AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: അവസാന പന്തിൽ ആദ്യ ജയവുമായി ഡൽഹി ക്യാപിറ്റൽസ്; തോൽവി തുടർന്ന് യുപി വാരിയേഴ്സ്

DCW Wins Against UPW: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. ഷഫാലി വർമ്മ കളിയിലെ താരമായി.

WPL 2026: അവസാന പന്തിൽ ആദ്യ ജയവുമായി ഡൽഹി ക്യാപിറ്റൽസ്; തോൽവി തുടർന്ന് യുപി വാരിയേഴ്സ്
ഡൽഹി ക്യാപിറ്റൽസ്Image Credit source: PTI
Abdul Basith
Abdul Basith | Published: 15 Jan 2026 | 06:35 AM

വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. യുപി വാരിയേഴ്സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് ഡൽഹിയുടെ ആദ്യ ജയം. യുപി മുന്നോട്ടുവച്ച 155 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഡൽഹി മറികടക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തുകയും 36 റൺസ് നേടുകയും ചെയ്ത ഷഫാലി വർമ്മയാണ് കളിയിലെ താരം.

94 റൺസ് നീണ്ട ഷഫാലി വർമ്മ – ലിസേൽ ലീ കൂട്ടുകെട്ടിൽ തന്നെ ഡൽഹിയുടെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു. ലീ ആക്രമിച്ചുകളിച്ചപ്പോൾ ഷഫാലി സപ്പോർട്ടിങ് റോളിലായിരുന്നു. ഇതിനിടെ ലീ തൻ്റെ ഫിഫ്റ്റിയും പൂർത്തിയാക്കി. ആശ ശോഭനയാണ് ഒടുവിൽ ഈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കുന്നത്. 32 പന്തിൽ 36 റൺസ് നേടിയ ഷഫാലി വർമ്മയെ ആശ ദീപ്തി ശർമ്മയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

Also Read: WPL 2026: തുടരെ രണ്ടാം മത്സരത്തിലും തോറ്റ് ഡൽഹി ക്യാപിറ്റൽസ്; ജമീമയുടെ ക്യാപ്റ്റൻസിയ്ക്ക് മോശം തുടക്കം

വൈകാതെ ലിസേൽ ലീയും മടങ്ങി. 44 പന്തിൽ 67 റൺസ് നേടിയ താരം ദീപ്തി ശർമ്മയുടെ ഇരയായി. മൂന്നാം വിക്കറ്റിൽ ലോറ വോൾവാർട്ടും ജമീമ റോഡ്രിഗസും ചേർന്ന കൂട്ടുകെട്ട് ഡൽഹിയുടെ വിജയം പൂർണമായി ഉറപ്പിച്ചു. ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തിയ ജമീമയാണ് ഈ കൂട്ടുകെട്ടിൽ തിളങ്ങിയത്. 14 പന്തിൽ 21 റൺസ് നേടി ദീപ്തി പുറത്താവുമ്പോൾ 34 റൺസിൻ്റെ കൂട്ടുകെട്ടും അവസാനിച്ചു. പിന്നീട് മരിസേൻ കാപ്പും ലോറ വോൾവാർട്ടും ചേർന്ന് പരിക്കുകളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറിലെ ആറ് റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ലോറ മറികടന്നത്.

ആർസിബി ഒഴികെ എല്ലാ ടീമുകളും മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഡൽഹിയുടെ ആദ്യ വിജയമാണിത്. മുംബൈയ്ക്കും ഗുജറാത്തിനുമെതിരായ മത്സരങ്ങളിൽ ഡൽഹി പരാജയപ്പെട്ടിരുന്നു.