ICC Punishment: കോപ്രായം കാണിച്ച് പണി മേടിച്ച് പാക് താരങ്ങള്‍; ഹാരിസ് റൗഫിന് പിഴശിക്ഷ; ഫര്‍ഹാന് താക്കീത്
Haris Rauf fined and Sahibzada Farhan warned: ബിസിസിഐയുടെ പരാതിയെ തുടര്‍ന്നാണ് ഹിയറിങ് നടത്തിയത്. മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സണിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ഹിയറിംഗിന് ശേഷം റൗഫിന് പിഴശിക്ഷ വിധിക്കുകയായിരുന്നു
Haris Rauf punished by ICC: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ച് പാക് താരങ്ങള്‍ക്കെതിരെ ഐസിസിയുടെ നടപടി. പാക് പേസര്‍ ഹൗരിസ് റീഫിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴ ചുമത്തിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. വായുവില്‍ നിന്ന് വീഴുന്ന വിമാനത്തെ അനുകരിച്ചുള്ള ആംഗ്യം കാണിച്ചായിരുന്നു റൗഫിന്റെ പ്രകോപനം. കൂടാതെ വിരലുകള്‍ കൊണ്ട് ‘6-0’ എന്നും കാണിച്ചു. ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു റൗഫിന്റെ ലക്ഷ്യം.
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ഇന്ത്യയുടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്നാണ് പാകിസ്ഥാന്റെ പൊള്ളയായ അവകാശവാദം. എന്നാല്‍ വെടിവച്ചിട്ടെന്ന് തെളിയിക്കാനുള്ള ഒരു ഫോട്ടോ പോലും പുറത്തുവിടാന്‍ പാകിസ്ഥാനായിട്ടില്ല. എല്ലാം സോഷ്യല്‍ മീഡിയയിലുണ്ടെന്ന അപക്വമായ വാദഗതികളാണ് പാകിസ്ഥാന്‍ നിരത്തിയത്.




ഇന്ത്യയുടെ ചുട്ടമറുപടിയില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ലെങ്കിലും, തങ്ങള്‍ വിമാനം വെടിവച്ചിട്ടെന്ന പാക് ഭരണകൂടത്തിന്റെ വ്യാജ അവകാശവാദങ്ങള്‍ ഏറ്റുപിടിച്ചാണ് റൗഫ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രകോപനരമായ ആംഗ്യങ്ങള്‍ കാണിച്ചത്. ഐസിസിയുടെ പ്രോട്ടോക്കോളിന് വിരുദ്ധമായിരുന്നു ഈ നടപടികള്‍. തുടര്‍ന്ന് ഇവരെ ഹിയറിങിന് ഐസിസി വിളിക്കുകയായിരുന്നു.
ബിസിസിഐയുടെ പരാതി
ബിസിസിഐയുടെ പരാതിയെ തുടര്‍ന്നാണ് ഹിയറിങ് നടത്തിയത്. മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സണിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ഹിയറിംഗിന് ശേഷം റൗഫിന് പിഴശിക്ഷ വിധിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയതിന് ശേഷം ബാറ്റ് തോക്ക് പോലെ കാണിച്ച് വെടിയുതിര്‍ക്കുന് ആംഗ്യമായിരുന്നു സാഹിബ്‌സാദ ഫര്‍ഹാന്‍ കാണിച്ചത്. ഫര്‍ഹാന് ഐസിസി താക്കീത് നല്‍കി.
തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു ഇരുവരുടെയും വാദം. പാകിസ്ഥാനിലെ പഖ്തൂൺ ഗോത്രത്തിലെ പരമ്പരാഗത രീതി പ്രകാരമുള്ള ആഘോഷപ്രകടനമാണ് താന്‍ നടത്തിയതെന്ന് ഫര്‍ഹാന്‍ വാദിച്ചു. വിരാട് കോഹ്‌ലി സമാനമായ രീതിയിൽ ആഘോഷിച്ചിട്ടുണ്ടെന്നും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിടിഐയുടെ ട്വീറ്റ്
STORY | Haris Rauf fined 30% for aggressive gesture, Sahibzada Farhan escapes with warning
Pakistan fast bowler Haris Rauf was on Friday fined 30 per cent of his match fees for rude and aggressive behaviour during the Asia Cup Super 4s match against India last Sunday.
READ:… pic.twitter.com/aSVx89o9SB
— Press Trust of India (@PTI_News) September 26, 2025