AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Delhi Metro: യാത്രക്കാർക്ക് വൻ ആശ്വാസം; 3 കോച്ച് ട്രെയിനുകളും പുതിയ റൂട്ടുകളുമായി ഡൽഹി മെട്രോ

Delhi Metro Phase 4 : ഡൽഹി മെട്രോയുടെ ഗോൾഡൻ ലൈനുമായി ബന്ധപ്പെട്ടു കിടക്കുന്ന നാലാം ഘട്ട വികസനത്തിൽ ഇന്ദർലോക്, ഇന്ദ്രപ്രസ്ഥ, റിഥാല-നരേല, ഹരിയാനയിലെ കുണ്ട്ലി വരെയുള്ള പ്രദേശങ്ങൾക്കും യാത്രാസൗകര്യങ്ങൾ വര്‍ധിക്കും. സാകേത്-ലാജ്പത് നഗർ കൊറിഡോറിന്റെ ആകെ നീളം 8.38 കിലോമീറ്ററാണ്.

Delhi Metro: യാത്രക്കാർക്ക് വൻ ആശ്വാസം; 3 കോച്ച് ട്രെയിനുകളും പുതിയ റൂട്ടുകളുമായി ഡൽഹി മെട്രോ
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Sep 2026 | 07:59 PM

ന്യൂഡല്‍ഹി: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നാലാം ഘട്ടത്തിൽ സൗത്ത് ഡൽഹി മെട്രോ റൂട്ട് വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലാജ്പത് നഗർ മുതൽ സാകേത് ജി ബ്ലോക്ക് വരെയുള്ള മെട്രോ കൊറിഡോറിൽ 3 കോച്ചുകൾ മാത്രമുള്ള ചെറിയ ട്രെയിനുകൾ നടത്തും. ഇതോടൊപ്പം തന്നെ, ഡൽഹി മെട്രോയുടെ ഗോൾഡൻ ലൈനുമായി ബന്ധപ്പെട്ടു കിടക്കുന്ന നാലാം ഘട്ട വികസനത്തിൽ ഇന്ദർലോക്, ഇന്ദ്രപ്രസ്ഥ, റിഥാല-നരേല, ഹരിയാനയിലെ കുണ്ട്ലി വരെയുള്ള പ്രദേശങ്ങൾക്കും യാത്രാസൗകര്യങ്ങൾ വര്‍ധിക്കും. സാകേത്-ലാജ്പത് നഗർ കൊറിഡോറിന്റെ ആകെ നീളം 8.38 കിലോമീറ്ററാണ്. ഡൽഹി മെട്രോ ശൃംഖലയിലെ ഏറ്റവും നീളം കുറഞ്ഞ രണ്ടാമത്തെ കൊറിഡോറായിരിക്കും ഇത്.

സാധാരണയായി മെട്രോകളിൽ 6 അല്ലെങ്കിൽ 8 കോച്ചുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ റൂട്ടിൽ പ്രത്യേകമായി 3 കോച്ചുകളുള്ള ട്രെയിനുകൾ മാത്രമായിരിക്കും സർവീസ് നടത്തുക. ഹ്രസ്വദൂര യാത്രകൾക്കായി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഇത് ഏറെ ഗുണം ചെയ്യും.

74 മീറ്റർ മാത്രം നീളം

3 കോച്ചുകളുള്ള ട്രെയിനുകൾക്ക് അനുയോജ്യമായ രീതിയിൽ 74 മീറ്റർ മാത്രം നീളമുള്ള പ്ലാറ്റ്‌ഫോമുകളാണ് ഈ റൂട്ടിൽ ഒരുക്കുന്നത്. റെയിൽ വികാസ് നിഗം ലിമിറ്റഡ് 2028-ഓടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: Namma Metro: നമ്മ മെട്രോയില്‍ തിരക്ക് കുറയുന്നു! സര്‍വീസിന് പുതിയ ട്രെയിനുകള്‍ ഉടനെത്തും

ലാജ്പത് നഗർ – സാകേത് ജി-ബ്ലോക്ക് മെട്രോ കൊറിഡോറിലെ 8 സ്റ്റേഷനുകളും എലിവേറ്റഡ് രീതിയിലുള്ളവയായിരിക്കും. ലാജ്പത് നഗർ, ആൻഡ്രൂസ് ഗഞ്ച്, ഗ്രേറ്റർ കൈലാഷ്-1, ചിരാഗ് ഡൽഹി, പുഷ്പ ഭവൻ, സാകേത് ഡിസ്ട്രിക്റ്റ് സെന്റർ, പുഷ്പ് വിഹാർ, സാകേത് ജി-ബ്ലോക്ക് എന്നിവയാണ് ഈ പാതയില്‍ വരുന്ന പ്രധാന എട്ട് സ്റ്റേഷനുകള്‍.

ഇതിൽ ലാജ്പത് നഗർ സ്റ്റേഷൻ മൂന്ന് ലൈനുകൾ സംഗമിക്കുന്ന ഒരു ‘ട്രിപ്പിൾ ഇന്റർചേഞ്ച്’ കേന്ദ്രമായി മാറും. ഇവിടെ എത്തിച്ചേരുന്ന യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ പിങ്ക് ലൈനിലേക്കും വയലറ്റ് ലൈനിലേക്കും ട്രെയിൻ മാറി സഞ്ചരിക്കാനാകും. ചിരാഗ് ഡൽഹി സ്റ്റേഷൻ വഴി മജന്ത ലൈനിലേക്കും ട്രെയിനുകൾ മാറിക്കയറാം. ഇതൊരു പ്രധാന ടെർമിനൽ സ്റ്റേഷനായി പ്രവർത്തിക്കും.

ഇവിടെനിന്ന് യാത്രക്കാർക്ക് നേരിട്ട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ഗോൾഡൻ ലൈനിലെ എയറോസിറ്റി-തുഗ്ലക്കാബാദ് റൂട്ടിലേക്കും സൗകര്യപ്രദമായി മാറാനാകും. ഏകദേശം 14,630 കോടി രൂപയുടെ ചെലവിൽ ഡൽഹി മെട്രോ നാലാം ഘട്ടത്തിൽ 3 പുതിയ പ്രധാന മെട്രോ കൊറിഡോറുകൾക്ക് ഡൽഹി സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.

English Summary

Delhi Metro is expanding its South Delhi network in Phase 4. For the first time, 3-coach mini trains will run between Lajpat Nagar and Saket G-Block. This 8.38 km route will feature 8 elevated stations and 74-meter-long platforms. Constructed by RVNL, the project is expected to be completed by 2028.

Follow Us