AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പിച്ചുകള്‍ ‘എക്‌സ്‌ചേഞ്ച്’ ചെയ്യും! ഏകദിന ലോകകപ്പിനായി ദക്ഷിണാഫ്രിക്കയുടെ പുതിയ നീക്കം

South Africa introduces unique exchangeable pitch system: ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ദക്ഷിണാഫ്രിക്ക പിച്ചില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. 'എക്‌സ്‌ചേഞ്ചബിള്‍ പിച്ച് സിസ്റ്റം' (ഇപിഎസ്) എന്ന ആശയമാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിക്കുന്നത്. പിച്ചുകളുടെ ഗുണനിലവാരവും പുതുമയും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ പരീക്ഷണം. അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന പിച്ചുകളുടെ കേടുപാടുകള്‍ ഒഴിവാക്കാന്‍ ഇത്തരം പിച്ചുകള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

പിച്ചുകള്‍ ‘എക്‌സ്‌ചേഞ്ച്’ ചെയ്യും! ഏകദിന ലോകകപ്പിനായി ദക്ഷിണാഫ്രിക്കയുടെ പുതിയ നീക്കം
പ്രതീകാത്മക ചിത്രം Image Credit source: Credit: Peter Dazeley/The Image Bank/Getty Images
Jayadevan AM
Jayadevan AM | Published: 29 Sep 2026 | 10:26 PM

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ദക്ഷിണാഫ്രിക്ക പിച്ചില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ‘എക്‌സ്‌ചേഞ്ചബിള്‍ പിച്ച് സിസ്റ്റം’ (ഇപിഎസ്) എന്ന ആശയമാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിക്കുന്നത്. പിച്ചുകളുടെ ഗുണനിലവാരവും പുതുമയും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ പരീക്ഷണം. ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കയിലെ എട്ട് സ്റ്റേഡിയങ്ങളില്‍ അഞ്ചെണ്ണത്തില്‍ ഈ സംവിധാനം ഒരുക്കും. അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന പിച്ചുകളുടെ കേടുപാടുകള്‍ ഒഴിവാക്കാന്‍ ഇത്തരം പിച്ചുകള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഓസ്‌ട്രേലിയയില്‍ പൊതുവെ കണ്ടുവരുന്ന സാധാരണ ‘ഡ്രോപ്പ്-ഇന്‍’ പിച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപിഎസ്. സ്റ്റേഡിയത്തിന് പുറത്ത് നിര്‍മ്മിച്ച ശേഷം മത്സരത്തിന് തൊട്ടുമുമ്പ് ഗ്രൗണ്ടിലേക്ക് എത്തിച്ച് ഉറപ്പിക്കുന്നതാണ് ഡ്രോപ്പ്-ഇന്‍ പിച്ചുകള്‍. എന്നാല്‍ ഇപിഎസ് അങ്ങനെയല്ല.

എന്താണ്‌ എക്‌സ്‌ചേഞ്ചബിള്‍ പിച്ച് സിസ്റ്റം (ഇപിഎസ്)?

ഡ്രോപ്പ്-ഇന്‍ പിച്ചുകളുടെ കാര്യത്തില്‍ അവ വലിയ ട്രെയിലറുകളില്‍ കൊണ്ടുവന്ന്, കൃത്യമായ അളവില്‍ തയ്യാറാക്കിയ കുഴികളിലേക്ക് വലിയ ക്രെയിനുകള്‍ ഉപയോഗിച്ച് ഇറക്കിവെക്കുന്നു. മത്സരത്തിന് ശേഷം അത് ക്രെയിന്‍ ഉപയോഗിച്ച് തിരികെ പുറത്തെടുക്കും. തുടര്‍ന്ന് ആ ഭാഗം നികത്തി സ്റ്റേഡിയം പഴയതുപോലെയാക്കും.

Also Read: സഹീർഖാന്റെ വലം​കൈയായി മുൻ പർപ്പിൾ ക്യാപ് ഉടമ സിഎസ്കെയിലേക്ക്; വരുന്നത് എറിക് സിമ്മൺസിന് പകരക്കാരനായി

എന്നാല്‍ ഇപിഎസ് ഇതില്‍ നിന്നും വ്യത്യസ്തമാണ്. സ്റ്റേഡിയത്തിന് ഉള്ളില്‍ ഒരു പ്രത്യേക ട്രേയിലാണ് ഇതിന്റെ നിര്‍മ്മാണം. പൂര്‍ണ്ണമായി സജ്ജമായിക്കഴിഞ്ഞാല്‍, ഇവ പ്രധാന സ്‌ക്വയറിലേക്ക് മാറ്റാനും, ഉപയോഗിച്ച ശേഷം മാറ്റിസ്ഥാപിക്കാനും സാധിക്കും.

സമീപകാലത്ത് കൂടുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പിച്ചുകളുടെ വേഗത കുറയുകയും, സ്ലോ ആകുകയും ചെയ്യുന്നുവെന്ന വിമര്‍ശനം ക്യൂറേറ്റര്‍മാര്‍ നേരിടുന്നുണ്ട്. പിച്ചുകള്‍ ഇത്തരത്തില്‍ മാറിമാറി ഉപയോഗിക്കുന്നതിലൂടെ അവയുടെ പുതുമയും ഗുണനിലവാരവും നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ദക്ഷിണാഫ്രിക്കയില്‍ വര്‍ഷങ്ങളായി പുതിയ പിച്ചുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പിച്ച് കണ്‍സള്‍ട്ടന്റായ ഹില്‍ബര്‍ട്ട് സ്മിത്ത് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. കാരണം അതിനുള്ള സാഹചര്യമില്ലായിരുന്നു. സീസണിലുടനീളം ഒരു പിച്ച് മാറ്റിയിടുന്നത് മത്സരങ്ങള്‍ നടത്തുന്നതിനെ ബാധിക്കും. അതുകൊണ്ടാണ് ഇപിഎസ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ വെറുമൊരു ‘ഡ്രോപ്പ്-ഇന്‍’ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹില്‍ബര്‍ട്ട് സ്മിത്ത് വ്യക്തമാക്കി.

പിച്ചുകളുടെ പുതുമ നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ വഴി ഇതാണെന്നാണ് ഹില്‍ബര്‍ട്ട് സ്മിത്തിന്റെ നിരീക്ഷണം. എന്നാല്‍ പുതിയ എക്‌സ്‌ചേഞ്ചബിള്‍ പിച്ചുകളില്‍ ലോകകപ്പിലെ എത്ര മത്സരങ്ങള്‍ നടക്കുമെന്ന് വ്യക്തമല്ല.

English Summary

South Africa is introducing an Exchangeable Pitch System to keep pitches fresh for the 2027 ODI World Cup. Unlike standard drop-in pitches, these surfaces are grown in steel trays using local soil and grass.

Follow Us