അനിയന്‍ ബാവ, ചേട്ടന്‍ ബാവ! മൈതാനത്ത് റണ്‍മഴ പെയ്യിച്ച് വൈഭവിന്റെ 10 വയസുകാരന്‍ അനിയന്‍

Vaibhav Sooryavanshi brother Ashirvad scores 168 in practice match : വൈഭവ് സൂര്യവംശിയുടെ അതേ പാതയാണ് അനിയന്‍ ആശിര്‍വാദും പിന്തുടരുന്നത്. 10 വയസ് മാത്രം പ്രായമുള്ള ആശിര്‍വാദും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് ആശിര്‍വാദ് വിസ്മയിപ്പിച്ചത്.

അനിയന്‍ ബാവ, ചേട്ടന്‍ ബാവ! മൈതാനത്ത് റണ്‍മഴ പെയ്യിച്ച് വൈഭവിന്റെ 10 വയസുകാരന്‍ അനിയന്‍

Vaibhav Sooryavanshi and Ashirvad

Published: 

25 Jun 2026 | 08:26 PM

പന്തു കണ്ടാല്‍ അടിച്ചുതകര്‍ക്കണം! മുന്നിലുള്ളത് എത്ര വലിയ സൂപ്പര്‍ സ്റ്റാറുകളായാലും അതൊരു പ്രശ്‌നമേയല്ല. പന്തിന് എത്ര വേഗതയുണ്ടെങ്കിലും പൂവ് പറിക്കുന്ന ലാഘവത്തോടെ അത് ഗാലറിയുടെ ഏത് മൂലയിലും എത്തിക്കുന്ന വൈഭവ് സൂര്യവംശി വെറും 15-ാം വയസില്‍ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ഈ ചെറുപ്രായത്തില്‍ തന്നെ ഈ അത്ഭുതബാലന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിക്കഴിഞ്ഞു. വൈഭവിന്റെ അതേ പാതയാണ് അനിയന്‍ ആശിര്‍വാദ് സൂര്യവംശിയും പിന്തുടരുന്നത്. 10 വയസ് മാത്രം പ്രായമുള്ള ആശിര്‍വാദും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് ആശിര്‍വാദ് വിസ്മയിപ്പിച്ചത്. വെറും 119 പന്തുകളിൽ നിന്ന് 168 റൺസാണ് താരം അടിച്ചുകൂട്ടിയത്. ആറ് മാസം മുമ്പ് മാത്രമാണ് ആശിര്‍വാദ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. ഒരു പരിശീലന മത്സരത്തിലാണ് ഈ കുട്ടിത്താരം മിന്നും പ്രകടനം പുറത്തെടുത്തത്.

‘ഋഷഭ് ഇലവനെ’ പ്രതിനിധീകരിച്ചാണ് കളത്തിലിറങ്ങിയത്. 19 ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. 141.18 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റു വീശിയത്. നേരത്തെയും ആശിര്‍വാദ് ഞെട്ടിച്ചിരുന്നു. ക്രിക്കറ്റ് അക്കാദമി താജ്പൂരിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ 87 പന്തിൽ 103 റൺസ് നേടിയാണ് താരം ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്.

Also Read: India vs Ireland: സൂര്യവംശിക്ക് വേണ്ടി ആരു വഴിമാറും? സഞ്ജുവോ, അഭിഷേകോ? മാനേജ്‌മെന്റിന് ‘തലവേദന’

നിലവിൽ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം അയർലൻഡിലുള്ള വൈഭവ്, അനിയന്റെ നേട്ടം ആഘോഷിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് കളിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ആശിര്‍വാദിനെ ശ്രദ്ധേയനാക്കുന്നത്.

വൈഭവിന്റെ പാതയിലൂടെ ആശിര്‍വാദും ഐപിഎല്ലിലും, ഇന്ത്യന്‍ ടീമിലുമെത്തട്ടെയെന്നാണ് ആരാധകരുടെ ആശംസ. എന്നാല്‍ വൈഭവിന്റെയും, ആശിര്‍വാദിന്റെയും ശൈലി വ്യത്യസ്തമാണ്. വൈഭവ് ഒരു ഇടംകൈയ്യൻ ബാറ്ററും ഒപ്പം സ്പിൻ ബൗളറുമാണ്. ആശിർവാദ് വലംകൈയ്യൻ ബാറ്ററും വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ്

വൈഭവിന് പ്രത്യേക റൂം

ഇംഗ്ലണ്ട് പര്യടനത്തില്‍ വൈഭവിന് പ്രത്യേക ചേഞ്ചിങ് റൂം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. വൈഭവ് മൈനറായതിനാലാണ്‌ സീനിയർ താരങ്ങള്‍ക്കൊപ്പം ചേഞ്ചിംഗ് റൂം പങ്കിടാൻ അദ്ദേഹത്തിന് അനുമതി ലഭിക്കാത്തത്. യുകെയിലെ നിയമങ്ങളാണ് ഇതിന് കാരണം.

യുകെയിലെ പ്രാദേശിക നിയമങ്ങള്‍ പ്രകാരമുള്ള ഇസിബിയുടെ സുരക്ഷാ ചട്ടം അനുസരിച്ച്‌, 16 വയസ്സിൽ താഴെയുള്ളവര്‍ മുതിർന്ന താരങ്ങള്‍ക്കൊപ്പം ചേഞ്ചിംഗ് റൂമുകളും ഷവർ സൗകര്യങ്ങളും ഉപയോഗിക്കരുത്. ‘ക്രിക്കറ്റ് റെഗുലേറ്റർ’ എന്ന സ്വതന്ത്ര സംഘടനയാണ് ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത്. ഒരു ടീം എത്തുന്നതിന് മുമ്പ് തന്നെ ഓരോ വേദികളിലുമുള്ള ലോക്കൽ കൗണ്ടി സേഫ്ഗാർഡിംഗ് ഓഫീസർമാരുമായി ചേർന്ന് ഇവർ ഔദ്യോഗിക സുരക്ഷാ വിലയിരുത്തലുകൾ നടത്തും.

ഫുട്ബോൾ ക്ലബ്ബായ ആഴ്സണൽ പോലും 16 വയസ്സ് തികയുന്നതിന് മുമ്പ് സീനിയർ ടീമിനായി കളിച്ച ഏഥൻ നവനേരി, മാക്സ് ഡൗമാൻ തുടങ്ങിയ താരങ്ങള്‍ക്കായി മുൻപ് ഇത്തരത്തിൽ പ്രത്യേക ചേഞ്ചിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

English Summary

Vaibhav Sooryavanshi’s 10-year-old brother, Ashirvad, smashed 168 runs off 119 balls. He hit 19 fours and six sixes in a practice match. Ashirvad started playing cricket only six months ago and is an all-rounder. Vaibhav celebrated his younger brother’s achievement through an Instagram story from Ireland.

Follow Us
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ