AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

”അ‌വർ പറഞ്ഞപോലെയല്ല കാര്യങ്ങളെന്ന് പിന്നീട് മനസിലായി”; ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത് വിവരിച്ച് ഭുവനേശ്വർ

Bhuvneshwar opens up about being dropped from the Indian team: ആർക്കും മുന്നിലും ഒന്നും തെളിയിക്കാൻ വേണ്ടിയല്ല ഞാൻ ഇപ്പോൾ കളിക്കുന്നത്. എങ്കിലും വീണ്ടും ഇന്ത്യൻ ജേഴ്സിയണിയാൻ സാധിച്ചാൽ അത് ഏറെ സന്തോഷം നൽകും. അടുത്ത പരമ്പരയ്ക്കായുള്ള ടീം പ്രഖ്യാപനത്തിനായി കാത്തിരുന്ന ആ പഴയ കാലമൊക്കെ ഞാൻ പിന്നിട്ടു കഴിഞ്ഞുവെന്നും വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ.

”അ‌വർ പറഞ്ഞപോലെയല്ല കാര്യങ്ങളെന്ന് പിന്നീട് മനസിലായി”; ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത് വിവരിച്ച് ഭുവനേശ്വർ
Bhuvneshwar Opens Up About Being Dropped From The Indian TeamImage Credit source: Cameron Spencer/Getty Images)
Prasanth Kumar
Prasanth Kumar | Published: 15 Sep 2026 | 08:23 PM

കുറച്ചുകൂടി അ‌വസരങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ നിരവധി ഇന്ത്യൻ വിജയങ്ങളുടെ അ‌മരത്ത് കാണുമായിരുന്ന ഒരു താരമാണ് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യക്കായി 229 മത്സരങ്ങളിൽ നിന്ന് 294 വിക്കറ്റുകൾ നേടിയിട്ടുള്ള ഭുവനേശ്വർ കുമാർ പക്ഷേ 2022 നവംബറിലാണ് അവസാനമായി ഇന്ത്യക്കായി ട്വന്റി-20 മത്സരം കളിച്ചത്. എന്നാൽ അ‌തോടെ അ‌വസാനിക്കുന്നതായിരുന്നില്ല ഭുവിയിലെ പ്രതിഭ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെ തന്റെ പ്രതിഭ അ‌ദ്ദേഹം അ‌ടിവരയിട്ട് തെളിയിച്ചിട്ടുണ്ട്. 2025 ഐപിഎല്ലിൽ 17 വിക്കറ്റുകൾ വീഴ്ത്തിയ താരം, 2026 സീസണിൽ 17.89 ശരാശരിയിൽ 28 വിക്കറ്റുകളുമായി തിളങ്ങി ആർസിബിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.

എന്നാൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവിനുള്ള അ‌വസരം ഭുവിക്ക് ലഭിച്ചില്ല. ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ ഇനിയും ഉപേക്ഷിച്ചിട്ടില്ലാത്ത ഭുവനേശ്വർ കുമാർ ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അ‌ഭിമുഖത്തിൽ തന്റെ ഇന്ത്യൻ ടീമിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ചും തുടർന്നുള്ള ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് പ്രതികരിച്ചിരിക്കുന്നു.

ALSO READ: എല്ലാം ഡീലായി, ഇനി ഒപ്പിട്ടാൽ മതി! കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഉടമ ആര്? ഈ ആഴ്ച തന്നെ അറിയാം

“ആർക്കും മുന്നിലും ഒന്നും തെളിയിക്കാൻ വേണ്ടിയല്ല ഞാൻ ഇപ്പോൾ കളിക്കുന്നത്. എങ്കിലും വീണ്ടും ഇന്ത്യൻ ജേഴ്സിയണിയാൻ സാധിച്ചാൽ അത് ഏറെ സന്തോഷം നൽകും. അടുത്ത പരമ്പരയ്ക്കായുള്ള ടീം പ്രഖ്യാപനത്തിനായി കാത്തിരുന്ന ആ പഴയ കാലമൊക്കെ ഞാൻ പിന്നിട്ടു കഴിഞ്ഞു” എന്ന് ജതിൻ സപ്രൂവിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അ‌ഭിമുഖത്തിൽ ഭുവനേശ്വർ കുമാർ വ്യക്തമാക്കി.

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ആദ്യമൊക്കെ താൻ കരുതിയിരുന്നു എന്ന് ഭുവനേശ്വർ തുറന്നുപറഞ്ഞു. ”അടുത്ത രണ്ട് പരമ്പരകളിൽ അവസരം ലഭിച്ചേക്കുമെന്ന് സൂചിപ്പിച്ച് എനിക്കൊരു ഫോൺ കോൾ വന്നിരുന്നു. എന്നാൽ അവർ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചതെന്ന് പിന്നീട് എനിക്ക് മനസ്സിലായി”. ആ തിരിച്ചടി പ്രയാസകരമായിരുന്നെങ്കിലും, അതിനെ അതിജീവിക്കാൻ കുടുംബം വലിയ പിന്തുണ നൽകിയെന്നും ഒടുവിൽ താൻ ആ യാഥാർത്ഥ്യം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള ജീവിതത്തിൽ താൻ സന്തോഷവാനാണെന്ന് അ‌ടുത്തിടെ മറ്റൊരു അ‌ഭിമുഖത്തിലും ഭുവി വ്യക്തമാക്കിയിരുന്നു. ‘എനിക്ക് ഇപ്പോൾ സമാധാനമുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം എന്റെ കുടുംബമാണ്. വീട്ടിൽ ഞങ്ങൾ ക്രിക്കറ്റിനെ കുറിച്ച് കൂടുതൽ സംസാരിക്കാറില്ല. വീണ്ടും ഞാൻ ഇന്ത്യൻ ടീമിനായി കളിക്കുമോ, എന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല, എന്ത് തെറ്റാണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യാറില്ല, അതുകൊണ്ട് തനിക്ക് മനസമാധാനമുണ്ട് എന്നായിരുന്നു ഭുവി പറഞ്ഞത്.

English Summary

Veteran pacer Bhuvneshwar Kumar revealed that he initially believed he could make a comeback to the Indian team. In an interview on Jatin Sapru’s YouTube channel, he stated that he had received a phone call hinting at a possible opportunity in the upcoming two series, but he later realized that things did not unfold as promised.

Follow Us