AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: സ്വന്തം പരിശീലകന് ഹർലീൻ ഡിയോളിൻ്റെ മറുപടി; സീസണിൽ ആദ്യ വിജയവുമായി യുപി വാരിയേഴ്സ്

UPW Wins Against MIW: സീസണിൽ ആദ്യ വിജയം നേടി യുപി വാരിയേഴ്സ്. മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ജയം.

WPL 2026: സ്വന്തം പരിശീലകന് ഹർലീൻ ഡിയോളിൻ്റെ മറുപടി; സീസണിൽ ആദ്യ വിജയവുമായി യുപി വാരിയേഴ്സ്
ഹർലീൻ ഡിയോൾImage Credit source: WPL X
Abdul Basith
Abdul Basith | Published: 16 Jan 2026 | 06:32 AM

സീസണിൽ ആദ്യ ജയവുമായി യുപി വാരിയേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് യുപി സീസണിലെ ആദ്യ ജയം നേടിയത്. മുംബൈ മുന്നോട്ടുവച്ച 162 റൺസ് വിജയലക്ഷ്യം 19ആം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി യുപി മറികടന്നു. 64 റൺസുമായി പുറത്താവാതെ നിന്ന ഹർലീൻ ഡിയോൾ ആണ് കളിയിലെ താരം.

43 പന്തിൽ 65 റൺസ് നേടിയ നാറ്റ് സിവർ ബ്രണ്ടിൻ്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. അമൻജോത് കൗർ (38), നിക്കോള കാരി (32) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിൽ മെഗ് ലാനിങും (25) കിരൺ നവ്ഗിരെയും (10) ചേർന്ന് ആദ്യ വിക്കറ്റിൽ 42 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇരുവരെയും നാറ്റ് സിവർ ബ്രണ്ട് മടക്കിയതോടെ ഒത്തുചേർന്ന ഹർലീൻ ഡിയോൾ – ഫീബി ലിച്ച്ഫീൽഡ് കൂട്ടുകെട്ടാണ് യുപിയെ ട്രാക്കിലെത്തിച്ചത്.

Also Read: WPL 2026: അവസാന പന്തിൽ ആദ്യ ജയവുമായി ഡൽഹി ക്യാപിറ്റൽസ്; തോൽവി തുടർന്ന് യുപി വാരിയേഴ്സ്

കഴിഞ്ഞ കളി റിട്ടയേർഡ് ഔട്ട് ആവേണ്ടിവന്ന ഹർലീൻ ഡിയോൾ ഈ കളി അതിന് അവസരം നൽകിയില്ല. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം 31 പന്തിൽ ഫിഫ്റ്റി തികച്ചു. ഇതിനിടെ 22 പന്തിൽ 25 റൺസ് നേടിയ ഫീബി ലിച്ച്ഫീൽഡ് പുറത്തായി. 73 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷമാണ് ലിച്ച്ഫീൽഡ് മടങ്ങിയത്.

കഴിഞ്ഞ കളി ഹർലീന് പകരമെത്തിയ ക്ലോയി ട്രയോൺ ആണ് പിന്നീട് ക്രീസിലെത്തിയത്. ട്രയോണിൻ്റെ കൂറ്റനടികൾ യുപിയുടെ വിജയം എളുപ്പത്തിലാക്കി. അപരാജിതമായ 44 റൺസാണ് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഇതിൽ 11 പന്തുകൾ നേരിട്ട് 27 റൺസ് നേടിയ ട്രയോണും ഹർലീനും ചേർന്ന് യുപിയെ വിജയത്തിലെത്തിച്ചു. സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് യുപിയുടെ ആദ്യ വിജയമാണിത്.