U19 Cricket World Cup: ഹാന്‍ഡ്‌ഷേക്ക് ഒഴിവാക്കി കൗമാരപ്പട; ബംഗ്ലാദേശിനെതിരെ തിളങ്ങിയത്‌ വൈഭവും, അഭിഗ്യാനും മാത്രം

U19 Cricket World Cup India Vs Bangladesh: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 239 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 49 ഓവറായി ചുരുക്കിയ മത്സരത്തില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ 238 റണ്‍സിന് ഓള്‍ ഔട്ടായി

U19 Cricket World Cup: ഹാന്‍ഡ്‌ഷേക്ക് ഒഴിവാക്കി കൗമാരപ്പട; ബംഗ്ലാദേശിനെതിരെ തിളങ്ങിയത്‌ വൈഭവും, അഭിഗ്യാനും മാത്രം

Abhigyan Kundu

Updated On: 

17 Jan 2026 | 06:49 PM

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 239 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 49 ഓവറായി ചുരുക്കിയ മത്സരത്തില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ 238 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ അണ്ടര്‍ 19 നിരയില്‍ അഭിഗ്യാന്‍ അഭിഷേക് കുന്ദുവും, വൈഭവ് സൂര്യവംശിയും മാത്രമാണ് ബാറ്റിങില്‍ തിളങ്ങിയത്. അഭിഗ്യാന്‍ 112 പന്തില്‍ 80 റണ്‍സെടുത്തു. വൈഭവ് 67 പന്തില്‍ 72 റണ്‍സെടുത്തു. മറ്റാരും 30 പോലും കടന്നില്ല. ഇന്ത്യന്‍ നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം പിന്നിട്ടത്.

ക്യാപ്റ്റന്‍ ആയുഷ് മാത്രെ ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തി. 12 പന്തില്‍ ആറു റണ്‍സെടുക്കാനെ മാത്രെയ്ക്ക് സാധിച്ചുള്ളൂ. വണ്‍ ഡൗണായി എത്തിയ വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി ഗോള്‍ഡന്‍ ഡക്കായി. നാലാമനായി ബാറ്റിങിന് എത്തിയ വിഹാന്‍ മനോജ് മല്‍ഹോത്ര 24 പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങി.

ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് 115ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റായി വൈഭവ് പുറത്തായി. തൊട്ടുപിന്നാലെ ഹര്‍വന്‍ഷ് പങ്കാലിയ (ഏഴ് പന്തില്‍ രണ്ട്) കൂടി പുറത്തായതോടെ അഞ്ച് വിക്കറ്റിന് 119 എന്ന നിലയില്‍ ഇന്ത്യ പതറി. ആറാം വിക്കറ്റിലെ അഭിഗ്യാന്‍-കനിഷ്‌ക് ചൗഹാന്‍ കൂട്ടുക്കെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.

Also Read: T20 World Cup 2026: ശ്രേയസ് അയ്യർ ടി20 ലോകകപ്പ് ടീമിലേക്കോ? താരത്തിന് മുന്നിൽ തുറക്കുന്നത് സുവർണാവസരം

54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും സമ്മാനിച്ചത്. 26 പന്തില്‍ 28 റണ്‍സാണ് കനിഷ്‌ക് നേടിയത്. ആംബ്രിഷ്-12 പന്തില്‍ അഞ്ച്, ഖിലന്‍ പട്ടേല്‍-15 പന്തില്‍ എട്ട്, ഹെനില്‍ പട്ടേല്‍-12 പന്തില്‍ ഏഴ് നോട്ടൗട്ട്, ദീപേഷ്‌ ദേവേന്ദ്രന്‍-ആറു പന്തില്‍ 11 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ബംഗ്ലാദേശിനു വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

നോ ഹാന്‍ഡ്‌ഷേക്ക്

ടോസ് സമയത്ത് ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ പരസ്പരം ഹസ്തദാനം ചെയ്തില്ല. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് സമാനമായിരുന്നു ഈ കാഴ്ച. ഇരുരാജ്യങ്ങളുടെയും ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഹാന്‍ഡ്‌ഷേക്ക് ഒഴിവാക്കിയത്.

നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
രക്തദാനം ചെയ്യാൻ പാടില്ലാത്തവർ ആരെല്ലാം?
ചപ്പാത്തി കല്ലുപോലെ ആകില്ല; ഇതൊന്ന് പരീക്ഷിക്കൂ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
ഒറ്റനോട്ടത്തിൽ കണ്ടാൽ പെരുമ്പാമ്പാണെന്നെ പറയൂ, പക്ഷേ ഇനം വേറെയാ! അണലി