AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

U19 World Cup 2026: ന്യൂസീലൻഡിനെയും തീർത്ത് ഇന്ത്യ അപരാജിതരായി സൂപ്പർ സിക്സിൽ; ഇത്തവണ ബൗളർമാർക്ക് ഫുൾ മാർക്ക്

India Wins Against New Zealand: അണ്ടർ 19 ലോകകപ്പിൽ ന്യൂസീലൻഡിനെ തോല്പിച്ച് ഇന്ത്യ സൂപ്പർ സിക്സിൽ. തോൽവി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്.

U19 World Cup 2026: ന്യൂസീലൻഡിനെയും തീർത്ത് ഇന്ത്യ അപരാജിതരായി സൂപ്പർ സിക്സിൽ; ഇത്തവണ ബൗളർമാർക്ക് ഫുൾ മാർക്ക്
അണ്ടർ 19 ലോകകപ്പ്Image Credit source: Social Media
Abdul Basith
Abdul Basith | Published: 24 Jan 2026 | 08:12 PM

അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ ഇന്ത്യയുടെ കുതിപ്പ്. അവസാന മത്സരത്തിൽ ന്യൂസീലൻഡിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ബി ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ സിക്സിലെത്തിയത്. മഴ മുടക്കിയ മത്സരത്തിൽ ന്യൂസീലൻഡ് 37 ഓവറിൽ മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം 14ആം ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ആർഎസ് അംബ്രിഷ് ആണ് കളിയിലെ താരം.

മഴ മൂലം വൈകിയാണ് കളി ആരംഭിച്ചത്. 47 ഓവറാക്കിയ ചുരുക്കിയ മത്സരത്തിനിടെ വീണ്ടും മഴ പെയ്തതോടെ കളി 37 ഓവറാക്കി ചുരുക്കി. ആർഎസ് അംബ്രിഷും ഹെനിൽ പട്ടേലും ചേർന്ന് ന്യൂസീലൻഡ് ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞു. ഇന്ത്യൻ പേസർമാരുടെ കൃത്യതയാർന്ന ബൗളിംഗിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ന്യൂസീലൻഡ് ബാറ്റർമാർ ഓരോരുത്തരായി പവലിയനിലേക്ക് മടങ്ങി. പത്താം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു ന്യൂസീലൻഡ്.

Also Read: IPL 2026: ഐപിഎലിൽ കളിക്കുമോ എന്ന് ഇനി ചോദിക്കേണ്ട; പരിശീലനം ആരംഭിച്ച് എംഎസ് ധോണി

ആറാം വിക്കറ്റിൽ ജേക്കബ് കോട്ടറും ജസ്കരൻ സന്ധുവും ചേർന്ന് ന്യൂസീലൻഡിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. 37 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സന്ധു (18) പുറത്തായി. കോട്ടറെ (23) വീഴ്ത്തി മലയാളി താരം മുഹമ്മദ് ഇനാനും വിക്കറ്റ് കോളത്തിൽ ഇടം നേടി. തുടർന്ന് എട്ടാം വിക്കറ്റിൽ കല്ലം സാംസണും (37 നോട്ടൗട്ട്) സെൽവിൻ സഞ്ജയും (28) ചേർന്ന് പടുത്തുയർത്തിയ 53 റൺസ് കൂട്ടുകെട്ടാണ് ന്യൂസീലൻഡിനെ മാന്യമായ സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ ആരോൺ ജോർജിനെ (7) വേഗം നഷ്ടമായെങ്കിലും വൈഭവ് സൂര്യവൻശിയും ആയുഷ് മാത്രെയും ചേർന്ന 76 റൺസ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. തകർത്തടിച്ച വൈഭവ് 23 പന്തിൽ 40 റൺസ് നേടി പുറത്തായി. മാത്രെ 27 പന്തിൽ 53 റൺസ് നേടിയും മടങ്ങി. പിന്നാലെ പുറത്താവാതെ നിന്ന വിഹാൻ മൽഹോത്രയും (17) വേദാന്ത് ത്രിവേദിയും (13) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.