Womens World Cup 2025: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ അവസാന സന്നാഹമത്സരം ഇന്ന്; തയ്യാറെടുപ്പുകൾ തകൃതി

India Warm Up Match vs New Zealand: വനിതാ ലോകകപ്പിനെതിരായ ഇന്ത്യയുടെ അവസാന സന്നാഹമത്സരം ഇന്ന് ന്യൂസീലൻഡിനെതിരെ. വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.

Womens World Cup 2025: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ അവസാന സന്നാഹമത്സരം ഇന്ന്; തയ്യാറെടുപ്പുകൾ തകൃതി

ഇന്ത്യൻ വനിതാ ടീം

Published: 

27 Sep 2025 | 01:35 PM

വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹമത്സരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ സന്നാഹമത്സരം. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിൽ 153 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ കളി ഹർമൻപ്രീത് കൗറും സ്മൃതി മന്ദനയും പ്രതിക റാവലും കളിച്ചിരുന്നില്ല. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 340 റൺസാണ് ഇംഗ്ലണ്ട് നേടിയത്. നാറ്റ് സിവർ ബ്രണ്ട് (120), എമ്മ ലാമ്പ് (84) എന്നിവർ തിളങ്ങി. മറുപടി ബാറ്റിംഗിൽ 187 റൺസിന് ഇന്ത്യ ഓൾ ഔട്ടാവുകയായിരുന്നു. ജമീമ റോഡ്രിഗസ് (66) ആയിരുന്നു ടോപ്പ് സ്കോറർ. മത്സരത്തിനിടെ ഇന്ത്യൻ പേസർ അരുന്ധതി റെഡ്ഡി പരിക്കേറ്റ് മടങ്ങി. അരുന്ധതി ലോകകപ്പിൽ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

Also Read: ICC Punishment: കോപ്രായം കാണിച്ച് പണി മേടിച്ച് പാക് താരങ്ങൾ; ഹാരിസ് റൗഫിന് പിഴശിക്ഷ; ഫർഹാന് താക്കീത്‌

കഴിഞ്ഞ കളി കളിക്കാതിരുന്ന പ്രധാന താരങ്ങൾ ഇന്ന് ന്യൂസീലൻഡിനെതിരെ ഇറങ്ങിയേക്കും. ആദ്യ സന്നാഹമത്സരത്തിൽ പരാജയപ്പെട്ട ടീമാണ് ന്യൂസീലൻഡ്. ഇന്ത്യ എ ടീം ആണ് ന്യൂസീലൻഡ് ദേശീയ ടീമിനെ ഞെട്ടിച്ചത്. പ്രമുഖ താരങ്ങളൊക്കെ ഇറങ്ങിയെങ്കിലും മഴനിയമപ്രകാരം ന്യൂസീലൻഡ് നാല് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.

ന്യൂസീലൻഡ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 273 റൺസടിച്ചു. ഇസബെല്ല ഗേസ് (101) ആയിരുന്നു ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഇന്ത്യ എ 39.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്ത് നിൽക്കെ മഴവന്നു. പുതുക്കിയ വിജയലക്ഷ്യം 40 ഓവറ്ൽ 224 റൺസായിരുന്നു. ഷഫാലി വർമ്മ (70), മമത മഡിവാള (56) എന്നിവരാണ് ഇന്ത്യ എയ്ക്കായി തിളങ്ങിയത്.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം