AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8 : എന്നെ തൊട്ടുപോകരുത്! വമ്പൻ അടി, ശ്രീലക്ഷ്മിയും കടൽക്കൊമ്പനും നേർക്കുനേർ

Sreelakshmi Arakkal VS Kadalkomban Fight : ശ്രീലക്ഷ്മി അറയ്ക്കലും കൊമ്പനും രണ്ട് ടീമുകളിലായി ആണ് എത്തിയത്. ഇരുവരും കോൺട്രാക്ടർമാരുടെ റോളാണ് ചെയ്തത് എന്ന് മനസ്സിലാക്കുന്നു. ഈ ടാസ്കിന് ഇടയിലാണ് ഇവരും തമ്മിൽ വീണ്ടും കൊമ്പ് കോർത്തത്. കയ്യാങ്കളിയിലേക്ക് എത്തിയില്ലെങ്കിലും ഇരുവരും തമ്മിൽ വാക്കുകൊണ്ട് പൊരിഞ്ഞ തല്ലാണ് നടന്നത്. തന്റെ ടീം അം​ഗങ്ങൾക്ക് ടാസ്ക് ചെയ്യാൻ കഴിയാത്ത വിധം ഇടപെടൽ നടത്തിയ....

Bigg Boss Malayalam Season 8 : എന്നെ തൊട്ടുപോകരുത്! വമ്പൻ അടി, ശ്രീലക്ഷ്മിയും കടൽക്കൊമ്പനും നേർക്കുനേർ
Sreelakshmi Arakkal , KadalkombanImage Credit source: Screen Grab
Amal KV
Amal KV | Published: 15 Sep 2026 | 08:20 PM

ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ അനുദിനം മത്സരങ്ങൾ കടുത്ത വരുയാണ്. ഇതിന് ആവേശം കൂട്ടിക്കൊണ്ട് പുതിയ വീക്കിലി ടാസ്‌ക്കും വന്നു. ബി ബി സിറ്റിയിലെ മിഷൻ റോഡ് ടാസ്ക് എന്ന പേരിലാണ് ടാസ്ക് കൊടുത്തത്. ബി ബി സിറ്റിയിലെ റോഡുകൾ ആകെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്നും ഈ റോഡുകൾ നന്നാക്കുന്നതാണ് ടാസ്ക് എന്നും ബി​ഗ് ബോസ് അനൗൺസ്മെന്റ് ചെയ്തു. രണ്ട് ടീമുകളായി തിരിഞ്ഞ് നിർമ്മാണ തൊഴിലാളികളുടെ റോളിൽ പൊട്ടിപ്പൊളിഞ്ഞു പോയ റോഡുകൾ നവീകരിക്കുന്നതാണ് ടാസ്ക്.

നടന്നത് പൊരിഞ്ഞ തല്ല്

ശ്രീലക്ഷ്മി അറയ്ക്കലും കൊമ്പനും രണ്ട് ടീമുകളിലായി ആണ് എത്തിയത്. ഇരുവരും കോൺട്രാക്ടർമാരുടെ റോളാണ് ചെയ്തത് എന്ന് മനസ്സിലാക്കുന്നു. ഈ ടാസ്കിന് ഇടയിലാണ് ഇവരും തമ്മിൽ വീണ്ടും കൊമ്പ് കോർത്തത്. കയ്യാങ്കളിയിലേക്ക് എത്തിയില്ലെങ്കിലും ഇരുവരും തമ്മിൽ വാക്കുകൊണ്ട് പൊരിഞ്ഞ തല്ലാണ് നടന്നത്. തന്റെ ടീം അം​ഗങ്ങൾക്ക് ടാസ്ക് ചെയ്യാൻ കഴിയാത്ത വിധം ഇടപെടൽ നടത്തിയ ശ്രീലക്ഷ്മിയെ നിങ്ങൾ മാറി എന്ന് പറഞ്ഞ് പതിയെ കടൽ കൊമ്പൻ തള്ളിനീക്കാൻ ശ്രമിച്ചു. ഇതിനിട ശ്രീലക്ഷ്മി പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

Also Read : ട്വിസ്റ്റ്! വോട്ടെടുപ്പിൽ ജിയിച്ചിട്ടും എൽദോയ്ക്ക് ലീഡർ സ്ഥാനമില്ല

എന്നെ തൊട്ടു പോകരുത്

എന്നെ തൊട്ടു പോകരുത്, എന്നെ തൊട്ടു പോകരുത് എന്ന് പലതവണ ശ്രീലക്ഷ്മി കൊമ്പനോട് പലതവണ ആക്രോശിച്ചു. അതിനു പ്രതികരണമായി നീ ആരാടീ എന്ന് കൊമ്പനും തിരിച്ച് ചോദിച്ചു. മര്യാദയ്ക്ക് കളിക്കണം, എന്റെ ടീമിനെ തൊട്ടാൽ ഞാൻ തിരിച്ചും തൊടും എന്നാണ് കൊമ്പൻ പറയുന്നത്. ഇരുവരും തമ്മിൽ ഇതിന് മുമ്പ് പലതവണ ഹൗസിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

മിഷൻ റോഡ് ടാസ്ക്

ഒട്ട് ഡോർ ടാസ്ക്കായിരുന്നു മിഷൻ റോഡ് എന്നത്. ഹൗസിന്റെ അങ്കണത്തിൽ പൊട്ടി പൊളിഞ്ഞ റോഡ് മാതൃക സൃഷ്ടിച്ചത് സഞ്ചാര യോ​ഗ്യമാക്കുകയാണ് ടാസ്ക്. പൊട്ടി പൊളിഞ്ഞ റോഡ് നന്നാക്കുന്നതിനുള്ള സാമ​ഗ്രികൾ കൺവെയർ ബെൽറ്റിലൂടെ ഹൗസിന്റെ അങ്കണത്തിലേക്ക് എത്തും. ഇത് കൈക്കലാക്കി തങ്ങൾക്ക് നൽകിയിട്ടുള്ള റോഡിലെ കുഴികൾ അടച്ച്. സൈൻ ഉൾപ്പെടെ മാർക്ക് ചെയ്ത് ഉന്നത നിലവാരത്തിലേക്ക് എത്തിക്കണം എന്നായിരുന്നു നിർദേശം. ഇതിനായി സിമെന്റും മെറ്റലും അടക്കമുള്ള സാമ​ഗ്രികൾ ചാക്കിൽ കെട്ടിയാണ് ബെൽറ്റിലൂടെ അകത്ത് വന്നത്. ഇത് സ്വന്തമാക്കാനിയരുന്നു ഇരു ടീമുകളും തമ്മിലുള്ള പ്രധാന അടി.

English Summary

Sreelakshmi Arakkal and Komban were on opposing teams. It was during this task that they clashed once again; although it did not escalate into a physical scuffle, a heated verbal altercation took place between them.

Follow Us