AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

iQOO Z11: 7600 എംഎഎച്ച് ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും; കളം ഭരിക്കാൻ ഐകൂ സെഡ്11

iQOO Z11 Is Launched: ഐകൂ സെഡ്11 വിപണിയിലെത്തി. കുറഞ്ഞ വിലയിൽ ഗംഭീര ഫീച്ചറുകളോടെയാണ് ഫോൺ പുറത്തിറങ്ങുക.

iQOO Z11: 7600 എംഎഎച്ച് ബാറ്ററിയും 200 മെഗാപിക്സൽ ക്യാമറയും; കളം ഭരിക്കാൻ ഐകൂ സെഡ്11
ഐകൂ സെഡ്11Image Credit source: Social Media
Abdul Basith
Abdul Basith | Published: 16 Jan 2026 | 07:34 AM

മറ്റൊരു തകർപ്പൻ ഫോണുമായി ഐകൂ. ഐകൂ സെഡ് സീരീസിലെ ഏറ്റവും പുതിയ ഫോണായ ഐകൂ സെഡ്11 ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചു. അഞ്ച് വേരിയൻ്റുകളിലായാണ് ഫോൺ ലഭിക്കുക. ഗംഭീര ബാറ്ററിയും ക്യാമറയും അടങ്ങുന്ന ഫോൺ കുറഞ്ഞ വിലയിൽ തകർപ്പൻ ഫീച്ചറുകളാന് മുന്നോട്ടുവെക്കുന്നത്. 200 മെഗാപിക്സൽ ക്യാമറയും 7600 എംഎഎച്ച് ബാറ്ററിയുമാണ് ഏറ്റവും വലിയ ആകർഷണങ്ങൾ. ഇതിനൊപ്പം മറ്റ് ചില സവിശേഷതകളും ഫോണിലുണ്ട്.

6.59 ഇഞ്ച് ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. 200 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും. പ്രധാന ക്യാമറയിൽ ഒപ്ടിക്കൽ ഇമേജ് സ്റ്റബ്‌ലൈസേഷനും ഉണ്ട്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 100 വാട്ടിൻ്റെ വയേർഡ് ചാർജിങ് സപ്പോർട്ട് അടക്കം 7600 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. സ്റ്റാൻഡ്ബൈ ആയി 23.1 ദിവസം ഫോൺ നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Also Read: iPhone Republic Day Sale: 2,888 രൂപ മതി, ഐഫോൺ 17 ഉം കിട്ടും, ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ എന്ന്

ചൈനീസ് മാർക്കറ്റിൽ 35,999 രൂപ മുതലാണ് ഫോണിൻ്റെ വില ആരംഭിക്കുന്നത്. 12 ജിനി റാം + 256 ജിബി സ്റ്റോറേജിൻ്റെ ബേസ് വേരിയൻ്റിന് 35,999 രൂപ നൽകണം. 16 ജിബി റാം + 1 ടിബി ഇൻ്റേണൽ സ്റ്റോറേജിൻ്റെ ടോപ്പ് വേരിയൻ്റിൻ്റെ വില 52,000 രൂപയാണ്. ഇതിനിടയിൽ 16 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി എന്നീ വേരിയൻ്റുകളുമുണ്ട്. വിവോ ഓൺലൈൻ സ്റ്റോർ വഴിയാണ് നിലവിൽ ചൈനീസ് മാർക്കറ്റിൽ ഈ ഫോണുകളുടെ വില്പന നടക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഫോൺ എപ്പോൾ എത്തുമെന്നതിൽ വ്യക്തതയില്ല.

Follow Us