AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Smriti Mandhana Wedding: ഹൃദയാഘാതമുണ്ടായത് സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസിന്; ഇന്നത്തെ ചടങ്ങുകൾ റദ്ദാക്കിയെന്ന് മാനേജർ

Smriti Mandhanas Father Heart Attack: വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതമുണ്ടായത് സ്മൃതി മന്ദനയുടെ പിതാവിന്. ഇക്കാര്യം മാനേജർ തന്നെ സ്ഥിരീകരിച്ചു.

Smriti Mandhana Wedding: ഹൃദയാഘാതമുണ്ടായത് സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസിന്; ഇന്നത്തെ ചടങ്ങുകൾ റദ്ദാക്കിയെന്ന് മാനേജർ
സ്മൃതി മന്ദന, ശ്രീനിവാസ് മന്ദനImage Credit source: Social Media
Abdul Basith
Abdul Basith | Published: 23 Nov 2025 | 04:55 PM

സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതമുണ്ടായത് മന്ദനയുടെ പിതാവ് ശ്രീനിവാസിന്. ഇക്കാര്യം സ്മൃതിയുടെ ബിസിനസ് മാനേജർ തുഹിൻ മിശ്ര സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്ഥിതിചെയ്യുന്ന മന്ദന ഫാം ഹൗസിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് ശ്രീനിവാസ് മന്ദനയ്ക്ക് ഹൃദയാഘാതമുണ്ടായത്.

ശ്രീനിവാസിനെ ഉടൻ തന്നെ സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. സ്മൃതി മന്ദനയും കുടുംബവും ആശുപത്രിയിലെത്തിയെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം നിരീക്ഷണത്തിലാണെന്നും കുടുംബം അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അപകടത്തെ തുടർന്ന് ഇന്നത്തെ ചടങ്ങുകൾ ഒഴിവാക്കിയതായി വെഡിങ് മാനേജ്മെൻ്റ് കമ്പനി അറിയിച്ചു. ചടങ്ങുകൾ ഇനി തുടരുമോ എന്ന് വ്യക്തമല്ല. അതേസമയം, വിവാഹവേദിയിലെ അലങ്കാരങ്ങൾ നീക്കം ചെയ്തുതുടങ്ങിയെന്ന സൂചനയുണ്ട്. വിവാഹം അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു എന്ന അഭ്യൂഹങ്ങളുമുണ്ട്.

Also Read: Smriti Madhana Wedding: സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങിനിടെ ബന്ധുവിന് ഹൃദയാഘാതം; ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

വിവാഹച്ചടങ്ങിനിടെ ബന്ധുവിന് ഹൃദയാഘാതമുണ്ടായി എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും വിവാഹച്ചടങ്ങ് റദ്ദാക്കിയേക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നു. ബന്ധുവിനല്ല, പിതാവിനാണ് ഹൃദയാഘാതമുണ്ടായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ബോളിവുഡ് സംഗീതസംവിധായകനും നിർമ്മാതാവുമായ പലാഷ് മുഛലിനെയാണ് സ്മൃതി മന്ദന വിവാഹം കഴിക്കുന്നത്. രണ്ട് ദിവസമായി ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നുവരികയാണ്. വനിതാ ലോകകപ്പ് ടീമിലെ പല താരങ്ങളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ജമീമ റോഡ്രിഗസ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടിൽ, ഷഫാലി വർമ്മ, രേണുക സിംഗ് തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടെയും മറ്റ് ചടങ്ങുകളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ വച്ചാണ് മുഛൽ മന്ദനയെ പ്രപ്പോസ് ചെയ്തത്. ഇതിൻ്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

Follow Us