AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026 Expenses : വാടകയും ലൈറ്റും പോലും 1 കോടിക്ക് മേലെ, ഒരു ദിവസത്തെ ഐപിഎൽ മാച്ചിൻ്റെ ചിലവ് കേട്ടാൽ ഞെട്ടും

ഒരു ഐപിഎൽ മത്സരത്തിന് ചിലവാകുന്ന തുക കേട്ടാൽ ഏതൊരു ക്രിക്കറ്റ് പ്രേമിയും ഒന്ന് അന്തം വിട്ടില്ലെങ്കിലെ അതിശയമുള്ളു. അടിമുടി ചിലവ്, തുമ്മിയാലു കണ്ണ് ചിമ്മിയാലും വരെ ബില്ലു വരുന്ന കളിയാണ് ക്രിക്കറ്റെന്ന് സാരം. ശരാശരി 50 ലക്ഷത്തിലാണ് ഒരു സ്റ്റേഡിയത്തിന് വേണ്ടി ചിലവാക്കുന്ന തുക ആരംഭിക്കുന്നത്. മത്സരത്തിനായി വിവിധ സംവിധാനങ്ങൾ ചെയ്യുന്നത് മുതൽ ക്രിക്കറ്റ് താരങ്ങളെ സ്റ്റേഡിയത്തിൽ എത്തിക്കുന്നത് വരെയും ചിലവാണ്

IPL 2026 Expenses : വാടകയും ലൈറ്റും പോലും 1 കോടിക്ക് മേലെ,  ഒരു ദിവസത്തെ ഐപിഎൽ മാച്ചിൻ്റെ ചിലവ് കേട്ടാൽ ഞെട്ടും
Image Credit source: PTI / Photos
Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 27 Apr 2026 | 12:52 PM

‘ഇതത്ര എളുപ്പല്ലാട്ടാ’ എന്ന് പ്രാഞ്ചിയേട്ടൻ പറഞ്ഞ പോലെയാണ് ഐപിഎൽ (IPL 2026) മത്സരങ്ങൾ. ജനപ്രീതി വർധിച്ചതോടെ ചിലവുകളും കൂട്ടാൻ ബിസിസിഐ നിർബന്ധിതരാവുകയാണ്. ഒന്നും രണ്ടും ചില്ലറ രൂപയിൽ തീരുന്ന മത്സരങ്ങളാണെങ്കിൽ പിന്നെ അങ്ങനെ കരുതാം. എന്നാൽ ഒരു ഐപിഎൽ മത്സരത്തിന് ചിലവാകുന്ന തുക കേട്ടാൽ ഏതൊരു ക്രിക്കറ്റ് പ്രേമിയും ഒന്ന് അന്തം വിട്ടില്ലെങ്കിലെ അതിശയമുള്ളു. അടിമുടി ചിലവ്, തുമ്മിയാലു കണ്ണ് ചിമ്മിയാലും വരെ ബില്ലു വരുന്ന കളിയാണ് ക്രിക്കറ്റെന്ന് സാരം. ഇനി പറയാൻ പോകുന്നത് മണി മാറ്റേഴ്സാണ്. അതൊന്ന് നോക്കിയാലോ?

സ്റ്റേഡിയം വേണമെങ്കിൽ

ശരാശരി 50 ലക്ഷം രൂപയാണ് ഒരു സ്റ്റേഡിയത്തിന് വേണ്ടി ചിലവാക്കുന്ന തുക ആരംഭിക്കുന്നത്. ഇത് 1 കോടി രൂപ വരെയാകുന്നത് അതിശയമില്ലാത്ത കാര്യം. സ്റ്റേഡിയം ബുക്ക് ചെയ്ത് അതൊരു ക്രിക്കറ്റ് മാച്ചിന് വേണ്ടി ഒരുക്കിയെടുക്കണമെങ്കിൽ ഇത്രയും തുക ചുരുങ്ങിയത് ആകും.

കളിക്കാർക്ക്

ഇനി ക്രിക്കറ്റ് താരങ്ങൾക്കുള്ള തുകയാണ്. ടൂർണമെൻ്റിലെ ഒരു മാച്ചിന് മാച്ച് ഫീയായി ഒരു പ്ലെയറിന് 7.5 ലക്ഷം രൂപ നൽകണം. 12 പേരുള്ള ടീമിൽ ഒറ്റ മാച്ചിന് മാത്രം ചിലവ് 90 ലക്ഷം രൂപയാണ്.

ALSO READ : Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച് കാണാൻ പോകുന്നവർക്ക് മെട്രോ വക ഒരു സർപ്രൈസുണ്ടേ…

യാത്ര, മറ്റ് ചിലവുകൾ

മത്സരത്തിനായി വിവിധ സംവിധാനങ്ങൾ ചെയ്യുന്നത് മുതൽ ക്രിക്കറ്റ് താരങ്ങളെ സ്റ്റേഡിയത്തിൽ എത്തിക്കുന്നത് വരെയും ചിലവാണ്. ഇതിനെല്ലാം കൂടി 7 ലക്ഷം കുറഞ്ഞതാകും. ഇതിന് പുറമെ മാച്ച് ഒഫീഷ്യൽസിൻ്റെ ശമ്പളം, പ്രോമഷൻ, കറൻ്റ് ബില്ല് എന്നിവയെല്ലാം ചേരുമ്പോൾ ശരാശരി ഒരു ദിവസത്തെ ചിലവ് മാത്രം 15 കോടി രൂപയ്ക്ക് മുകളിൽ കടക്കും.

വരുമാനം

ചിലവുണ്ടെങ്കിലും വരുമാനവും മറ്റൊരു വഴി ലഭിക്കുന്നുണ്ട്. ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം മാത്രം വിറ്റു പോകുന്നത് 130 കോടി രൂപയ്ക്കാണ്. ടിക്കറ്റ് വിൽപ്പന, ശീതള പാനീയങ്ങൾ, ഭക്ഷണം എന്നിവയിൽ നിന്നെല്ലാം അടക്കം കോടികൾ വേറെയും ലഭിക്കും. വിവിധ സ്പോൺസർമാരിൽ നിന്നും ലഭിക്കും 25 കോടി രൂപ കുറഞ്ഞത്. അങ്ങനെ ചിലവും വരവും ഒരു കുറവുമില്ലാത്ത മത്സരങ്ങളിൽ ഒന്നാണ് ഐപിഎൽ എന്ന് സാരം.

Follow Us