽ തുറൂഷ് സ്ട്രീറ്റ്, തവി അൽ ഖയ്മ സ്ട്രീറ്റ് ജംഗ്ഷനുകൾക്കും മറുഭാഗത്ത് അൽ ഖൈർ സ്ട്രീറ്റ് ഇൻ്റർചേഞ്ചിനും ഇടയിലുള്ള റോഡിലൂടെ അബുദാബിയിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങൾക്ക് ഈ മാറ്റം ബാധകമായിരിക്കും.

മുൻപ് 2026 ഏപ്രിലിൽ E311 പാതയിലെ ഏറ്റവും കുറഞ്ഞ വേഗപരിധി കുറച്ചിരുന്നു. മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നു ഈ പാതയിലെ ഏറ്റവും കുറഞ്ഞ വേഗ പരിധി. എന്നാൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കണ്ടെയ്നർ ട്രക്കുകൾ ഉൾപ്പടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനുമായി കുറഞ്ഞ വേഗപരിധി 120 കിലോമീറ്റർ പെർ ഹവർ എന്നത് പിൻവലിക്കുകയായിരുന്നു. ആ സമയത്തും പാതയിലെ പരമാവധി വേഗ പരിധി മണിക്കൂറിൽ 140 കിലോമീറ്ററായി തന്നെ നിലനിർത്തിയിരുന്നു.

Also Read: 2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!

റോഡിലെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അബുദാബി നടപ്പിലാക്കിവരുന്ന മാറ്റങ്ങളുടെ തുടർച്ചയാണ് പുതിയ തീരുമാനത്തിനും പിന്നിൽ. 2026 ഫെബ്രുവരി 9-ന് അബുദാബിയിലെ മറ്റു മൂന്ന് പ്രധാന റോഡുകളിലും വേഗപരിധി കുറച്ചിരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജോയിൻ്റ് ട്രാഫിക് കമ്മറ്റിയാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. അൽ നഹ്ദ ഇൻ്റർചേഞ്ച് മുതൽ ബനിയസ് ഇൻ്റർചേഞ്ച് വരെയുള്ള അബുദാബി അൽ ഐൻ റോഡിൽ ഇരു ദിശകളിലേക്കുമുള്ള പരമാവധി വേഗപരിധി 160 കിലോമീറ്ററിൽ നിന്നും 140 കിലോമീറ്ററായാണ് അന്ന് കുറച്ചത്

ബനിയാസ് ഇൻ്റർചേഞ്ചുമുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള ഭാഗത്ത് 140-ൽ നിന്നും 120 കിലോമീറ്ററായും ചുരുക്കി. കൂടാതെ അൽ റൗദാ റോഡിൽ ഇരു ദിശകളിലേക്കുമുള്ള വേഗപരിധി 120 കിലോമീറ്ററിൽ നിന്നും 100 കിലോമീറ്ററായി കുറക്കുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങൾ കർശനമായി പാലിക്കനമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടൂണ്ട്.

English Summary

Abu Dhabi Mobility reduced the speed limit on E311 from 120kmph to 100kmph, effective September 14. This change aims to enhance road safety and manage traffic flow for all motorists.

Follow Us