AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

New IPL Rule: ബെഞ്ചിലിരിക്കുന്ന എല്ലാവര്‍ക്കും ഗ്രൗണ്ടിലേക്ക് അനുവാദമില്ല; ‘നോ എന്‍ട്രി’ റൂളുമായി ബിസിസിഐ

BCCI Tightened IPL Rules: ഐപിഎല്ലില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിസിസിഐ. 16 അംഗ ടീം ഷീറ്റിൽ പേരില്ലാത്ത താരങ്ങള്‍ക്ക്‌ ഫീല്‍ഡില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളം, ബാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവ കൈമാറാന്‍ ടീം ലിസ്റ്റില്‍ പേരില്ലാത്തവരെ അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ കാരണം വ്യക്തമാക്കിയിട്ടില്ല.

New IPL Rule: ബെഞ്ചിലിരിക്കുന്ന എല്ലാവര്‍ക്കും ഗ്രൗണ്ടിലേക്ക് അനുവാദമില്ല; ‘നോ എന്‍ട്രി’ റൂളുമായി ബിസിസിഐ
ചിത്രം പ്രതീകാത്മകം Image Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 27 Apr 2026 | 10:27 AM

Stricter IPL Rule: ഐപിഎല്ലില്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത താരങ്ങള്‍ക്ക് ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ബിസിസിഐ. ഇക്കാര്യം ഫ്രാഞ്ചെസികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 16 അംഗ ടീം ഷീറ്റിൽ പേരില്ലാത്ത താരങ്ങള്‍ക്കാണ് ഫീല്‍ഡില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളം, ബാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവ കൈമാറാന്‍ ടീം ലിസ്റ്റില്‍ പേരില്ലാത്തവരെ അനുവദിക്കില്ലെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ കാരണം വ്യക്തമാക്കിയിട്ടില്ല.

ഇതുകൊണ്ടും നിയന്ത്രണങ്ങള്‍ അവസാനിച്ചിട്ടില്ല. പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത അഞ്ച് താരങ്ങളെ മാത്രമേ ബൗണ്ടറി ലൈനിന് പുറത്ത്‌ നില്‍ക്കാന്‍ അനുവദിക്കൂ. മറ്റുള്ളവര്‍ ഡഗൗട്ടില്‍ ഇരിക്കണം. ഇവരെ ബൗണ്ടറി ലൈനിനും, എല്‍ഇഡി പരസ്യ ബോര്‍ഡുകള്‍ക്കും സമീപം പോകാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

“പകരക്കാരായ താരങ്ങളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്നുള്ള നിര്‍ദ്ദേശം ലഭിച്ചു. മൈതാനത്തേക്ക് പാനീയങ്ങൾ കൊണ്ടുപോകാനും അവര്‍ക്ക്‌ അനുവാദമില്ല. ടീം ഷീറ്റിലെ 16 താരങ്ങള്‍ക്ക് മാത്രമേ അതിന് അനുവാദമുണ്ടാകൂ. പ്ലേയിംഗ് ഇലവന് പുറത്തുള്ള അഞ്ച് പേർക്ക് മാത്രമേ ഗ്രൗണ്ടിന് സമീപം നില്‍ക്കാന്‍ പറ്റൂ. മറ്റുള്ളവർക്ക് ഡഗൗട്ടിൽ ഇരിക്കാം, പക്ഷേ ബൗണ്ടറി ലൈനിനും എൽഇഡി പരസ്യ ബോർഡുകൾക്കുമിടയിൽ പോകരുത്‌,” വിവിധ ടീം വൃത്തങ്ങള്‍ ക്രിക്ക്ബസിനോട് പ്രതികരിച്ചു.

Also Read: Sanju Samson: കൂട്ടിന് ആരുമില്ല! ആ നാണക്കേട് പേറി സഞ്ജു സാംസണ്‍ ഒറ്റയ്ക്ക്; ഇനി തിളങ്ങിയേ തീരൂ

ഒരു സ്ക്വാഡിൽ 25 താരങ്ങള്‍ വരെ ഉണ്ടായിരിക്കും. അവരിൽ 16 താരങ്ങളുടെ പേരുകള്‍ ടീം ലിസ്റ്റിലുണ്ടാകും. സമയം പാഴാക്കരുതെന്ന വ്യവസ്ഥയിൽ, ബൗണ്ടറിയുടെ അരികിലോ വിക്കറ്റ് വീഴുമ്പോഴോ താരങ്ങള്‍ക്ക് പാനീയം നല്‍കാം. അമ്പയർമാരുടെ അനുമതിയില്ലാതെ മറ്റ് പാനീയങ്ങളൊന്നും മൈതാനത്തേക്ക് കൊണ്ടുപോകാൻ പാടില്ല. മൈതാനത്തേക്ക് പാനീയങ്ങൾ കൊണ്ടുപോകുന്ന ഏതൊരു താരവും ഡ്രസ് കോഡ് പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

എന്താകാം കാരണം?

പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച്‌ ബിസിസിഐ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കാരണവും വ്യക്തമല്ല. എന്നാല്‍ സമീപകാലത്ത് പ്ലേയിങ് ഇലവനില്‍ ഇല്ലാത്തവര്‍ കൂടുതലായി ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന പ്രവണത വര്‍ധിച്ചതാണ് കാരണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ആര്‍സിബിയുടെ മത്സരത്തിനിടയില്‍ ദിനേശ് കാര്‍ത്തിക്ക് അടക്കമുള്ളവര്‍ ഗ്രൗണ്ടിലേക്ക് എത്തി അമ്പയര്‍മാരുമായി തര്‍ക്കിച്ചിരുന്നു. ഇത്തരം സംഭവവികാസങ്ങള്‍ പുതിയ നിയന്ത്രണം നടപ്പിലാക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചെന്നാണ് സൂചന.

Follow Us