Gautam Gambhir: ഓൾ ഫോർമാറ്റ് താരങ്ങളുടെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടീമിൽ മാറ്റം

Is the Three-Format Cricketer Dying? Gambhir’s Warning Sparks Debate: മൂന്ന് ഫോര്‍മാറ്റുകളിലും പരമാവധി താരങ്ങളെ ഉള്‍പ്പെടുത്താന്‍ പരിശീലകരും സെലക്ടര്‍മാരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, മത്സരങ്ങളുടെ എണ്ണം കൂടുന്നതും ഓരോ ഫോര്‍മാറ്റിനും വ്യത്യസ്തമായ തയാറെടുപ്പുകള്‍ ആവശ്യമായി വരുന്നതും ടീമുകളുടെ തിരഞ്ഞെടുപ്പ് രീതിയെ മാറ്റിമറിക്കുന്നുവെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Gautam Gambhir: ഓൾ ഫോർമാറ്റ് താരങ്ങളുടെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടീമിൽ മാറ്റം

ഗൗതം ഗംഭീര്‍

Published: 

24 Sep 2026 | 08:11 AM

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒരുപോലെ സജീവമായി തുടരുന്ന താരങ്ങളുടെ എണ്ണം വരുംകാലത്ത് കുറയുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. മൂന്ന് ഫോര്‍മാറ്റുകളിലും ഒരുപോലെ കളിക്കുന്ന താരങ്ങളെ നിലനിര്‍ത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിയോസ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്. മൂന്ന് ഫോര്‍മാറ്റുകളിലും പരമാവധി താരങ്ങളെ ഉള്‍പ്പെടുത്താന്‍ പരിശീലകരും സെലക്ടര്‍മാരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, മത്സരങ്ങളുടെ എണ്ണം കൂടുന്നതും ഓരോ ഫോര്‍മാറ്റിനും വ്യത്യസ്തമായ തയാറെടുപ്പുകള്‍ ആവശ്യമായി വരുന്നതും ടീമുകളുടെ തിരഞ്ഞെടുപ്പ് രീതിയെ മാറ്റിമറിക്കുന്നുവെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലിയുടെ സാന്നിധ്യം

2018ലെ ഇന്ത്യന്‍ ടീമിനെ പരിശോധിക്കുമ്പോള്‍ വിരാട് കോലിയായിരുന്നു മൂന്ന് ഫോര്‍മാറ്റുകളിലും സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളിലൊരാള്‍. ആ വര്‍ഷം കോലി 13 ടെസ്റ്റും 14 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചു. മൂന്ന് ഫോര്‍മാറ്റുകളിലും ടീമിന്റെ പ്രധാന താരമായി തുടരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ അന്നും എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരതയോടെ കളിച്ച താരങ്ങള്‍ അധികമുണ്ടായിരുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2022ലും മാറ്റം വ്യക്തമായി

2022ല്‍ ഇന്ത്യ ഏഴ് ടെസ്റ്റുകളും 24 ഏകദിനങ്ങളും 40 ട്വന്റി20 മത്സരങ്ങളുമാണ് കളിച്ചത്. ഈ വര്‍ഷം റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റുകളിലും ശ്രദ്ധേയമായ സാന്നിധ്യമായി. ഏഴ് ടെസ്റ്റും 12 ഏകദിനവും 25 ട്വന്റി20 മത്സരങ്ങളും അദ്ദേഹം കളിച്ചു. വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചെങ്കിലും എല്ലാ ഫോര്‍മാറ്റുകളിലെയും സ്ഥിര സാന്നിധ്യമാകാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

Also Read: IPL 2027 Auction : ഐപിഎൽ താരലേലം നാട്ടിലേക്ക് മടങ്ങിയെത്തി; സ്ഥലവും തീയതിയും പ്രഖ്യാപിച്ച് ബിസിസിഐ

2026ലെ ഇന്ത്യന്‍ ടീമിലും മാറ്റം

2026ലെ ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പ് രീതി പരിശോധിക്കുമ്പോള്‍ ഫോര്‍മാറ്റുകള്‍ക്ക് അനുസൃതമായ തെരഞ്ഞെടുപ്പ് കൂടുതല്‍ വ്യക്തമാണ്. ശുഭ്മാന്‍ ഗില്‍ ഈ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും കളിച്ചെങ്കിലും ട്വന്റി20യില്‍ ഉള്‍പ്പെട്ടില്ല. ജസ്പ്രീത് ബുമ്ര ഏകദിനത്തിലും ട്വന്റി20യിലും കളിച്ചപ്പോള്‍ ടെസ്റ്റില്‍ കളിച്ചില്ല. അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളും പ്രധാനമായും പരിമിത ഓവര്‍ ക്രിക്കറ്റിലാണ് സജീവമായത്. കുല്‍ദീപ് യാദവ് മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മത്സര സാന്നിധ്യം പഴയകാലത്തെ സ്ഥിരമായ മൂന്ന് ഫോര്‍മാറ്റ് താരങ്ങളുടെ രീതിയായിരുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളിലും ഈ മാറ്റം കാണാം. ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏകദിന ടീമിന്റെ ഭാഗമായപ്പോള്‍ ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ ട്വന്റി20 മത്സരത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

English Summary

Gautam Gambhir has raised concerns about the future of cricketers who play all three formats. India’s changing selection patterns show a growing focus on format-specific teams, with fewer players appearing regularly across Tests, ODIs and T20Is.

Loading...
Unable to load recommendations.
Follow Us
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video