Venkatesh Iyer: ആണ്ടവാ ഇതൊക്കെയാണ് ലൈഫ്! വെറുതെയിരുന്ന് സമ്പാദിക്കുന്നത് 7 കോടി; മറ്റാരുണ്ട്‌ വെങ്കിടേഷ് അല്ലാതെ

Venkatesh Iyer’s 7 Crore IPL Salary: ഏഴ് കോടി രൂപയ്ക്ക് ആര്‍സിബിയിലെത്തിയ വെങ്കടേഷ് അയ്യര്‍ക്ക്‌ ഇതുവരെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. ആര്‍സിബി ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും വെങ്കടേഷിനെ പരിഗണിച്ചില്ല. ടൂര്‍ണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ആര്‍സിബി വെങ്കടേഷിന് അവസരം നല്‍കാനാണ് സാധ്യത.

Venkatesh Iyer: ആണ്ടവാ ഇതൊക്കെയാണ് ലൈഫ്! വെറുതെയിരുന്ന് സമ്പാദിക്കുന്നത് 7 കോടി; മറ്റാരുണ്ട്‌ വെങ്കിടേഷ് അല്ലാതെ

വെങ്കടേഷ് അയ്യർ

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 10:26 AM

Venkatesh Iyer RCB: പ്ലേയിങ് ഇലവനില്‍ അവസരമില്ലെങ്കില്‍ അത് ഏതൊരു താരത്തെയും നിരാശരാക്കും. ഐപിഎല്‍ 2026 സീസണില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം വെങ്കടേഷ് അയ്യരും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതെ നിരാശനായിരിക്കാം. താരലേലത്തിലൂടെ ഏഴ് കോടി രൂപയ്ക്ക് ആര്‍സിബിയിലെത്തിയ വെങ്കടേഷ് അയ്യർക്ക് ഇതുവരെ ബെംഗളൂരുവിൻ്റെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. സാധാരണ ഇത്രയും വലിയ തുകയ്ക്ക് ടീമിലെത്തുന്ന താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ വളരെ എളുപ്പം ഉള്‍പ്പെടാറുണ്ട്.

എന്നാല്‍ ആര്‍സിബി ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും വെങ്കടേഷിനെ പരിഗണിച്ചില്ല. എന്നാല്‍ ഇതൊരു ‘ഭാഗ്യ’മായാണ് ചില ആരാധകര്‍ കാണുന്നത്. പണിക്ക് പോകാതെ പണം സമ്പാദിക്കുന്നതാണല്ലോ പലരുടെയും സ്വപ്നം? ആ അര്‍ത്ഥത്തില്‍ വെങ്കടേഷിനോളം ഭാഗ്യമുള്ള വേറെയാരുമില്ലെന്നാണ് ആരാധകരുടെ ഭാഷ്യം. കാരണം ‘വെറുതെ’യിരുന്ന് വെങ്കടേഷ് സമ്പാദിച്ചത് ഏഴു കോടി രൂപയാണ്.

അവസരമുണ്ടോ?

ടൂര്‍ണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ആര്‍സിബി വെങ്കടേഷിന് അവസരം നല്‍കാനാണ് സാധ്യത. പക്ഷേ, ആര്‍ക്കും പകരം? അതാണ് ചോദ്യം. നിലവില്‍ പക്കാ പെര്‍ഫെക്ട് ഇലവനാണ് ആര്‍സിബിക്കുള്ളത്. ബാറ്റിങും, ബൗളിങും ഒന്നിനൊന്ന് മെച്ചം. ഇതാണ് വെങ്കടേഷിന്റെ സാധ്യതകള്‍ക്ക് വിലങ്ങുതടിയാകുന്നത്. ഇനി ഏതെങ്കിലും താരത്തിന് പരിക്കോ, അല്ലെങ്കിൽ തുടർച്ചയായി ഫോം ഔട്ടിലേക്ക പോകുകയോ ചെയ്താൽ അയ്യർക്ക് പ്ലേയിങ് ഇലവനിൽ എത്താം. അല്ലത്തപക്ഷം ബെഞ്ചിൽ തന്നെ തുടരേണ്ടി വരും.

Also Read: New IPL Rule: ബെഞ്ചിലിരിക്കുന്ന എല്ലാവര്‍ക്കും ഗ്രൗണ്ടിലേക്ക് അനുവാദമില്ല; ‘നോ എന്‍ട്രി’ റൂളുമായി ബിസിസിഐ

ലേലപ്പോര്‌

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായിരുന്നു വെങ്കടേഷ് അയ്യർ. 23.75 കോടിയാണ് താരലേലത്തില്‍ കൊല്‍ക്കത്ത വെങ്കടേഷിനായി ചെലവാക്കിയത്. പക്ഷേ, പ്രകടനം ആ ചെലവാക്കിയ തുകയുടെ ഒരു അംശം പോലുമില്ലായിരുന്നു. തുടര്‍ന്ന് 2025 സീസണ് ശേഷം കൊല്‍ക്കത്ത വെങ്കടേഷിനെ ഒഴിവാക്കി. ശേഷം ഈ കഴിഞ്ഞ താരലേലത്തിൽ ആർസിബി താരത്തെ സ്വന്തമാക്കുകയായിരുന്നു. രണ്ട് കോടി രൂപയായിരുന്നു താരലേലത്തില്‍ വെങ്കടേഷിന്റെ അടിസ്ഥാന തുക. ലേലത്തിലൂടെ കുറഞ്ഞ തുകയ്ക്ക് വെങ്കടേഷിനെ വീണ്ടും ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത ഒന്ന് ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ആര്‍സിബി തയ്യാറായില്ല. അങ്ങനെ ലേലം വിളി ഏഴു കോടി ആയപ്പോൾ കൊൽക്കത്ത പിൻവലിഞ്ഞു താരം ആര്‍സിബിയിലെത്തി.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു