CSK Blunder: റിസ്‌വിയെയും, ദേശ്പാണ്ഡെയെയും കൈവിട്ടത് ചെന്നൈയ്ക്ക് പറ്റിയ അബദ്ധമോ? കോളടിച്ചത് റോയല്‍സിനും, ക്യാപിറ്റല്‍സിനും

Sameer Rizvi and Tushar Deshpande: സമീര്‍ റിസ്‌വി ഡല്‍ഹി ക്യാപിറ്റല്‍സിനെയും, തുഷാര്‍ ദേശ്പാണ്ഡെ ഡല്‍ഹി ക്യാപിറ്റല്‍സിനെയും ജയിപ്പിച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ മത്സരങ്ങളിലെ ഹൈലൈറ്റ്. സമീര്‍ റിസ്‌വിയാണ് ഇപ്പോള്‍ ഓറഞ്ച് ക്യാപിനുടമ. ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിന്റെ സ്വസ്ഥതയാണ് നഷ്ടപ്പെട്ടത്.

CSK Blunder: റിസ്‌വിയെയും, ദേശ്പാണ്ഡെയെയും കൈവിട്ടത് ചെന്നൈയ്ക്ക് പറ്റിയ അബദ്ധമോ? കോളടിച്ചത് റോയല്‍സിനും, ക്യാപിറ്റല്‍സിനും

സമീർ റിസ്‌വിയും തുഷാർ ദേശ്പാണ്ഡെയും

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 12:47 PM

ബാറ്റിങിലൂടെ സമീര്‍ റിസ്‌വി ഡല്‍ഹി ക്യാപിറ്റല്‍സിനെയും, ബൗളിങിലൂടെ തുഷാര്‍ ദേശ്പാണ്ഡെ ഡല്‍ഹി ക്യാപിറ്റല്‍സിനെയും ജയിപ്പിച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ മത്സരങ്ങളിലെ ഹൈലൈറ്റ്. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഇമ്പാക്ട് പ്ലയറായി ക്രീസിലെത്തിയ സമീര്‍ റിസ്‌വി 51 പന്തില്‍ 90 റണ്‍സെടുത്തു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന ആദ്യ മത്സരത്തിലും ഡല്‍ഹിയെ ജയിപ്പിച്ചത് റിസ്‌വിയായിരുന്നു. ഈ മത്സരത്തില്‍ പുറത്താകാതെ 47 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 160 റണ്‍സ് നേടിയ സമീര്‍ റിസ്‌വിയാണ് ഇപ്പോള്‍ ഓറഞ്ച് ക്യാപിന് ഉടമ.

സിഎസ്കെയ്ക്കെതിരെയുള്ള സമീർ റിസ്വിയുടെ പ്രകടനം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ തുഷാര്‍ ദേശ്പാണ്ഡെ അവസാന ഓവറില്‍ പുറത്തെടുത്ത മികവാണ് രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ജയിക്കാന്‍ അവസാന ഓവറില്‍ 10 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ദേശ്പാണ്ഡെ നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

Also Read: IPL 2026 Expenses : വാടകയും ലൈറ്റും പോലും 1 കോടിക്ക് മേലെ, ഒരു ദിവസത്തെ ഐപിഎൽ മാച്ചിൻ്റെ ചിലവ് കേട്ടാൽ ഞെട്ടും

റിസ്‌വിയും, ദേശ്പാണ്ഡെയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിന്റെ സ്വസ്ഥതയാണ് നഷ്ടപ്പെട്ടത്. കാരണം മുന്‍ സീസണുകളില്‍ ഇരുവരും ചെന്നൈയുടെ താരങ്ങളായിരുന്നു. റിസ്‌വിയെയും, ദേശ്പാണ്ഡെയെയും ചെന്നൈ കൈവിട്ടത് വലിയ അബദ്ധമായെന്നാണ് ആരാധകരുടെ വിമര്‍ശനം.

ഐപിഎല്‍ 2024 സീസണിലാണ് സിഎസ്‌കെ റിസ്‌വിയെ 8.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്. എന്നാല്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ഈ സീസണ്‍ കഴിഞ്ഞപ്പോഴേക്കും റിസ്‌വിയെ ചെന്നൈ റിലീസ് ചെയ്തു. കഴിഞ്ഞ വർഷം, 95 ലക്ഷം രൂപയ്ക്ക് അദ്ദേഹം ഡൽഹി ക്യാപിറ്റൽസിൽ ചേർന്നു.

2022 ലെ മെഗാ ലേലത്തിൽ 20 ലക്ഷത്തിനാണ് തുഷാര്‍ ദേശ്പാണ്ഡെ ചെന്നൈയിലെത്തിയത്. 2023ല്‍ 16 മത്സരങ്ങളില്‍ നിന്നു 21 വിക്കറ്റുകള്‍ താരം വീഴ്ത്തി. 2025 ലെ ലേലത്തിന് മുമ്പ് 6.50 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ദേശ്പാണ്ഡെയെ ടീമിലെത്തിച്ചു.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്