AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027 Auction : ഐപിഎൽ താരലേലം നാട്ടിലേക്ക് മടങ്ങിയെത്തി; സ്ഥലവും തീയതിയും പ്രഖ്യാപിച്ച് ബിസിസിഐ

IPL 2027 Auction Date And Venue : കഴിഞ്ഞ മൂന്ന് സീസണുകളിലായി ഐപിഎൽ താരലേലത്തിന് വേദിയായത് ജിസിസി രാജ്യങ്ങളെ വിവിധ നഗരങ്ങളായിരുന്നു. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. ഡിസംബർ മധ്യത്തോടെയാകും താരലേലം നടക്കുക. മാർച്ച് മാസത്തോടെയാകും ഐപിഎൽ 2027 സീസണിന് തുടക്കമാകുക.

IPL 2027 Auction : ഐപിഎൽ താരലേലം നാട്ടിലേക്ക് മടങ്ങിയെത്തി; സ്ഥലവും തീയതിയും പ്രഖ്യാപിച്ച് ബിസിസിഐ
IPL 2027 AuctionImage Credit source: John Phillips - ECB/ECB via Getty Images
Jenish Thomas
Jenish Thomas | Published: 23 Sep 2026 | 11:06 PM

മുംബൈ : ഐപിഎൽ 2027 സീസണിന് മുന്നോടിയായിട്ടുള്ള താരലേലത്തിന് വേദിയും തീയതിയും പുറത്ത് വിട്ട് ബിസിസിഐ. ഇത്തവണത്തെ മിനി താരലേലത്തിന് ഗോവ വേദിയാകുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഡിസംബർ പകുതിയോടെ 15, 16 തീയതികളിലായി ലേലം സംഘടിപ്പിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി മെഗാ താരലേലം ഉൾപ്പെടെ നടന്നത് വിദേശത്ത് വെച്ചായിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരലേലം സ്വദേശത്തേക്ക് മടങ്ങിയെത്തുന്നത്.

ജിസിസി നഗരങ്ങളായ ദുബായ്, ജിദ്ദ, അബുദാബി എന്നിവടങ്ങളിൽ വെച്ചായിരുന്നു കഴിഞ്ഞ മൂന്ന് സീസണിലെ താരലേലം നടന്നത്. ജിദ്ദയായിരുന്നു മെഗാതാരലേലത്തിന് വേദിയായത്. ഇത്തവണ മിനി താരലേലമായതിനാൽ ഒരു ദിവസം നടപടികൾ എല്ലാം പൂർത്തിയാക്കാനായിരിക്കും ബിസിസിഐ പദ്ധതിയിടുന്നത്. ഐപിഎൽ ചെയർമാന് പുറമെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ഇക്കാര്യം വാർത്ത ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ : Sanju Samson: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍; നിര്‍ണായക സൂചന നല്‍കി അശ്വിന്‍

ഐപിഎല്ലിൽ വീണ്ടും ഒത്തുകളി വിവാദം

അതേസമയം ഐപിഎൽ വീണ്ടും വിവാദത്തിൻ്റെ നിഴലിൽ. ഒരു മാധ്യമം പുറത്ത് വിട്ട വിവരങ്ങളിലാണ് ഐപിഎല്ലിൽ ഒത്തുകളിയുമായി ബന്ധപ്പെട്ടുള്ള പുതിയ വിവരങ്ങ പുറത്തുവരുന്നത്. 2025 സീസണിൽ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവെച്ചതിന് തനിക്ക് അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് കോടി രൂപ സമ്പാദിക്കാൻ സാധിച്ചുയെന്ന് മുൻ രഞ്ജി താരം രചിത് ഭാട്ടിയ ഒരു ബുക്കിയുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. സിഎസ്കെയിലെ വിവരങ്ങൾ ടീമിനുള്ളിൽ ഉള്ള ഒരാൾ തനിക്ക് ചോർത്തി നൽകിയെന്നാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്.

ഐപിഎല്ലിന് പുറമെ ഡൽഹി പ്രീമിയർ ലീഗിലും സമാനമായി ഒത്തുകളിക്ക് സഹായിച്ചിട്ടുണ്ടെന്നും രചിത് ഭാട്ടിയ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് സിഎസ്കെ. സെപ്റ്റംബർ 25ന് ചേരുന്ന സിഎസ്കെയുടെ വാർഷിക ബോർഡ് യോഗത്തിൽ ഇക്കാര്യം ചെയ്യുമെന്നാണ് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.

English Summary

IPL 2027 Auction Date And Venue Announced. Goa will be host and December 15 or 16 Likely to be the Date For Mini Auction Says IPL Chairman Arun Dhumal.

Follow Us