Kerala Cricket: ക്യാപ്റ്റനായി വിഷ്ണു വിനോദ് തുടരും; ഹൈദരാബാദിനെതിരെ നേരിടാന്‍ കിടിലന്‍ ടീമുമായി കേരളം

Kerala Senior Men’s Team against Hyderabad Senior Men’s Team: ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണിന് മുന്നോടിയായാണ് കേരളം പരിശീലന മത്സരം കളിക്കുന്നത്. തകര്‍പ്പന്‍ സ്‌ക്വാഡിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഹൈദരാബാദിനെതിരെ അണിനിരത്തിയിരിക്കുന്നത്. സച്ചിന്‍ ബേബി, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഡി നിധീഷ്, സല്‍മാന്‍ നിസാര്‍ തുടങ്ങിയവര്‍ കേരള ടീമിലുണ്ട്.

Kerala Cricket: ക്യാപ്റ്റനായി വിഷ്ണു വിനോദ് തുടരും; ഹൈദരാബാദിനെതിരെ നേരിടാന്‍ കിടിലന്‍ ടീമുമായി കേരളം

Vishnu Vinod Kerala Cricket Team Captain

Updated On: 

30 Sep 2026 | 02:59 PM

ഹൈദരാബാദിനെതിരെ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ‘മള്‍ട്ടി ഡേ പ്രാക്ടീസ്‌ മാച്ചി’നുള്ള കേരള സീനിയര്‍ ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ക്യാപ്റ്റന്‍. ഒക്ടോബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഹൈദരാബാദിലാണ് മത്സരം. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണിന് മുന്നോടിയായാണ് കേരളം പരിശീലന മത്സരം കളിക്കുന്നത്. തകര്‍പ്പന്‍ സ്‌ക്വാഡിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഹൈദരാബാദിനെതിരെ അണിനിരത്തിയിരിക്കുന്നത്. രഞ്ജി ട്രോഫിക്കുള്ള സ്‌ക്വാഡിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൈദരാബാദിനെതിരായ പരിശീലന മത്സരത്തിലെ സ്‌ക്വാഡിനെ തന്നെ രഞ്ജി ട്രോഫിക്ക് നിലനിര്‍ത്താനാണ് സാധ്യത. വിവിധ ടീമുകള്‍ രഞ്ജി ട്രോഫിക്കുള്ള സ്‌ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളവും ഉടന്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

സീനിയര്‍ താരങ്ങളായ സച്ചിന്‍ ബേബി, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഡി നിധീഷ്, സല്‍മാന്‍ നിസാര്‍ തുടങ്ങിയവര്‍ കേരള ടീമിലുണ്ട്. പരിചയസമ്പത്തിനും, യുവത്വത്തിനും തുല്യപ്രധാന്യം നല്‍കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഹൈദരാബാദിനെതിരായ പരിശീലന മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

കേരള സ്‌ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ് കുന്നുമ്മല്‍, അഭിഷേക് ജെ നായര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, അഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, എംഡി നിധീഷ്, ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ രാജ്, ബേസില്‍ എന്‍പി.

Also Read: പിച്ചുകള്‍ ‘എക്‌സ്‌ചേഞ്ച്’ ചെയ്യും! ഏകദിന ലോകകപ്പിനായി ദക്ഷിണാഫ്രിക്കയുടെ പുതിയ നീക്കം

രഞ്ജി ട്രോഫി

രഞ്ജി ട്രോഫി 2026-27 സീസണ്‍ ഒക്ടോബര്‍ 11-ന് ആരംഭിക്കും. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ അഞ്ച് വരെ നടക്കും. ജനുവരി 17 മുതല്‍ ഫെബ്രുവരി നാല് വരെയാണ് രണ്ടാം ഘട്ടം. ഫെബ്രുവരി ഒമ്പതിനാണ് നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങുന്നത്. ഫെബ്രുവരി 27-നാണ് ഫൈനല്‍.

കേരളത്തിന്റെ മത്സരങ്ങള്‍

  • ഒക്ടോബര്‍ 11-ന് ജാര്‍ഖണ്ഡിനെതിരെ
  • ഒക്ടോബര്‍ 18-ന് ഒഡീഷയ്‌ക്കെതിരെ
  • ഒക്ടോബര്‍ 26-ന് ബംഗാളിനെതിരെ
  • നവംബര്‍ രണ്ടിന് ഗുജറാത്തിനെതിരെ
  • ജനുവരി 17-ന് മഹാരാഷ്ട്രയ്‌ക്കെതിരെ
  • ജനുവരി 24-ന് ഡല്‍ഹിക്കെതിരെ
  • ഫെബ്രുവരി ഒന്നിന് സര്‍വീസസിനെതിരെ
  • നവംബര്‍ 14-ന് മധ്യപ്രദേശിനെതിരെ

English Summary

Kerala has announced its senior cricket squad for a multi-day practice match against Hyderabad starting October 2. Vishnu Vinod will captain the team in this four-day warm-up game in Hyderabad. The squad blends experienced stars like Sachin Baby and Jalaj Saxena with young players. This match serves as preparation for the upcoming Ranji Trophy season starting October 11.

Loading...
Unable to load recommendations.
Follow Us
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ