Kerala vs Assam: അസമിനെ 9 വിക്കറ്റിന് തീര്‍ത്ത് സഞ്ജുവും സംഘവും; എലൈറ്റ് സിയില്‍ കേരളം രണ്ടാമത്
Kerala Crush Assam by 9 Wickets in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ അസമിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും, രോഹന് കുന്നുമ്മലും വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തതോടെ കേരളത്തിന്റെ ജയം അനായാസമായി. പുറത്താകാതെ 37 പന്തില്‍ 94 റണ്‍സാണ് അസ്ഹറുദ്ദീന് അടിച്ചുകൂട്ടിയത്.

മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ അസമിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും, രോഹന് കുന്നുമ്മലും വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തതോടെ കേരളത്തിന്റെ ജയം അനായാസമായി. പുറത്താകാതെ 37 പന്തില്‍ 94 റണ്‍സാണ് അസ്ഹറുദ്ദീന് അടിച്ചുകൂട്ടിയത്. ഒമ്പത് സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. രോഹന് കുന്നുമ്മല്‍ 26 പന്തില്‍ 53 റണ്‍സെടുത്തു. പുതുച്ചേരിക്കെതിരായ കഴിഞ്ഞ മത്സരത്തിലും ഇരുവരും അര്‍ധശതകം നേടിയിരുന്നു. പതിവുപോലെ ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസണ് വണ്‍ ഡൗണായാണ് കളിച്ചത്. അസ്ഹറുദ്ദീനൊപ്പം 13 പന്തില്‍ 14 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. സ്കോര്‍: അസം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 165, കേരളം 12.3 ഓവറില്‍ ഒരു വിക്കറ്റിന് 166.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനും, ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കിയ കാര്‍ത്തിക് ബി നായരും, അബ്ദുല്‍ ബാസിത്തുമാണ് അസമിനെ ചെറിയ സ്കോറില്‍ ചുരുട്ടിക്കെട്ടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ എംഡി നിധീഷിന് ഇന്ന് വിക്കറ്റൊന്നും ലഭിച്ചില്ല.
പുറത്താകാതെ 38 പന്തില്‍ 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദെനീഷ് ദാസാണ് അസമിന്റെ ടോപ് സ്കോറര്‍. 17 പന്തില്‍ 29 റണ്‍സെടുത്ത രോഹിത് സെന്‍, പുറത്താകാതെ 13 പന്തില്‍ 21 റണ്‍സെടുത്ത ആകാശ് സെന്‍ഗുപ്ത എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.
Also Read: Kerala vs Assam: ഓപ്പണറായി തിരിച്ചെത്തുമോ സഞ്ജു? അസമിനെ നേരിടാന്‍ കേരളം റെഡി
മറ്റ് ബാറ്റര്‍മാര്‍ക്ക് കേരളത്തിന്റെ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മറ്റ് അസം ബാറ്റര്‍മാരുടെ പ്രകടനം: പ്രദ്യുന്‍ സൈകിയ-20 പന്തില്‍ 19, ആയുഷ് അഗര്‍വാള്‍-22 പന്തില്‍ 21, ജിതു അലി-മൂന്ന് പന്തില്‍ ഒന്ന്, സാഹില്‍ ജെയ്ന്‍-ഏഴു പന്തില്‍ അഞ്ച്.
എലൈറ്റ് സിയില്‍ കേരളം രണ്ടാമത്
ഈ വിജയത്തോടെ എലൈറ്റ് സിയില്‍ കേരളം രണ്ടാമതെത്തി. ആറു മത്സരങ്ങളില്‍ നിന്ന് നാലു ജയവും, രണ്ട് തോല്‍വിയുമായി 16 പോയിന്റാണ് കേരളത്തിനുള്ളത്. എന്നാല്‍ പോയിന്റ് പട്ടികയിലെ ഈ സ്ഥാനം താല്‍ക്കാലികം മാത്രമാണ്.
ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരം പുരോഗമിക്കുന്നതിനാല്‍ കേരളത്തിന്റെ രണ്ടാം സ്ഥാനം ഇന്ന് നഷ്ടപ്പെടാനും സാധ്യതയേറെയാണ്. നിലവില്‍ ആന്ധ്രയാണ് ഒന്നാമത്. നവംബര്‍ 26-ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരം. സൂപ്പര്‍ ലീഗില്‍ പ്രവേശിക്കണമെങ്കില്‍ ഈ മത്സരത്തില്‍ ജയം പ്രധാനമാണ്.
English Summary
Kerala beat Assam by nine wickets in SMAT. Mohammed Azharuddeen hit 94* off 37 balls while Rohan Kunnummal scored 53. Vaishak Chandran took three wickets to restrict Assam to 165. Kerala reached second in Elite C before playing Himachal Pradesh on November 26.