U19 Cricket World Cup: കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; യുഎസ്എയെ തകര്‍ത്തു
Under 19 Cricket World Cup India Vs USA: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എയെ ആറു വിക്കറ്റിന് തോല്‍പിച്ചു. 96 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം മറികടന്നു.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എയെ ആറു വിക്കറ്റിന് തോല്‍പിച്ചു. 96 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം മറികടന്നു. ആദ്യം ബാറ്റു ചെയ്ത യുഎസ്എ 35.2 ഓവറില്‍ 107 റണ്‍സിന് പുറത്തായി. മഴ മൂലം കളി തടസപ്പെട്ടതിനാല്‍ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറില്‍ 96 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയെയും, ക്യാപ്റ്റന്‍ ആയുഷ് മാത്രെയെയും പെട്ടെന്ന് നഷ്ടമായെങ്കിലും മധ്യനിര ബാറ്റര്‍മാര്‍ ഇന്ത്യയെ വലിയ നാശനഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചു. പുറത്താകാതെ 41 പന്തില്‍ 42 റണ്‍സെടുത്ത അഭിഗ്യാന്‍ അഭിഷേക് കുന്ദുവാണ് ടോപ് സ്‌കോറര്‍. 14 പന്തില്‍ 10 റണ്‍സുമായി കനിഷ്‌ക് ചൗഹാനും പുറത്താകാതെ നിന്നു.
ആയുഷ് മാത്രെ 19 റണ്‍സെടുത്ത് പുറത്തായി. വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു വൈഭവ് സൂര്യവംശിയുടെ സമ്പാദ്യം. വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദിയും രണ്ട് റണ്‍സെടുത്ത് മടങ്ങി. വിഹാന്‍ മനോജ് മല്‍ഹോത്രയുടെ സംഭാവന 19 റണ്‍സായിരുന്നു.
യുഎസ് അണ്ടര്‍ 19 ടീമിനു വേണ്ടി റിത്വിക് റെഡ്ഡി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഋഷഭ് രാജും, ഉത്കര്‍ഷ് ശ്രീവാസ്തവയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Also Read: KL Rahul: തോല്‍വിയിലും തല ഉയര്‍ത്തി കെഎല്‍ രാഹുല്‍; പ്രശംസ കൊണ്ട് മൂടി മുന്‍താരങ്ങള്‍
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനില്‍ പട്ടേലിന്റെ ബൗളിങ് പ്രകടനമാണ് യുഎസ്എയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. ദീപേഷ് ദേവേന്ദ്രന്‍, ആര്‍എസ് ആംബ്രിഷ്, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
52 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് റെഡ്ഡി സുധിനിയാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. അദ്‌നിത് ഝാമ്പ്-18, അര്‍ജുന്‍ മഹേഷ്-16, സാഹില്‍ ഗാര്‍ഗ്-16 എന്നിവരാണ് യുഎസ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
അമ്രീന്ദര്‍ ഗില്‍-1, ഉത്കര്‍ഷ് ശ്രീവാസ്തവ-0, അമോഘ് റെഡ്ഡി-3, ആദിത് കപ്പ-5, സാബ്രിഷ് പ്രസാദ്-7, ഋഷഭ് രാജ് ഷിംപി-0, റിത്വിക് റെഡ്ഡി-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് യുഎസ് ബാറ്റര്‍മാരുടെ പ്രകടനം.