Sanju Samson: പതിനാലാമനാക്കിയാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ? ഇത് സഞ്ജുവിന്റെ ഏരിയയാണ്; ബിസിസിഐയോട് ആരാധകര്‍

Sanju Samson rules social media again: ബിസിസിഐ ഫോട്ടോ പങ്കുവെച്ച രീതി ആരാധകരെ അല്‍പം ചൊടിപ്പിച്ചു. സീനിയര്‍ താരമായിട്ട് പോലും സഞ്ജു സാംസന്റെ ഫോട്ടോ പതിനാലാമതായാണ് ഫേസ്ബുക്ക് പേജില്‍ വന്നത്. എന്നാല്‍ പതിനാലാമതായാലും, തങ്ങളുടെ മനസില്‍ ഒന്നാമതാണെന്നും, തേടിവന്ന് ലൈക്കടിക്കുമെന്നും ആരാധകര്‍ കമന്റു ചെയ്തു.

Sanju Samson: പതിനാലാമനാക്കിയാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ? ഇത് സഞ്ജുവിന്റെ ഏരിയയാണ്; ബിസിസിഐയോട് ആരാധകര്‍

ബിസിസിഐ പങ്കുവെച്ച സഞ്ജു സാംസണിന്റെ ഫോട്ടോ

Published: 

27 Sep 2026 | 07:22 PM

സോഷ്യല്‍ മീഡിയയില്‍ ബിസിസിഐ ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ പങ്കുവെക്കുമ്പോള്‍, അതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നത് സഞ്ജു സാംസണായിരിക്കും. സഞ്ജു ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയപ്പോള്‍ മുതല്‍ ഇത് പതിവാണ്. സഞ്ജുവിന്റെ ഫോട്ടോ ആദ്യം പങ്കുവെച്ചാലും, അവസാനമായാലും താരത്തിന് തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നത്. സഞ്ജുവിന്റെ ഫോട്ടോയ്ക്ക് തേടിച്ചെന്ന് ലൈക്കടിക്കുന്നതാണ് ആരാധകരുടെ ശീലം. അതില്‍ മലയാളികള്‍ മാത്രമല്ല, ഇതര സംസ്ഥാനക്കാരും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലുമുണ്ട്. ലൈക്കുകള്‍ മാത്രമല്ല, കമന്റുകള്‍ കൊണ്ടും അവര്‍ സഞ്ജുവിന്റെ ഫോട്ടോ ആഘോഷിക്കും. നിലവില്‍ ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട് ജപ്പാനിലാണ് സഞ്ജുവും സഹതാരങ്ങളും. പതിവുപോലെ കഴിഞ്ഞ ദിവസവും ബിസിസിഐ താരങ്ങളുടെ ഫോട്ടോ പങ്കുവെച്ചു. ഇത്തവണയും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയത് സഞ്ജുവിനായിരുന്നു.

എന്നാല്‍ ഇത്തവണ ബിസിസിഐ ഫോട്ടോ പങ്കുവെച്ച രീതി ആരാധകരെ അല്‍പം ചൊടിപ്പിച്ചു. സീനിയര്‍ താരമായിട്ട് പോലും സഞ്ജുവിന്റെ ഫോട്ടോ പതിനാലാമതായാണ് ഫേസ്ബുക്ക് പേജില്‍ വന്നത്. എന്നാല്‍ പതിനാലാമതായാലും, തങ്ങളുടെ മനസില്‍ ഒന്നാമതാണെന്നും, തേടിവന്ന് ലൈക്കടിക്കുമെന്നും ആരാധകര്‍ കമന്റു ചെയ്തു.

ബിസിസിഐ പങ്കുവെച്ച പോസ്റ്റ്:

നാലായിരത്തിലേറെ റിയാക്ഷനുകളാണ് സഞ്ജുവിന്റെ ഫോട്ടോയ്ക്ക് കിട്ടിയത്. വൈഭവ് സൂര്യവംശിയാണ് ഇക്കാര്യത്തില്‍ രണ്ടാമത്. എന്നാല്‍ വൈഭവ് സൂര്യവംശിക്ക് കിട്ടിയത് അറുനൂറിലേറെ ലൈക്കുകള്‍ മാത്രമാണ്. മറ്റ് പല താരങ്ങള്‍ക്കും അഞ്ഞൂറില്‍ താഴെ മാത്രം ലൈക്കുകളാണ് ആരാധകര്‍ നല്‍കിയത്. താരങ്ങള്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫോട്ടോകളാണ് കൂടുതലായും പങ്കുവെച്ചത്. ആദ്യം വന്നത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, ഇഷാന്‍ കിഷനും ഒരുമിച്ച് യാത്ര ചെയ്യുന്ന ഫോട്ടോയായിരുന്നു.

Also Read: Sanju Samson: സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി; തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗംഭീര്‍

സഞ്ജുവിന്റെ ഫോട്ടോ പതിനാലാമത്‌

സഞ്ജു സൈഡ് സീറ്റിലിരുന്ന് കാഴ്ച കാണുന്ന ഫോട്ടോയാണ് പതിനാലാമതായി ബിസിസിഐ ഫേസ്ബുക്ക് പേജില്‍ പുറത്തുവിട്ടത്. ഇതിനോട് ആരാധകര്‍ പല രീതിയിലാണ് പ്രതികരിച്ചത്. ‘നിങ്ങള്‍ എത്രയൊക്കെ ഒളിപ്പിച്ച് നിര്‍ത്തിയാലും തേടി വന്ന് ലൈക്ക് അടിച്ചിരിക്കും’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

‘ലാസ്റ്റ് ബട്ട് വിത്ത് മോസ്റ്റ് ലൈക്ക്‌സ്’ എന്ന് കമന്റ് ചെയ്തവരുമുണ്ട്. ‘ആകാശത്തിന് ചുവട്ടിലെ ഏത് മണ്ണും നാടും സഞ്ജുവിന് സമമാണ്’ എന്നായിരുന്നു മറ്റൊരു രസകരരമായ കമന്റ്. കമന്റ് ചെയ്തവരില്‍ കൂടുതലും മലയാളികളാണ്.

English Summary

Sanju Samson typically garners the most likes on BCCI’s social media posts. In a Facebook post shared by the BCCI regarding the Asian Games, Sanju’s photo appeared 14th in the sequence; although fans expressed frustration over this, the player still received the highest number of likes, as usual.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ