WPL 2026: വനിതാ പ്രീമിയർ ലീഗിലെ 90 ശാപം തകർത്ത് നാറ്റ് സിവർ ബ്രണ്ട്; ബെംഗളൂരുവിന് വൻ വിജയലക്ഷ്യം

WPL MI Innings vs RCB: ആർസിബിയ്ക്ക് മുന്നിൽ 200 റൺസ് വിജയലക്ഷ്യം വച്ച് മുംബൈ ഇന്ത്യൻസ്. മുംബൈക്കായി നാറ്റ് സിവർ ബ്രണ്ട് സെഞ്ചുറി നേടി.

WPL 2026: വനിതാ പ്രീമിയർ ലീഗിലെ 90 ശാപം തകർത്ത് നാറ്റ് സിവർ ബ്രണ്ട്; ബെംഗളൂരുവിന് വൻ വിജയലക്ഷ്യം

നാറ്റ് സിവർ ബ്രണ്ട്

Published: 

26 Jan 2026 | 09:21 PM

മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൻ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 199 റൺസാണ് നേടിയത്. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച നാറ്റ് സിവർ ബ്രണ്ടാണ് മുംബൈയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. ആർസിബിയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോറൻ ബെൽ തിളങ്ങി.

ഹെയ്‌ലി മാത്യൂസിനൊപ്പം എസ് സജനയാണ് മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഏഴ് റൺസ് മാത്രം നേടി സജന മടങ്ങിയെങ്കിലും മൂന്നാം നമ്പരിൽ നാറ്റ് സിവർ ബ്രണ്ട് എത്തിയതോടെ കളി മാറി. ഇരുവരും മത്സരിച്ച് ബൗണ്ടറികൾ നേടിയപ്പോൾ ആർസിബിയ്ക്ക് മറുപടി ഇല്ലാതായി. 32 പന്തിൽ നാറ്റ് സിവർ ബ്രണ്ടും 34 പന്തിൽ ഹെയ്‌ലി മാത്യൂസും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ മാത്യൂസ് മടങ്ങി. ലോറൻ ബെലിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോൾ രണ്ടാം വിക്കറ്റിൽ നാറ്റ് സിവറുമൊത്ത് 131 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് മാത്യൂസ് പങ്കായത്.

Also Read: T20 World Cup 2026: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്താൻ; റിപ്പോർട്ട്

പിന്നാലെയെത്തിയ ഹർമൻപ്രീത് കൗറും ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തി. അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ ആർസിബി ബൗളർമാർ ഒരു പരിധി വരെ മുംബൈ സ്കോറിങ് നിരക്ക് നിയന്ത്രിച്ചുനിർത്തി. ഇതിനിടെ 12 പന്തിൽ 20 റൺസ് നേടിയ ഹർമനും മടങ്ങി. 42 റൺസാണ് ഹർമ്മനും നാറ്റ് സിവറും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ശ്രേയങ്ക പാട്ടിൽ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ നാറ്റ് സിവർ സെഞ്ചുറി തികച്ചു. 57 പന്തിൽ 100 റൺസ് നേടിയ താരം നോട്ടൗട്ടാണ്.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ
മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ
വയനാട് അച്ചൂരിൽ ഇറങ്ങിയ പുലി
ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി സ്വർണക്കവർച്ച